മുംബൈ: പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ ഒന്‍പതാം തവണയും പണനയം പ്രഖ്യാപിച്ചെങ്കിലും ബാങ്കുകള്‍ വായ്പാ പലിശഭാരം കൂട്ടുകയാണ് കാനറ ബാങ്ക് , ബാങ്ക് ഓഫ് ബറോഡ, യൂക്കോ ബാങ്ക് എന്നിവയാണ് ഇപ്പോള്‍ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ച ബാങ്കുകള്‍. 0.05 ശതമാനം വരെയാണ് വര്‍ദ്ധന. എസ്ബിഐ കഴിഞ്ഞ മാസം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. യൂക്കോ ബാങ്കിന്റെ പുതിയ വായ്പ നിരക്കുകള്‍ പ്രാബലത്തില്‍ വന്നു. കാനറ ബാങ്ക് , ബാങ്ക് ഓഫ് ബറോഡ എന്നിവയിലെ വര്‍ദ്ധന തിങ്കളാഴ്ച നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. എസ്ബിഐ വായ്പാ പലിശ 0.10 ശതമാനം വരെയാണ് വര്‍ദ്ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: