Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബംഗ്ലാദേശ് സന്യാസിമാർ തത്കാലത്തേക്ക് കാവി വസ്ത്രവും തിലകവും ധരിക്കുന്നത് ഒഴിവാക്കുക ; അക്രമികളുടെ ശ്രദ്ധയാകർഷിക്കരുത് : ഇസ്‌കോൺ അധികൃതർ

1971-ലെ വിമോചനയുദ്ധകാലത്ത് ബംഗ്ലാദേശിലെ ജനസംഖ്യയുടെ ഏകദേശം 22 ശതമാനം ഹിന്ദുക്കളായിരുന്നു. എന്നാൽ സമീപ ദശകങ്ങളിൽ ഹിന്ദു ജനസംഖ്യയിൽ ഇടിവ് വന്നിട്ടുണ്ട്. ന്യൂനപക്ഷ സമുദായം ഇപ്പോൾ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 8 ശതമാനം മാത്രമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2024, 02:40 pm IST
inIndia

കൊൽക്കത്ത : ബംഗ്ലാദേശിൽ സന്യാസിമാരോടും അനുയായികളോടും കാവി വസ്ത്രവും തിലകവും ധരിക്കുന്നത് ഒഴിവാക്കണമെന്ന് ഇസ്‌കോൺ കൊൽക്കത്ത വക്താവ് രാധാരമൺ ദാസ് ആവശ്യപ്പെട്ടു. അയൽരാജ്യത്ത് ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് നേർക്ക് കനത്ത ആക്രമണങ്ങൾ അരങ്ങേറുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്.

ഈ വർഷം ആദ്യം ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരെ അക്രമം വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

“ബംഗ്ലാദേശിലെ സ്ഥിതി ഭയാനകമാണ്. ഞങ്ങളെ വിളിക്കുന്ന സന്യാസിമാരോടും ഭക്തരോടും ഞങ്ങൾ അവരോട് ഇസ്‌കോൺ അനുയായികളോ സന്യാസിമാരോ ആണെന്ന് പരസ്യമായി മറയ്‌ക്കാൻ പറഞ്ഞു. വീടുകൾക്കകത്തോ ക്ഷേത്രത്തിനകത്തോ അവരുടെ വിശ്വാസം വിവേകത്തോടെ ആചരിക്കാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രദ്ധ ആകർഷിക്കാത്ത രീതിയിൽ വസ്ത്രം ധരിക്കാൻ ഞങ്ങൾ അവരെ ഉപദേശിച്ചിട്ടുണ്ട്, ”- ഇസ്കോൺ കൊൽക്കത്ത വൈസ് പ്രസിഡൻ്റ് കൂടിയായ ദാസ് പിടിഐയോട് പറഞ്ഞു.

അതേ സമയം നടപടി താത്കാലികമാണെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാൻ മാത്രമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് ഏതെങ്കിലും ഉപദേശമോ പൊതുവായ മാർഗ്ഗനിർദ്ദേശമോ അല്ല, മറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങളെ വിളിക്കുന്ന സന്യാസിമാർക്കും ഭക്തർക്കുമായുള്ള എന്റെ വ്യക്തിപരമായ നിർദ്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ തങ്ങളുടെ നിരവധി ഭക്തരും അവരുടെ കുടുംബങ്ങളും ഭീഷണി നേരിടുന്നുണ്ടെന്ന് ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾ നശിപ്പിക്കുന്നതും മതപരമായ സമ്മേളനങ്ങൾക്കെതിരായ ആക്രമണങ്ങളെയും പരാമർശിച്ച് കൊണ്ട് ദാസ് പറഞ്ഞു.

ബംഗ്ലാദേശ് സമ്മിലിത സനാതനി ജാഗരൺ ജോട്ടെയുടെ വക്താവായി സേവനമനുഷ്ഠിച്ച ചിന്മയ് കൃഷ്ണയെ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ റാലിയിൽ പങ്കെടുക്കാൻ ചാത്തോഗ്രാമിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തതാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. അദ്ദേഹത്തിന് കോടതി ജാമ്യം നിഷേധിക്കുകയും ജയിലിലേക്ക് അയയ്‌ക്കുകയും ചെയ്തു.

അതേ സമയം ചരിത്രപരമായി 1971-ലെ വിമോചനയുദ്ധകാലത്ത് ബംഗ്ലാദേശിലെ ജനസംഖ്യയുടെ ഏകദേശം 22 ശതമാനം ഹിന്ദുക്കളായിരുന്നു. എന്നാൽ സമീപ ദശകങ്ങളിൽ ഹിന്ദു ജനസംഖ്യയിൽ ഇടിവ് വന്നിട്ടുണ്ട്. ന്യൂനപക്ഷ സമുദായം ഇപ്പോൾ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 8 ശതമാനം മാത്രമാണ്.

വർഷങ്ങളായി സാമൂഹിക-രാഷ്‌ട്രീയ പാർശ്വവൽക്കരണം, പലായനം, ഇടയ്‌ക്കിടെയുള്ള അക്രമങ്ങൾ എന്നിവയുടെ ഫലമാണ് ഈ ഇടിവിന് പ്രധാനമായും കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tags: ISKCON templemonkshinduBengladeshdhaka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.