Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

40 ടീമുകള്‍ ആറ് സെക്ടറുകളായി തിരിഞ്ഞ് തെരച്ചില്‍ നടത്തും : മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ ബേസ്ഡ് റഡാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2024, 11:33 pm IST
in Kerala

മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ വെള്ളി മുതല്‍ 40 ടീമുകള്‍ തെരച്ചില്‍മേഖല 6 സോണുകളായി തിരിച്ച് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.
അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.

പട്ടാളം, എന്‍ഡിആര്‍എഫ്, ഡി എസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള
സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുക.
ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
ഇതിന് പുറമെ വെള്ളിയാഴ്ച മുതല്‍ ചാലിയാര്‍ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയില്‍ തെരച്ചിലും തുടങ്ങും.
40 കിലോമീറ്ററില്‍ ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പോലീസ് സ്‌റ്റേഷന്റെ പുഴ ഭാഗങ്ങളില്‍ പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരും ചേര്‍ന്ന് തെരയും. പോലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തെരച്ചില്‍ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തും.
25 ആംബുലന്‍സ് ആണ് ബെയ്‌ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലന്‍സുകള്‍ മേപ്പാടി പോളിടെക്‌നിക് ക്യാംപസില്‍ പാര്‍ക്ക് ചെയ്യും. ഓരോ ആംബുലന്‍സിനും ജില്ലാ കളക്ടര്‍ പ്രത്യേക പാസ് നല്‍കും.

മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ശനിയാഴ്ച എത്തും. നിലവില്‍ 6 നായകളാണ് തെരച്ചിലില്‍ സഹായിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും നാലു കഡാവര്‍ നായകള്‍ കൂടി എത്തി.
തെരച്ചിലിന് വേണ്ടത്ര ജെസിബി, ഹിറ്റാച്ചി, കട്ടിങ് മെഷീന്‍ എന്നിവ ലഭ്യമാക്കും.
1200 പേര്‍ വ്യാഴാഴ്ചത്തെ തെരച്ചിലില്‍ മൊത്തം പങ്കെടുത്തതായി സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags: Wayanad landslide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌
Kerala

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

Kerala

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായ ശ്രു​തി​യെ കോണ്‍ഗ്രസ് എംഎല്‍എ ടി.സിദ്ദിഖ് പറഞ്ഞുപറ്റിച്ചോ?; ആരോപണം ശക്തം

Kerala

വയനാട് ഉരുൾപൊട്ടൽ; 260.56 കോടി അനുവദിച്ച നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബിജെപി, ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം

പുതിയ വാര്‍ത്തകള്‍

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.