Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദേശികളെഴുതിയ ചരിത്രം തിരുത്തണം: സഹസര്‍കാര്യവാഹ്

റാണാപ്രതാപിന്റെ ദെവൈര്‍ യുദ്ധവിജയം ആഘോഷിച്ച് മേവാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 07:34 am IST
inIndia
ഉദയ്പൂര്‍ രാഷ്ട്രീയ തീര്‍ത്ഥില്‍ ദെവൈര്‍ യുദ്ധവിജയ മഹോത്സവ സമ്മേളനത്തെ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍ അഭിസംബോധന ചെയ്യുന്നു

ഉദയ്പൂര്‍ രാഷ്ട്രീയ തീര്‍ത്ഥില്‍ ദെവൈര്‍ യുദ്ധവിജയ മഹോത്സവ സമ്മേളനത്തെ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍ അഭിസംബോധന ചെയ്യുന്നു

ഉദയ്‌പൂര്‍(രാജസ്ഥാന്‍): വിദേശികളെഴുതിയ ചരിത്രം വായിച്ച് അഭിമാനം മറന്ന കാലത്തിന് മാറ്റമുണ്ടാവണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍. മഹാറാണാ പ്രതാപ് മുഗള അധിനിവേശത്തിനെതിരെ വിജയക്കൊടി ഉയര്‍ത്തിയ ദെവൈര്‍ യുദ്ധവിജയത്തിന്റെ ഓര്‍മകള്‍ പുതുക്കി ഉദയ്‌പൂരില്‍ ചേര്‍ന്ന മഹാസമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുമാസത്തെ വിജയോത്സവമാണ് യുദ്ധകേന്ദ്രമായിരുന്ന രാഷ്‌ട്രീയ തീര്‍ത്ഥില്‍ സംഘടിപ്പിച്ചത്.

അധിനിവേശത്തിന്റെ നൂറ്റാണ്ടുകള്‍ പിന്നിട്ടാണ് ഭാരതം മുന്നേറിയതെന്ന് മറക്കരുതെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.

ഗ്രീക്കുകാര്‍, ഹൂണര്‍, കുശാനന്മാര്‍ തുടങ്ങിയ അധിനിവേശ ശക്തികളെ നമ്മള്‍ പരാജയപ്പെടുത്തി, സ്വാംശീകരിച്ചു. പോരാട്ടത്തിന്റെ ആയിരം വര്‍ഷങ്ങള്‍ ഈ രാഷ്‌ട്രത്തിന് അഭിമാനം പകര്‍ന്ന് നമുക്ക് മുന്നിലുണ്ട്. മറ്റുള്ളവരെഴുതിയ ചരിത്രത്തില്‍ ആ അധ്യായങ്ങളുണ്ടാവില്ല. വിധേയത്വത്തിന്റെ അവശേഷിക്കുന്ന അടയാളങ്ങളും മായ്ച്ച് അവയെ തിരുത്തി എഴുതേണ്ടതുണ്ട്, അദ്ദേഹം ഓര്‍മിപ്പിച്ചു.

മുഗള്‍ അക്രമിയായ അക്ബറിനെതിരെ മേവാറിന്റെ ശൗര്യം ഏകപക്ഷീയ വിജയം നേടിയത് 1582ല്‍ വിജയദശമി നാളിലായിരുന്നുവെന്ന് അരുണ്‍കുമാര്‍ ചൂണ്ടിക്കാട്ടി. കൊളോണിയല്‍ ആധിപത്യത്തെയും അത് സൃഷ്ടിക്കുന്ന മനസ്ഥിതിയെയും ഉന്മൂലനം ചെയ്യാന്‍ റാണാ പ്രതാപിന്റെ വിജയം എക്കാലത്തും പ്രേരണയാണെന്ന് അദ്ദേഹം സമ്മേളനത്തെ അഭിവാദ്യം ചെയ്ത് പറഞ്ഞു.

റാണാ പ്രതാപ് മേവാറിന്റെ മാത്രമല്ല ഭാരതത്തിന്റെയാകെ മാറ്റത്തിന് വഴിതെളിച്ച പോരാളിയാണ്. പ്രതിസന്ധിഘട്ടങ്ങളിലും അചഞ്ചലമായ രാഷ്‌ട്രബോധത്തോടെ അദ്ദേഹം നാടിനെ നയിച്ചു. സമാനതകളില്ലാത്ത നേതൃപാടവം കൊണ്ട് ലോകത്തെ അതിശയിപ്പിച്ചു. സാധാരണജനങ്ങളില്‍ ആവേശവും സൈനികരില്‍ ആത്മവിശ്വാസവും ജ്വലിപ്പിച്ച് രാഷ്‌ട്രതന്ത്രത്തിന്റെ എല്ലാ മേഖലകളിലും മഹാറാണാ പ്രതാപിന്റെ പ്രഭാവം ഉയര്‍ന്നുനിന്നു, അരുണ്‍ കുമാര്‍ പറഞ്ഞു.

1640ലെ വിജയദശമി ദിനത്തിലെ നടന്ന ദെവൈര്‍ യുദ്ധ വിജയം ഭാരതചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. 36,000 മുഗള്‍ സൈനികരെ പൂര്‍ണമായി പരാജയപ്പെടുത്തിയ റാണാ പ്രതാപിന്റെ സൈന്യം അവര്‍ സ്ഥാപിച്ച 36 കാവല്‍ കോട്ടകള്‍ നശിപ്പിച്ചു. തുടര്‍ന്ന് മേവാര്‍, വാഗഡ്, ഗോദ്വാര്‍, മേര്‍വാര, മാള്‍വ, ഗുജറാത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഹാറാണാ പ്രതാപിന്റെ ഭരണം രണ്ട് പതിറ്റാണ്ട് തുടര്‍ന്നുവെന്ന് അരുണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി.

വീരശിരോമണി മഹാറാണ പ്രതാപ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. ബിപി ശര്‍മ്മ അധ്യക്ഷനായി. മേവാര്‍ പീഠാധീശ്വര്‍ സ്വാമി സുദര്‍ശനാചാര്യ മഹാരാജ്, പ്രതാപ് ഗൗരവ് കേന്ദ്ര ഡയറക്ടര്‍ അനുരാഗ് സക്സേന, വിജയ് മഹോത്സവ സംയോജകന്‍ ഡോ.സുഭാഷ് ഭാര്‍ഗവ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: foreignersIndian HistorySahasarkaryawah Arunkumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

World

മുപ്പതുദിവസത്തില്‍ കൂടുതല്‍ അമേരിക്കയില്‍ താമസിക്കുന്ന വിദേശികള്‍ രജിസ്റ്റര്‍ ചെയ്യണം

നാടന്‍ കലാരൂപങ്ങളെ നേരിട്ടറിയാന്‍ വിദേശത്ത് നിന്നെത്തിയ സംഘം ജയനോടൊപ്പം
Palakkad

പൂതന്റെയും തിറയുടെയും പൊയ്‌മുഖ സൃഷ്ടികള്‍ കാണാന്‍ വിദേശികളെത്തി

India

ലോക സമാധാനം ഹൈന്ദവതയിൽ മാത്രമെന്ന് വിദേശികൾ : മഹാകുംഭമേളയിൽ 200 വിദേശികൾ സനാതന ധർമ്മം സ്വീകരിച്ചു : ലോകം ഹിന്ദുത്വത്തിലേക്ക് മിഴി തുറക്കുമ്പോൾ

World

നിങ്ങളുടെ കഴുത്തിലെ കുരുക്ക് മുറുക്കുന്ന കൈകളെ ശക്തിപ്പെടുത്തരുത് ! വിദേശ പാകിസ്ഥാനികളോട് പണമയക്കൽ നിർത്താൻ ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.