Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് തന്റെ ഭാര്യ ശിൽപ ഷെട്ടിയുടെ പേര് വലിച്ചിഴക്കരുത് : മാധ്യമങ്ങളോട് അഭ്യർത്ഥിച്ച് രാജ് കുന്ദ്ര

നേരത്തെ ക്രിപ്‌റ്റോ കറൻസി കേസിൽ കുന്ദ്രയുടെയും ഷെട്ടിയുടെയും 98 കോടി രൂപയുടെ സ്വത്തുക്കൾ ഈ വർഷം ആദ്യം ഇഡി കണ്ടുകെട്ടിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2024, 12:45 pm IST
in India

ന്യൂദൽഹി : ഇഡി റെയ്ഡിൽ മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി വിവാദ വ്യവസായി രാജ് കുന്ദ്ര. തന്റെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയുടെ പേര് ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും വ്യക്തിയുടെ അതിർവരമ്പുകളെ ബഹുമാനിക്കണമെന്നും മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.

അശ്ലീലചിത്രങ്ങളും മുതിർന്നവർക്കുള്ള സിനിമകളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി കുന്ദ്രയുടെയും മറ്റു ചിലരുടെയും സ്ഥലങ്ങളിൽ വെള്ളിയാഴ്ച ഇഡിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങൾ ഇത് ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. ഇതാണ് കുന്ദ്രയെ ചൊടിപ്പിക്കാൻ കാരണമായത്.

മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ നാല് വർഷമായി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തോട് താൻ പൂർണ്ണമായും അനുസരിക്കുകയായിരുന്നുവെന്ന് കുന്ദ്ര തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.

“അസോസിയേറ്റ്‌സ്, അശ്ലീലങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുടെ അവകാശവാദങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സെൻസേഷണലിസവും സത്യത്തെ മറയ്‌ക്കില്ല എന്ന് നമുക്ക് പറയാം. അവസാനം, നീതി വിജയിക്കും!

“മാധ്യമങ്ങൾക്ക് ഒരു കുറിപ്പ്: ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് എന്റെ ഭാര്യയുടെ പേര് ആവർത്തിച്ച് വലിച്ചിഴയ്‌ക്കുന്നത് അംഗീകരിക്കാനാവില്ല. ദയവായി അതിരുകൾ ബഹുമാനിക്കുക. ” – വെള്ളിയാഴ്ച രാത്രി പങ്കിട്ട പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം 2009ൽ കുന്ദ്രയുമായി വിവാഹിതയായ ശിൽപ ഷെട്ടി റെയ്ഡുകളെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. നടപടി നടനെതിരെയല്ലെന്നും സത്യം പുറത്തുവരാനുള്ള അന്വേഷണത്തിൽ കുന്ദ്ര സഹകരിക്കുകയാണെന്നും ഷെട്ടിയുടെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ പറഞ്ഞു. 2022 മെയ് മാസത്തിലാണ് കുന്ദ്രയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി രജിസ്റ്റർ ചെയ്തത്. കേസിൽ വ്യവസായിയും മറ്റു ചിലരും അറസ്റ്റിലാവുകയും പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തു.

കുന്ദ്രയ്‌ക്കെതിരെയുള്ള രണ്ടാമത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസാണിത്. നേരത്തെ ക്രിപ്‌റ്റോ കറൻസി കേസിൽ കുന്ദ്രയുടെയും ഷെട്ടിയുടെയും 98 കോടി രൂപയുടെ സ്വത്തുക്കൾ ഈ വർഷം ആദ്യം ഇഡി കണ്ടുകെട്ടിയിരുന്നു. എന്നാൽ ഈ അറ്റാച്ച്മെൻ്റ് ഉത്തരവിനെതിരെ ദമ്പതികൾ ബോംബെ ഹൈക്കോടതിയിൽ നിന്ന് ഇളവ് നേടുകയും ചെയ്തു.

Tags: enforcement directorateShilpa shettyponographyRaju Kundrabusiness manbollywoodactress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Entertainment

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

Kerala

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.