Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യാത്ര തടസ്സപ്പെടുമ്പോള്‍ യാത്രികരില്‍ നിന്ന് മാനസിക പീഡനവും ശാരീരിക ഉപദ്രവവും; ശരിവച്ച് എയര്‍ലൈന്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍

ജീവനക്കാരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 03:52 pm IST
inKerala, India

തിരുവനന്തപുരം: വിമാനയാത്ര തടസ്സപ്പെടുമ്പോള്‍ യാത്രികരില്‍ നിന്ന് മാനസിക പീഡനവും ശാരീരിക ഉപദ്രവവും ഉണ്ടാകാറുണ്ടെന്ന് ശരിവച്ച് എയര്‍ലൈന്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍. സാങ്കേതിക, പ്രതികൂല കാലാവസ്ഥ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വിമാനം വൈകുകയോ സര്‍വീസ് തടസ്സപ്പെടുകയോ ചെയ്യുന്ന അവസരങ്ങളില്‍ യാത്രക്കാരില്‍ നിന്ന് ഭീഷണിയോ ആക്രോശമോ ശാരീരിക ആക്രമണമോ സംഭവിക്കാറുണ്ടെന്നാണ് 72% ജീവനക്കാരും പറയുന്നത്. യാത്രക്കാരെ രോഷത്തിലോ നിരാശയിലോ കാണുന്നുവെന്ന് 73% പേര്‍ അഭിപ്രായപ്പെടുന്നു. യാത്ര തടസ്സപ്പെടുമ്പോള്‍ ജീവനക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

ട്രാവല്‍ ടെക്നോളജി മേഖലയിലെ പ്രമുഖരായ ഐബിഎസ് സോഫ്റ്റ് വെയറും ഏവിയേഷന്‍ ബിസിനസ് ന്യൂസും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി വ്യോമയാന മേഖലയിലെ 55% ജീവനക്കാര്‍ അഭിപ്രായപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ പകല്‍ സമയത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ തൊഴില്‍-ജീവിത സന്തുലിതാവസ്ഥയെ ബാധിക്കുന്നുവെന്ന് 47% പേര്‍ പ്രതികരിച്ചു.

എന്നാല്‍ വിമാനങ്ങള്‍ വൈകുന്നതും സര്‍വീസ് തടസ്സപ്പെടുന്നതുമുള്‍പ്പെടെയുളള പ്രശ്നങ്ങള്‍ മിക്ക എയര്‍ലൈനുകള്‍ക്കും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതായി 65% ജീവനക്കാര്‍ അഭിപ്രായപ്പെട്ടു. എളുപ്പത്തില്‍ തടസ്സങ്ങള്‍ കൈകാര്യം ചെയ്യുന്നതു കണക്കാക്കിയാണ് ഉപഭോക്താക്കള്‍ എയര്‍ലൈന്‍ കമ്പനികളെ തെരഞ്ഞെടുക്കുന്നതെന്നാണ് 62% ജീവനക്കാരുടെ അഭിപ്രായം. കൃത്യമായ വിവര ശേഖരണം, പ്രവര്‍ത്തനങ്ങളില്‍ തടസ്സം സൃഷ്ടിക്കുന്ന ആഘാതം, ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയാണ് തടസ്സം സംഭവിക്കുമ്പോള്‍ എയര്‍ലൈനുകള്‍ നേരിടുന്ന പ്രധാന മൂന്ന് വെല്ലുവിളികളായി ജീവനക്കാര്‍ തിരിച്ചറിയുന്നത്.

തടസ്സങ്ങള്‍ ഫലപ്രദമായി നേരിടാന്‍ വളരെ കുറച്ച് മാര്‍ഗങ്ങളാണ് വിമാനക്കമ്പനികളുടെ കൈവശമുള്ളതെന്നും ഇത് വലിയ വെല്ലുവിളിയാണെന്നും 82% ജീവനക്കാര്‍ പറയുന്നു. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ സ്ഥിതി മെച്ചപ്പെടുത്താനാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്‍റ് (32%), ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (25%), മൊബൈല്‍ ആപ്പുകള്‍ (14%), സെല്‍ഫ് സര്‍വീസ് ടൂളുകള്‍ (12%) എന്നിവ പ്രയോജനപ്പെടുത്തണമെന്നും ജീവനക്കാര്‍ പ്രതികരിച്ചു.

യാത്രാതടസ്സം നേരിടുമ്പോള്‍ യാത്രക്കാരില്‍ നിന്ന് ഭീഷണിയും ശാരീരിക ഉപദ്രവവും വര്‍ധിക്കുന്നതായി മിക്ക ജീവനക്കാരും റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റും ഏവിയേഷന്‍ ഓപ്പറേഷന്‍സ് സൊല്യൂഷന്‍സ് മേധാവിയുമായ ജൂലിയന്‍ ഫിഷ് പറഞ്ഞു. തടസ്സങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും യാത്രക്കാരുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെ മേലുള്ള സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും എയര്‍ലൈനുകള്‍ക്ക് നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ആവശ്യമാണ്. തടസ്സങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന എയര്‍ലൈനുകള്‍ക്ക് യാത്രക്കാര്‍ കൂടുതല്‍ പരിഗണന നല്‍കും. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സുരക്ഷിതവും കൂടുതല്‍ പ്രതിരോധ ശേഷിയുള്ളതുമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

ഏവിയേഷന്‍ ബിസിനസ് ന്യൂസും സ്വതന്ത്ര ഗവേഷണ സ്ഥാപനമായ എഡ്ജ് ഇന്‍സൈറ്റും ചേര്‍ന്ന് 2024 ജൂണ്‍ 18 മുതല്‍ ജൂലൈ 8 വരെയുള്ള മൂന്നാഴ്ചയ്‌ക്കിടെയാണ് സര്‍വേ നടത്തിയത്. പ്രതികരിച്ചവരില്‍ 95 ശതമാനവും വ്യോമയാന മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഇതില്‍ 44% പേരും ഉപഭോക്താവിനെ നേരില്‍ അഭിമുഖീകരിക്കുന്ന സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. യൂറോപ്പില്‍ (38%) നിന്നുള്ള ജീവനക്കാരാണ് പ്രതികരിച്ചവരില്‍ മുന്നില്‍. വടക്കേ അമേരിക്ക (24%), ഏഷ്യാ-പസഫിക് (16%), മിഡില്‍ ഈസ്റ്റ് (9%) എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തൊട്ടുപിറകെ.

Tags: AirlineJourneyAirportinterruption
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

Gulf

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

Gulf

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

Kerala

ശബരിമല വിമാനത്താവള നിര്‍മ്മാണം: പൊതുജന തെളിവെടുപ്പ് റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.