അരൂര്‍ : ഗുരുദേവ ദര്‍ശനങ്ങളില്‍ അധിഷ്ഠിതമായ ജീവിതം നയിച്ച് ശ്രീനാരായണീയര്‍ സമൂഹത്തിന് മാതൃകയാണെമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അരൂര്‍ ശാഖായോഗം നിര്‍മ്മിച്ച എസ്എന്‍ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന് അദ്ധ്യക്ഷനായി. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയവരെ യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ ടി. അനിയപ്പന് ആദരിച്ചു. അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, എസ്.എന്‍.ഡി.പി യോഗം നേതാക്കളായ തൃദീപ്കുമാര്‍, മണിലാല്‍, വി ശശികുമാര്‍, വി.എന്‍. ബാബു, കെ.ആര് ഗംഗാധരന്, സി.എസ് ബാബു, ടി.പി. സലിന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: