Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമത സര്‍ക്കാര്‍ സത്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 10:25 pm IST
inIndia

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാര്‍ സത്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല. ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യത്തുടനീളം ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയാണ്. ഈ കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അവരുടെ നീക്കങ്ങള്‍ തന്നെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യത്തിലേക്ക് ഡോക്ടര്‍മാരെ കൊണ്ടുചെന്ന് എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡി സഖ്യത്തിലെ നേതാക്കളാരും ഈ വിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ, വനിതാ ഡോക്ടറുടെ മരണം ആത്മഹത്യയെന്നാണ് കോളജ് അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നത്. ഡോക്ടറുടെ കൊലപാതകം മറച്ചുവയ്‌ക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചുവെന്നും ആരോപണമുയരുന്നു. ഫോണ്‍ വിളിച്ചയാള്‍ പേരു പറഞ്ഞില്ല. ആശുപത്രിയിലെത്തിയപ്പോള്‍ മൃതദേഹവും കാണിച്ചില്ല. ഉച്ചയ്‌ക്ക് ശേഷമാണ് അവര്‍ അതിനനുവദിച്ചതെന്നും ഡോക്ടറുടെ അമ്മ പറഞ്ഞു. ഈ ഫോണ്‍ സന്ദേശത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ബംഗാളിലെ ആര്‍ജെ കര്‍ മെഡിക്കല്‍ കോളജില്‍ പിജി വിദ്യാര്‍ത്ഥിയായ വനിത ഡോക്ടറുടെ കൊലപാതകത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിറക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടന്‍ തന്നെ സിബിഐക്ക് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു.

കൊലക്കേസ് രജിസ്റ്റര്‍ ചെയ്യാത്തതും അസ്വാഭാവിക മരണം രജിസ്റ്റര്‍ ചെയ്തതുമെന്തുകൊണ്ടാണ്, ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. കൊല്ലപ്പെട്ട പിജി വിദ്യാര്‍ത്ഥിയുടെ മൃതദേഹം റോഡരികില്‍ നിന്നല്ല കണ്ടെത്തിയത്. ആശുപത്രി സൂപ്രണ്ടിനോ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോ സംഭവത്തില്‍ പരാതി നല്കാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ആര്‍ജി കര്‍ കോളജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനോട് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാനും കോടതി നിര്‍ദേശിച്ചു. കേസില്‍ കോളജ് പ്രിന്‍സിപ്പലിനെയാണ് ആദ്യം ചോദ്യംചെയ്യേണ്ടിയിരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. കൊലപാതകത്തിനുശേഷം രാജിവച്ച സന്ദീപ് ഘോഷ് മണിക്കൂറുകള്‍ക്കുശേഷം മറ്റൊരു കോളജിലെ പ്രിന്‍സിപ്പലായി നിയമിതനായത് എങ്ങനെയാണെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. പ്രിന്‍സിപ്പലിന്റെ നിയമനക്കത്തും രാജിക്കത്തും കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.

അതിനിടെ ഡോക്ടര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബംഗാളിലെ പലയിടങ്ങളിലും ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാരോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ സുതാര്യമായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബംഗാള്‍ ആരോഗ്യകാര്യ സെക്രട്ടറി എന്‍.എസ്. നിഗം പറഞ്ഞു.
ദേശീയ വനിതാ കമ്മിഷന്റെ രണ്ടംഗ സംഘം ബംഗാളിലെ ആര്‍ജെ കര്‍ മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു. പിജി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാളും പരിശോധിച്ചു. അന്വേഷണത്തിന്റെ വിശദാംശങ്ങളറിയാന്‍ ലാല്‍ബസാറിലെ പോലീസ് ആസ്ഥാനത്ത് അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് യുവതിയുടെ വീട്ടിലെത്തി മാതാപിതാക്കളെയും കണ്ടു.

യുവതി പൈശാചിക ആക്രമണമാണ് നേരിട്ടതെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായിട്ടുണ്ട്. മുഖത്തും സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള ക്ഷതമേറ്റിട്ടുണ്ട്. ബലപ്രയോഗത്തിനിടെ യുവതിയുടെ കണ്ണട പൊട്ടിച്ചിതറുകയും ഇവ കണ്ണില്‍ തുളച്ചു കയറിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതി യുവതിയുടെ തല ചുമരില്‍ ഇടിച്ചു. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വാ പൊത്തിപ്പിടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: Mamata BanerjeeShehzad Poonawaladoctor murder case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

India

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.