Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വയനാട് കള്ളക്കണക്ക് : 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 2.76 കോടി, ക്യാമ്പിലുള്ളവര്‍ക്കു ഭക്ഷണത്തിന് 8 കോടി, വസ്ത്രങ്ങള്‍ക്ക് 11 കോടി

സൈനികരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും യാത്രാച്ചെലവ് ഇനത്തില്‍ നാലു കോടി രൂപ, ഇവര്‍ക്ക് ഭക്ഷണം, വെള്ളം ചെലവ് ഇനത്തില്‍ 10 കോടി രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2024, 04:00 pm IST
inKerala, Wayanad

കൊച്ചി : വയനാട് ദുരന്തത്തില്‍ മരിച്ച 359 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ചെലവിട്ടത് 2,76,75,000 രൂപ. ഇത് പ്രകാരം ഒരു മൃതദേഹം സംസ്‌കരിക്കുന്നതിനു 75,000 രൂപയാണ് ചെലവ്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്കുകളാണിത്. ഓഗസ്റ്റ് 17നാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ആകെ 1555 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 452 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വസ്ത്രങ്ങളും പാത്രങ്ങളും വാങ്ങാന്‍ 2500 രൂപ വീതം നല്‍കുന്ന വകയില്‍ ചെലവായത് ആകെ 11 കോടി രൂപയാണ്. ദുരന്താനന്തരം അടുത്ത 90 ദിവസത്തേക്കു ദുരിതബാധിതര്‍ക്ക് ദിവസം 300 രൂപ കണക്കില്‍ ആകെ നല്‍കുന്നത് 5.42 കോടി രൂപ.

സൈനികരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും യാത്രാച്ചെലവ് ഇനത്തില്‍ നാലു കോടി രൂപ, ഇവര്‍ക്ക് ഭക്ഷണം, വെള്ളം ചെലവ് ഇനത്തില്‍ 10 കോടി രൂപ, ഇവരുടെ താമസച്ചെലവ് 15 കോടി രൂപ, ഇവരുടെ വൈദ്യസഹായത്തിന് 2.02 കോടി രൂപ, ദുരിതബാധിതരെ ഒഴിപ്പിക്കുന്നതിന് 12 കോടി രൂപ, ബെയ്‌ലി പാലം നിര്‍മാണത്തിന് ഒരു കോടി രൂപ, ടോര്‍ച്ച്, മഴക്കോട്ട്, കുട, ഗംബൂട്ടുകള്‍ തുടങ്ങിയവ വാങ്ങിയതിന് 2.98 കോടി രൂപ എന്നിങ്ങനെയാണ് കണക്ക്. ദുരന്തസ്ഥലം പ്രധാന പട്ടണങ്ങളില്‍നിന്ന് അകലെയായതാണ് ചെലവു കുത്തനെ വര്‍ധിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുരന്തത്തില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ തിരച്ചിലിനും രക്ഷപെടുത്തുന്നതിനുമായി 150 യന്ത്രങ്ങള്‍ ഉപയോഗിച്ചു. ഐബിഒഡി, ഡ്രോണ്‍, റഡാറുകള്‍ തുടങ്ങിയവയ്‌ക്ക് മൂന്നു കോടി രൂപ, ജെസിബി, ഹിറ്റാച്ചി, ക്രെയിനുകള്‍ എന്നിവയ്‌ക്ക് 15 കോടി രൂപ, മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനയ്‌ക്ക് മൂന്നു കോടി രൂപ എന്നിങ്ങനെയാണ് ചെലവിട്ടത്.

ക്യാമ്പിലുള്ളവര്‍ക്കു ഭക്ഷണ ഇനത്തില്‍ എട്ടു കോടി രൂപ ചെലവിട്ടു. വസ്ത്രങ്ങള്‍ക്ക് 11 കോടി രൂപ, വൈദ്യസഹായം എട്ടു കോടി രൂപ, ജനറേറ്റര്‍ ഏഴു കോടി രൂപ എന്നിങ്ങനെയാണ് ചെലവ്. സൈനികര്‍, ദുരിതബാധിതര്‍, മൃതദേഹങ്ങള്‍, വിഐപികളുടെ സന്ദര്‍ശനം എന്നിവയ്‌ക്കായി വ്യോമസേനയ്‌ക്ക് 17 കോടി രൂപ നല്‍കി. ദുരന്ത മേഖലയിലെ വീടുകളില്‍ ഒരു മാസത്തേക്കു കുടിവെള്ളം വിതരണം ചെയ്യുന്നതിന് മൂന്നു കോടി രൂപ, ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനു ദിവസം 60 ലക്ഷം രൂപ വീതം രണ്ടു മാസത്തേക്ക് 36 കോടി രൂപയാണു ചെലവിടുക. വെള്ളക്കെട്ടുകള്‍ നീക്കുന്നതിന് മൂന്നു കോടി രൂപയാണ് ചെലവ്.

കൃഷി ഭൂമിയില്‍നിന്നു ചെളിയും മറ്റും നീക്കാന്‍ ഹെക്ടറിന് 18,000 രൂപ വച്ച് ആകെ ചെലവ് 64.62 ലക്ഷം രൂപ, കൃഷി ഭൂമി നഷ്ടമായവര്‍ക്ക് ഹെക്ടറിന് 47,000 രൂപ കണക്കില്‍ ആകെ 47 ലക്ഷം രൂപ, പ്രദേശത്തെ ഏലം, കാപ്പി കര്‍ഷകര്‍ക്ക് 80.77 ലക്ഷം രൂപ, മറ്റുവിളകള്‍ നശിച്ചു പോയവര്‍ക്ക് 6.30 ലക്ഷം രൂപ, പശുക്കളെ നഷ്ടമായവര്‍ക്ക് 84.37 ലക്ഷം രൂപ, ആടുകള്‍ നഷ്ടമായവര്‍ക്ക് 6.48 ലക്ഷം രൂപ, കോഴിക്കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപ, കന്നുകാലികള്‍ക്കുള്ള ക്യാമ്പ് നടത്തിപ്പിന് 78,000 രൂപയും ചെലവിട്ടു.

Tags: AgricultureDead bodywayanadulandslideHighcourtTragedy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

പുതിയ വാര്‍ത്തകള്‍

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

ആകാശവാണി ഓഫീസ് വളപ്പിൽ അതിക്രമിച്ച് കയറി കുത്തിയിരിപ്പ് സമരം നടത്തി ; രാഹുലിനും , പ്രിയങ്കയ്‌ക്കുമെതിരെ ബലംപ്രയോഗിച്ച് കേസെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.