Kerala

വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി; ഭാര്യയുടെ നില ഗുരുതരം; സംഭവം ആലപ്പുഴയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: തലവടിയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. വീടിന് തീയിട്ട ശേഷം തൂങ്ങി മരിക്കുകയായിരുന്നു. തലവടി സ്വദേശി ശ്രീകണ്ഠന്‍ (75) ആണ് തൂങ്ങി മരിച്ചത്. സംഭവ സമയം വീട്ടിലുണ്ടായിരുന്ന ഭാര്യയ്‌ക്കും മകനും പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 60 ശതമാനത്തോളം പൊള്ളലേറ്റ ഭാര്യ ഓമനയുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

 

Recent Posts