Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നമ്പര്‍ വണ്‍ കേരളത്തിലെ നരകാവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2024, 01:57 am IST
inEditorial

തിരുവനന്തപുരത്ത് മാലിന്യം നീക്കാന്‍ ആമയിഴഞ്ചാന്‍ തോട്ടിലിറങ്ങിയ കരാര്‍ തൊഴിലാളിയുടെ ദാരുണ മരണം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ജോയി എന്ന പാവപ്പെട്ട കരാര്‍ തൊഴിലാളി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു കീഴെയുള്ള തുരങ്കത്തില്‍ കുടുങ്ങി, മാലിന്യത്തില്‍ മുങ്ങി ശ്വാസംകിട്ടാതെ മരിക്കുകയാണുണ്ടായത്. ജോയിയെ ജീവനോടെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും, മൂന്നു ദിവസം കഴിഞ്ഞ് ഒരു കിലോമീറ്റര്‍ അകലെയുള്ള തോട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ജീവിക്കാന്‍ വേണ്ടി ഒരു മനുഷ്യന് ഇക്കാലത്ത് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരുന്നത് കഷ്ടമെന്നേ പറയാനാവൂ. മാറിയ കാലത്ത് ഓടകളിലിറങ്ങിയും മറ്റും മാലിന്യം വാരേണ്ടത് മനുഷ്യന്‍ ചെയ്യേണ്ട ജോലിയല്ല. തോട്ടിപ്പണി നിര്‍ത്തലാക്കിയതുപോലെ ഇതും മനുഷ്യന്‍ ചെയ്യുന്നത് അവസാനിപ്പിക്കണം. റോബോട്ടുകളെ ഉപയോഗിക്കുകയും, മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് വേണ്ടത്. ഇതിനെക്കുറിച്ചൊന്നും പഠിക്കാതെയും യാതൊന്നും ചെയ്യാതെയും ആലോചിക്കാന്‍പോലും തയ്യാറാവാതെയും ഭരണാധികാരികള്‍ വിലസുമ്പോള്‍ ഒരു ചാണ്‍ വയറിനുവേണ്ടി എന്തും ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന ഹതഭാഗ്യരായ മനുഷ്യരുടെ ഗതികേടിനെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ചേ തീരൂ. സമ്പത്തും അധികാരവുമുള്ളവര്‍ക്കു മാത്രമാണ് അന്തസ്സായി ജീവിക്കാന്‍ അര്‍ഹതയുള്ളൂവെന്നും, ഇതൊന്നുമില്ലാത്തവര്‍ വെറും കീടങ്ങളാണെന്നും കരുതുന്ന വരേണ്യസങ്കല്‍പ്പം പൊളിച്ചെഴുതേണ്ടതുണ്ട്. കുറച്ചുവര്‍ഷം മുന്‍പ് ശുചീകരണത്തൊഴിലാളികളുടെ ദുരിത ജീവിതം ചിത്രീകരിക്കുന്ന ‘മാന്‍ഹോള്‍’ എന്നൊരു സിനിമയിറങ്ങിയിരുന്നു. സിനിമയെ പലരും വാഴ്‌ത്തിപ്പാടിയെങ്കിലും ഭരണാധികാരികളുടെയും സമൂഹത്തിന്റെയും മനസ്സ് മാറിയിട്ടില്ല.

തലസ്ഥാനത്ത് എന്തുകൊണ്ട് ഇങ്ങനെയൊരു ദാരുണസംഭവമുണ്ടാകുന്നു, ആര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം എന്നൊക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു. കോര്‍പ്പറേഷനും റെയില്‍വെയും പരസ്പരം ചെളിവാരിയെറിഞ്ഞതുകൊണ്ട് പ്രശ്‌നപരിഹാരമാകുന്നില്ല. മാന്‍ഹോളിലിറങ്ങിയ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്വം റെയില്‍വെക്കാണെന്ന് കുറ്റപ്പെടുത്തുന്ന കോര്‍പ്പറേഷന്‍ കണ്ണടച്ചിരുട്ടാക്കുകയാണ്. റെയില്‍വെ പ്ലാറ്റ്‌ഫോമിനു താഴെയുള്ളത് ചെറിയൊരു തുരങ്കം മാത്രമാണ്. ആമയിഴഞ്ചാന്‍ തോടിന്റെ നീളം ഇതിനെക്കാള്‍ എത്രയോ ഇരട്ടിയാണ്. റെയില്‍വേ മാലിന്യം മാത്രമല്ല ഈ തോട്ടിലൂടെ ഒഴുകുന്നത്. അപ്പോള്‍ റെയില്‍വെയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ഒരു കാരണവശാലും നീതീകരിക്കാനാവില്ല. ഇവിടെ അടിസ്ഥാനപരമായ പ്രശ്‌നം മാലിന്യനീക്കത്തിന്റേതാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വേണ്ടവിധം ഇതുചെയ്യുന്നില്ല. തലസ്ഥാന നഗരത്തിലെ മാലിന്യനീക്കത്തിന് അനുവദിച്ച തുകയില്‍ ചെറിയ ശതമാനം മാത്രമാണ് ചെലവഴിച്ചിട്ടുള്ളതെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. തുക മുഴുവന്‍ ചെലവഴിച്ച് മാലിന്യം നീക്കാതിരുന്നത് റെയില്‍വേയുടെ കുറ്റംകൊണ്ടാണോ? ഇതിന് മറുപടി പറയാനുള്ള ബാധ്യത കോര്‍പ്പറേഷന്‍ ഭരിക്കുന്നവര്‍ക്കുണ്ട്. അത് ചെയ്യാതെ ഒരു പാവം മനുഷ്യനെ കൊലയ്‌ക്കു കൊടുത്തിട്ട് ജനങ്ങളെ കബളിപ്പിക്കാന്‍ ദുഃഖം അഭിനയിക്കുന്നതും കണ്ണീര്‍വാര്‍ക്കുന്നതും തരംതാണ നടപടിയാണ്. കെഎസ്ആര്‍ടിസി ബസ്സിനെ പിന്തുടര്‍ന്ന് പിടിച്ച് ഡ്രൈവറെ ചട്ടം പഠിപ്പിക്കുന്നതിലല്ല, മാലിന്യനീക്കം പോലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് സാമര്‍ത്ഥ്യം കാണിക്കേണ്ടത്.

മാലിന്യ നിര്‍മാര്‍ജനം സാമൂഹ്യജീവിതത്തിന് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളിലാവുമ്പോള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കേണ്ട കാര്യമാണിത്. ഇക്കാര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെയും മേയറുടെയും അനാസ്ഥയും കെടുകാര്യസ്ഥയുമാണ് ഒരു പാവപ്പെട്ട മനുഷ്യന്റെ ജീവനെടുത്തിരിക്കുന്നത്. അസ്ഥാനത്തെ സമ്പത്താണ് മാലിന്യമെന്നു പറയാറുണ്ട്. അത് ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുകയും വേണം. അധികൃതരുടെ വീഴ്ച കൊണ്ടുമാത്രമാണ് ഇത് സംഭവിക്കാത്തത്. മഴക്കാല പൂര്‍വ ശുചീകരണം എന്നൊന്നുണ്ട്. മഴയെത്തുന്നതിനു മുന്‍പാണ് ഇത് നടക്കേണ്ടത്. യഥാസമയം ഇത് ചെയ്യാത്തതിനാല്‍ മഴ വരുമ്പോള്‍ പലയിടങ്ങളില്‍നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങളെക്കൊണ്ട് ഓടകള്‍ നിറയുന്നു. ചുറ്റുപാടുകള്‍ ദുര്‍ഗന്ധപൂരിതമാവുകയും, രോഗാണുക്കള്‍ പെരുകി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയും ചെയ്യുന്നു. കേരളം പനിക്കിടക്കയിലാവുന്നു. വര്‍ഷംതോറും മുറതെറ്റാതെ സംഭവിക്കുന്ന ഒന്നാണ് ഇതെങ്കിലും കേരളം കാലങ്ങളായി ഭരിക്കുന്നവര്‍ ഇതിനെതിരെ ഫലപ്രദമായി ഒന്നും ചെയ്യാന്‍ തയ്യാറാവുന്നില്ല. മാലിന്യം നീക്കം ചെയ്യുന്നതിലുള്ള അനാസ്ഥയാണ് തിരുവനന്തപുരത്ത് ശുചീകരണത്തൊഴിലാളിയുടെ ജീവനെടുത്തിരിക്കുന്നത്. ഒരു കണക്കിന് ഇതൊരു നരഹത്യ തന്നെയാണ്. കുറ്റവാളികള്‍ക്കെതിരെ കേസെടുക്കണം. കോടതിയുടെ ഇടപെടലുണ്ടാവണം. ഇനിയൊരാള്‍ക്കും ഇങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തണം. മരിച്ച ജോയിയുടെ കുടുംബത്തെ എല്ലാ നിലയ്‌ക്കും സംരക്ഷിക്കണം.

 

 

Tags: keralahell condition in KeralaAmayizhanjan Canal incident
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.