Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

മിണ്ടിപ്പോവരുത്!

പായിപ്ര രാധാകൃഷ്ണന്‍byപായിപ്ര രാധാകൃഷ്ണന്‍
Aug 6, 2024, 11:47 pm IST
inArticle

വയനാട്ടിലെ മഹാദുരന്തത്തിന്റെ അലകളൊതുങ്ങും മുമ്പ് തലസ്ഥാനത്തെ അധികാരത്തിന്റെ അരമനയില്‍നിന്ന് ഒരു ഉരുള്‍പൊട്ടിയിറങ്ങിയത് സാംസ്‌കാരിക-ബൗദ്ധിക കേരളത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. ഈ ദുരന്തനിവാരണ ദുരന്തത്തെ ലളിതമായി കാണാനാവില്ല. ജനാധിപത്യ വിരുദ്ധവും ഏകാധിപത്യമുഖഛായയുള്ളതുമാണ് ദുരന്തനിവാരണ വകുപ്പധ്യക്ഷന്റെ വിവാദ ഉത്തരവ്.

വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ ശാസ്ത്രീയ കാരണങ്ങളെക്കുറിച്ചും അവിടത്തെ പ്രകൃതിയെക്കുറിച്ചും മിണ്ടിപ്പോകരുത് എന്ന നിരോധനാജ്ഞ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കുമെതിരെയാണ് പുറപ്പെടുവിക്കപ്പെട്ടത്. ഇത്തരം കാര്യങ്ങളില്‍ സംസാരിക്കാന്‍ ദുരന്തനിവാരണ വകുപ്പുണ്ടല്ലോ! ഇതേക്കുറിച്ചൊക്കെ സര്‍ക്കാരിനോടാലോചിച്ച് മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഒരക്ഷരം മിണ്ടിപ്പോകരുതത്രേ!

താന്‍ ചെയേണ്ട ജോലി താന്‍ ചെയ്യാതിരുന്നാല്‍ അത് മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കിനില്‍ക്കേണ്ടിവരും. ദുരന്തങ്ങളെ അവസരങ്ങളാക്കി മാറ്റുന്ന അതിസാമര്‍ത്ഥ്യം അധികാരത്തിന്റെ അന്തഃപുരങ്ങളില്‍ മുമ്പും അരങ്ങേറിയിട്ടുണ്ട്. വിമര്‍ശനങ്ങളും വിശകലനങ്ങളും താക്കീതുകളും അടിച്ചമര്‍ത്താനുള്ള അധികാരത്തിന്റെ സാമര്‍ത്ഥ്യം എല്ലാക്കാലത്തുമുള്ളതാണ്. എന്നാല്‍ ഇത്രത്തോളം വേദനാനിര്‍ഭരമായ ഒരു വേളയില്‍ ആശ്വാസമായും ആത്മവിമര്‍ശനപരമായും ഉച്ചരിക്കപ്പെടേണ്ട വാക്കുകള്‍ ഇപ്രകാരം അനൗചിത്യത്തോടെ ആസുരഭാവം കൈക്കൊള്ളുന്നത് പ്രതിഷേധാര്‍ഹമാണ്.

മാധവ് ഗാഡ്ഗില്‍ പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് താക്കീതുകള്‍ നല്‍കിയപ്പോഴും, ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ ഉരുള്‍പൊട്ടലിന്റെ കാരണങ്ങള്‍ ഉരുക്കഴിക്കുമ്പോഴും അധികാരം അസ്വസ്ഥപ്പെടുന്നു. മാധ്യമങ്ങളുടെ ഔചിത്യപൂര്‍വ്വകവും സുതാര്യവുമായ ഇടപെടലുകളിലൂടെ വയനാട് ദുരന്തത്തിന്റെ വിശദാംശങ്ങള്‍ ലോകം കണ്ടു. മാധ്യമങ്ങളോടും ശാസ്ത്രജ്ഞരോടും സര്‍ക്കാരിന്റെ ജിഹ്വയായി പ്രവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ മിണ്ടിപ്പോവരുതെന്നും പറയുന്നതില്‍ ഒരു ഹിഡന്‍ അജണ്ട മണക്കുന്നുണ്ട്!

സാമാന്യ മനുഷ്യര്‍ക്കു പോലും ജന്മസിദ്ധമായ കോമണ്‍ സെന്‍സ് ഇത്തരം ഐഎഎസ് വിദഗ്ധന്മാരില്‍ എന്നാണ് ഉദിക്കുക? ദുരന്ത നിവാരണ വകുപ്പുതന്നെ ദുരന്തമായി മാറുമ്പോള്‍, വേലി വിളവു തിന്നാന്‍ തുടങ്ങുമ്പോള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിനിമയങ്ങളും സുതാര്യമാകാതിരിക്കുമ്പോള്‍ മലയാളിയുടെ മറ്റൊരു മുഖംകൂടി അനാവൃതമാവുകയാണ്.

Tags: Kerala GovernmentwayanadlandslidesControversial orderdisaster management department
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.