ബെംഗളുരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്ജുന് അടക്കമുള്ളവര്‍ക്കായി തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച. കാര്‍വാര്‍ കളക്ടറേറ്റില്‍ ചേരുന്ന യോഗത്തിലാണ് തീരുമാനം എടുക്കുക.
അടുത്ത ആഴ്ച തെരച്ചില്‍ പുനരാരംഭിക്കാനാണ് നീക്കം. തെരച്ചിലിനായുള്ള വലിയ ഡ്രഡ്ജര്‍ ഗോവ തുറമുഖത്ത് നിന്ന് ബുധനാഴ്ച പുറപ്പെട്ടേക്കുമെന്നും അറിയുന്നു.
ഗോവ തുറമുഖത്ത് നിന്ന് ഡ്രഡ്ജര്‍ ഷിരൂരില്‍ ഗംഗാവാലി പുഴയിലെത്തിക്കാന്‍ 30 മുതല്‍ 40 മണിക്കൂര്‍ സമയം എടുക്കുമെന്നാണ് വിവരം. ടഗ് ബോട്ടിലാണ് ഡ്രഡ്ജര്‍ എത്തിക്കുക. കാലാവസ്ഥ നിലവില്‍ അനുകൂലമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ നാല് ദിവസം ഗംഗാവാലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: