Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് ദുരന്തം: കേന്ദ്രം കൈമാറിയത് 395 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 07:35 am IST
in Kerala

തിരുവനന്തപുരം: ദുരന്ത നിവാരണത്തിനു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ആവശ്യമായ പണം നല്കിയിട്ടുണ്ടെന്നും വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ വേണ്ട തുക സംസ്ഥാനത്തിന്റെ കൈവശമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇതു സംബന്ധിച്ച് ദല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനു കത്തു നല്കിയത്. കേരളത്തിന്റെ ദുരന്ത നിവാരണ ഫണ്ടില്‍ കേന്ദ്രം അനുവദിച്ച 394.99 കോടി രൂപയുണ്ട്. ദുരന്തമുണ്ടാകുമ്പോള്‍ ദുരന്ത നിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം നല്‌കേണ്ടത് ഓരോ സംസ്ഥാനത്തിനും കേന്ദ്രം അനുവദിച്ച ഫണ്ടില്‍ നിന്നാണ്.

2024-25ലേക്കുള്ള സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് കേന്ദ്രം കേരളത്തിന് കൊടുത്തിട്ടുണ്ട്. 388 കോടി (291.20 കോടി കേന്ദ്രവിഹിതം, 96.80 കോടി സംസ്ഥാന വിഹിതം) നടപ്പ് സാമ്പത്തിക വര്‍ഷം കേരളത്തിന് നല്കി. ഇതിനു പുറമേ കേന്ദ്രം മുന്‍കൂറായി 145കോടിയും നല്കി. സംസ്ഥാനത്തിന്റെ പക്കല്‍ ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരിപ്പായി 394.99 കോടി രൂപയുണ്ടെന്ന് കേരളത്തിന്റെ അക്കൗണ്ടന്റ് ജനറല്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കെ.വി. തോമസ് വഴി പ്രധാനമന്ത്രിക്കു നല്കിയ നിവേദനത്തിനുള്ള മറുപടിയിലാണ് കേന്ദ്രം കണക്കു വ്യക്തമാക്കിയത്.

ദേശീയ ദുരന്തം എന്നൊന്നില്ല

വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ചട്ടങ്ങളില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. ദേശീയ,സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ ചട്ടങ്ങള്‍ പ്രകാരം ഒരു പ്രകൃതിദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല. ഗുരുതരമായ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്‍ഡിആര്‍എഫില്‍ നിന്ന് അധിക സാമ്പത്തിക സഹായം ലഭ്യമാകും. കേന്ദ്രമന്ത്രിതല സംഘം ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച ശേഷം അവരുടെ റിപ്പോര്‍ട്ട് പ്രകാരം അധികസഹായം അനുവദിക്കുകയാണ് ചെയ്യുക, അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തത് കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വമാണെന്ന പ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്.

Tags: Central GovernmentWayanad disaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

India

ഇന്ധനമേഖലയില്‍ ഇനി പുതുയുഗം: 100 ശതമാനം എഥനോൾ ഇന്ധനത്തിന് നിയമസാധുത ഉത്തരവിൽ നിതിൻ ഗഡ്കരി ഒപ്പുവെച്ചു

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.