Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പുരോഗതിയിലേക്ക് ‘ഒറ്റത്തെരഞ്ഞെടുപ്പ്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 04:50 am IST
inEditorial

ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ച് നടത്തുക എന്നത് 2014 മുതല്‍ മോദി സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന ആശയമാണ്. 2019 ലും 2024 ലും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഇത് ചേര്‍ത്തിരുന്നു. അടിക്കടി തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യ പുരോഗതിക്ക് തടസമുണ്ടാക്കുമെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സാധുത പരിശോധിക്കാന്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി രൂപീകരിച്ചു.

സമിതിയുടെ ശിപാര്‍ശയാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ചത്. രാഷ്‌ട്രീയ പാര്‍ട്ടികളുമായും വിദഗ്ധരുമായും ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് സമിതി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ആദ്യഘട്ടത്തില്‍ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തും. പൊതു തെരഞ്ഞെടുപ്പ് നടന്ന് 100 ദിവസത്തിനകം പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നടത്തും. ഇതാണ് നിര്‍ദിഷ്ട സംവിധാനം. ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. മോദി സര്‍ക്കാരിന്റെ കാലയളവിനുള്ളില്‍ത്തന്നെ യാഥാര്‍ത്ഥ്യമാക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമം.

ബില്‍ ഇരുസഭകളും കടന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ചരിത്രത്തില്‍ അത് നാഴികക്കല്ലാകും.

വികസിത പാതയിലേക്കുള്ള ഭാരതത്തിന്റെ കുതിപ്പിനെ, അടിക്കടിയുള്ള തെരഞ്ഞെടുപ്പുകള്‍ സാരമായി ബാധിച്ചിരുന്നു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒറ്റ തെരഞ്ഞെടുപ്പാക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക നേട്ടമുണ്ടാക്കും. വ്യത്യസ്ത ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉണ്ടാവുന്ന ധനനഷ്ടവും വിഭവനഷ്ടവും വെട്ടികുറയ്‌ക്കാം. ഈ വിഭവങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കാം. ഓരോ തെരഞ്ഞെടുപ്പിനും ഓരോ വോട്ടര്‍ പട്ടികയുണ്ടാക്കുന്നത് അനാവശ്യ കാര്യമാണ്. വര്‍ഷത്തിന്റെ ഭൂരിഭാഗം സമയവും ഏതെങ്കിലും തെരഞ്ഞെടുപ്പ് മൂലമുണ്ടാകുന്ന പെരുമാറ്റച്ചട്ടം വികസന പദ്ധതികള്‍ക്ക് വിലങ്ങുതടിയാവും. നല്ല ശതമാനം ഉദ്യോഗസ്ഥര്‍ പലയാവര്‍ത്തി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി മാറ്റി നിര്‍ത്തപ്പെടും. ഇതെല്ലാം പരിഹരിക്കാന്‍ ‘ഒറ്റത്തെരഞ്ഞെടുപ്പ് ‘ വഴിതെളിക്കും.

എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്റേത് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന എന്തിനേയും എതിര്‍ക്കുക എന്ന കേവല സങ്കുചിത രാഷ്‌ട്രീയ താല്‍പര്യം മാത്രമാണ്. അപ്രായോഗികം, ഫെഡറല്‍ സംവിധാനം തകരും, സംഘപരിവാര്‍ അജണ്ട എന്നൊക്കെയുളള പതിവ് മുദ്രാവാക്യങ്ങള്‍ക്കപ്പുറം എതിര്‍പ്പില്‍ കഴമ്പില്ല. 1967 വരെ രാജ്യത്ത് ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയമാണ് തെരഞ്ഞെടുപ്പുകള്‍ നടന്നത് എന്ന കാര്യം എതിര്‍പ്പുകാര്‍ മറക്കുന്നു.1959ല്‍ വിമോചനസമരവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെ പിരിച്ചു വിട്ടതോടെയാണ് തെരഞ്ഞെടുപ്പ് ഘടന മാറിത്തുടങ്ങുന്നത്. പിന്നീട് കക്ഷികള്‍ തമ്മിലുള്ള കൂറുമാറ്റങ്ങളും പ്രത്യാക്രമണങ്ങളുംമൂലം പല സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പല ഘട്ടങ്ങളിലേക്ക് മാറുകയായിരുന്നു. 1991 ല്‍ കേരളത്തില്‍ നിയമസഭ- ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാണ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ നിയമസഭ ഒരു വര്‍ഷംകൂടി കാലാവധിയുള്ളപ്പോള്‍ സ്വയം പിരിച്ചുവിടുകയായിരുന്നു അന്നത്തെ ഇടത് സര്‍ക്കാര്‍.

അയോധ്യ, 370-ാം വകുപ്പ് തുടങ്ങി പല വിഷയങ്ങളിലും അപ്രായോഗികം എന്ന പ്രതിപക്ഷ നിലപാട് അപ്രസക്തമാകുന്നതാണ് നമ്മള്‍ കണ്ടത്. ഇതിലും അതിന്റെ സൂചനയാണ് കാണുന്നത്. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ ഭൂരിഭാഗം പാര്‍ട്ടികളും ഈ ആശയം സ്വാഗതം ചെയ്തിട്ടുണ്ട്. ശരദ് പവാര്‍, സമാജ് വാദി പാര്‍ട്ടി, ടിആര്‍എസ്, നവീന്‍ പട്നായിക്, മെഹ്ബൂബ മുഫ്തി എന്നിവരടക്കം പലരും ഈ നീക്കത്തിന് പിന്തുണ നല്‍കുന്നുണ്ട്. പാര്‍ലമെന്റില്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ബില്‍ പാസ്സാക്കാനാകുമെന്ന പ്രതീക്ഷ നല്‍കുന്നതാണിത്.

Tags: bjpNarendra ModiOne Nation One Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

India

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.