Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ട് കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 02:55 pm IST
inBJP

തിരുവനന്തപുരം: മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിധി പകര്‍പ്പ് പോലും വായിക്കാതെയാണ് യുഡിഎഫും ചില മാധ്യമങ്ങളും തനിക്കെതിരെ പ്രചരണം നടത്തുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ ആ വിധിയില്‍ എന്താണ് ഉള്ളതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ വിമര്‍ശിക്കുന്നത് ജനാധിപത്യപരമല്ല. പ്രോസിക്യൂഷനും പൊലീസും എന്നെ സഹായിച്ചുവെന്നാണ് യുഡിഎഫ് പറയുന്നത്. ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ കെ സുധാകരന്‍  കേരള ഹൈക്കോടതിയില്‍ നിന്നും വിടുതല്‍ ഹര്‍ജി നേടി. അത് കൃത്യമായി പരിഗണിച്ച ശേഷമാണ് ഇങ്ങനെയൊരു വിധി എന്നാണ് കോടതി പറഞ്ഞത്. അതിനെതിരെ ബിജെപി ആരോപണം ഉന്നയിച്ചില്ല. എന്നാല്‍ മഞ്ചേശ്വരം കേസില്‍ ബിജെപിക്ക് അനുകൂലമായ വിധി വന്നപ്പോള്‍ കോടതിയെ മുന്‍നിര്‍ത്തി ബിജെപി-സിപിഎം ഓത്തുതീര്‍പ്പായി എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത് ഇരട്ടത്താപ്പാണ്.

ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുന്നുണ്ടെങ്കില്‍ അത് സ്വമേധയാണോ എന്ന് പരിശോധ നടക്കണമെന്ന് നിയമമുണ്ട്. മഞ്ചേശ്വരം റിട്ടേണിംഗ് ഓഫീസര്‍ ഇത് പഠിച്ചതിനുശേഷം ആയിരിക്കുമല്ലോ പത്രിക പിന്‍വലിക്കാന്‍ അനുവദിച്ചത്. അതിനുശേഷം പോലീസ് സ്റ്റേഷനില്‍ ഹാജരായി സ്വമേധയെയാണ് പത്രിക പിന്‍വലിക്കുന്നതെന്നും ഞാന്‍ ബിജെപിയില്‍ ചേരുകയാണെന്നും സുന്ദര മൊഴി കൊടുക്കുകയാണുണ്ടായത്. ഇത് വിധിയിലും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പിനു ശേഷം ഇടത് സ്ഥാനാര്‍ത്ഥി വിവി രമേശന്‍ നല്‍കിയ കേസില്‍ കക്ഷി ചേര്‍ന്നില്ലെങ്കില്‍ കൊടകര കുഴല്‍പ്പണ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സുന്ദരയെ കൊണ്ട് മൊഴി നല്‍കിച്ചത്.

സുന്ദര മാത്രമല്ല, സുരേന്ദ്രന്‍ എന്ന അപരന്‍ കൂടി മഞ്ചേശ്വരത്തു മത്സരിച്ചിരുന്നു. അങ്ങനെ പത്രിക പിന്‍വലിപ്പിക്കാനാണെങ്കില്‍ അദ്ദേഹത്തിനെയും ഞങ്ങള്‍ സമീപിക്കണമല്ലോ. സുന്ദര പത്രിക പിന്‍വലിച്ചപ്പോള്‍ ബിഎസ്പിയുടെ സംസ്ഥാന പ്രസിഡന്റ് അദ്ദേഹത്തെ തടങ്കിലാക്കിയെന്ന പരാതി നല്‍കിയിരുന്നു. തന്നെയാരും തടവിലാക്കിയിട്ടില്ലെന്നാണ് സുന്ദര പോലീസിന് നല്‍കിയ മൊഴി. ഈ കേസില്‍ യുഡിഎഫ് ഒരു പരാതിയും കൊടുത്തിട്ടില്ല. സുന്ദര ആദ്യഘട്ടത്തില്‍ കൊടുത്ത മൊഴിയില്‍ പറയുന്ന അശോക് ഷെട്ടി എന്നൊരു ബിജെപി നേതാവില്ല. സുന്ദരയെ ചോദ്യം ചെയ്യും മുമ്പ് സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇതൊക്കെ ചരിത്രത്തില്‍ ഇല്ലാത്ത സമീപനമാണ്.

പിന്നീട് നടന്നത് തിരക്കഥയ്‌ക്ക് അനുസരിച്ചുള്ള പൊലീസിന്റെ ഗൂഢാലോചനയാണ്. പണം പിടിക്കുന്നു, സാക്ഷികളെ ഹാജരാക്കുന്നു, ബിജെപി ഓഫീസിലെത്തി നേതാക്കന്മാരെ പ്രതിചേര്‍ക്കുന്നു.
171ഇ വകുപ്പ് അനുസരിച്ച് കേസ് എടുത്തിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ പൊലീസ് എസ് സി എസ് ടി അതിക്രമ നിയമപ്രകാരം കേസെടുത്തു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയി എന്നതാണ് എനിക്കെതിരെ ചേര്‍ത്ത് മറ്റൊരു വകുപ്പ്. ഇതുപ്രകാരം മൂന്നുവര്‍ഷം ശിക്ഷ ലഭിക്കാവുന്നതാണ്. എസ്സി-എസ്ടി കാരനായ വ്യക്തിയെ പ്രലോഭിച്ചു ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയി എന്ന എസ് സി എസ് ടി അതിക്രമ നിരോധന നിയമ പ്രകാരം അഞ്ചുവര്‍ഷം തടവ് ലഭിക്കാവുന്നതാണ്. ഇത് രണ്ടും കോടതി തള്ളിയപ്പോഴാണ് ഒരു വര്‍ഷം മാത്രം ശിക്ഷ ലഭിക്കാവുന്ന 171ഇ വകുപ്പ് പ്രകാരം എടുത്ത കേസില്‍ കുറ്റപത്രം നല്‍കാന്‍ പോലീസ് വൈകിച്ചത് ഗൂഢാലോചനയാണെന്ന് യുഡിഎഫ് പറയുന്നത്. ഇതില്‍ നിന്നും യുഡിഎഫിന്റെ ഇരട്ടത്താപ്പും പൊള്ളത്തരവും വ്യക്തമാവും. കെ.സുരേന്ദ്രന്‍ പറഞ്ഞു

Tags: K SurendranManjeshwaram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

Kerala

അനാവശ്യമായി ഹിന്ദുമതത്തെയും സംഘപരിവാറിനെയും എതിർക്കുന്നത് പോലെ ഇസ്ലാമിക വർഗീയതയെ എതിർക്കാനാവില്ലെന്നു മാധ്യമസിംഗങ്ങൾക്ക് ബോധ്യമായി

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.