പത്തനംതിട്ട: ആറന്മുളയില്‍ വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ നടത്തിയ ഭൂവുടമ എബ്രഹാം കലമണ്ണിലിന് ‘പണി’ കിട്ടുമോ ?വിമാനത്താവള പദ്ധതി പ്രദേശത്ത് ഡ്രോണ്‍ പറത്തിയത് അനധികൃത നടപടിയാണെന്നാണ് കണ്ടെത്തല്‍.
മിച്ചഭൂമിയായി പ്രഖ്യാപിച്ചിടത്ത് എബ്രഹാമിന് കലമണ്ണിലിന് അവകാശമില്ല.ഡ്രോണ്‍ സര്‍വേ നടത്തിയതില്‍ ജില്ലാ കളക്ടര്‍ കോഴഞ്ചേരി തഹസില്‍ദാരോട് അടിയന്തര റിപ്പോര്‍ട്ട് തേടി.
തഹസില്‍ദാരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം വിശദാംശങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും. ഈമാസം 16ന് ആറന്മുള മിച്ചഭൂമി കേസ് പരിഗണിക്കുന്നുണ്ട്.
വീണ്ടും ഡ്രോണ്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എബ്രഹാം കലമണ്ണിലിന്റെ സര്‍വേയ്‌ക്ക് റവന്യൂ ഉദ്യോഗസ്ഥരുടെ സമ്മതമുണ്ടെന്ന ആരോപണവും അന്വേഷിക്കും.
















