Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

2031ല്‍ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകാന്‍ കഴിയും; 2060ല്‍ ലോക ഒന്നാം നമ്പറും ആകാം: ആര്‍ ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ മൈക്കേല്‍ പാത്ര

2031ല്‍ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ആര്‍ ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ മൈക്കേല്‍ പാത്ര. 2060ല്‍ ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും മൈക്കേല്‍ പാത്ര പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 07:26 pm IST
inBusiness

ന്യൂദല്‍ഹി: 2031ല്‍ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകാന്‍ കഴിയുമെന്ന് ആര്‍ ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ മൈക്കേല്‍ പാത്ര. 2060ല്‍ ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകാനും സാധിക്കുമെന്നും മൈക്കേല്‍ പാത്ര പറഞ്ഞു.

“എന്നാല്‍ ഈ ലക്ഷ്യം നേടിയെടുക്കാന്‍ ഇന്ത്യയ്‌ക്ക് ഒട്ടേറെ പരിമിതികള്‍ മറികടക്കണം. തൊഴില്‍ ഉല്‍പാദനശേഷി, അടിസ്ഥാനസൗകര്യവികസനം, ജിഡിപിയിലേക്കുള്ള ഉല്‍പാദനരംഗത്തിന്റെ സംഭാവന, സുസ്ഥിരവികസനത്തിന് ഹരിതസമ്പദ് വ്യവസ്ഥയുടെ വികസിപ്പിച്ചെടുക്കല്‍ തുടങ്ങിയ വെല്ലുവിളികള്‍ നേരിടേണ്ടതുണ്ട്. “-മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“ഇന്ത്യയുടെ സ്വാഭാവിക കരുത്ത് ഉപയോഗപ്പെടുത്തി വെല്ലുവിളികള്‍ നേരിടാനായാല്‍ 2048ല്‍ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ ശക്തിയാകും. 2060ല്‍ ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകും”. – മൈക്കേല്‍ പാത്ര പറഞ്ഞു.

“വര്‍ഷത്തില്‍ 9.6 ശതമാനമെന്ന നിലയില്‍ അടുത്ത 10 വര്‍ഷത്തേക്ക് വളര്‍ച്ച നേടാനായാല്‍ ഇന്ത്യ താഴേക്കിടയിലുള്ള മധ്യവര്‍ഗ്ഗരാഷ്‌ട്രം എന്ന പ്രതിച്ഛായയെ തകര്‍ത്ത് വികസിത രാഷ്‌ട്രമെന്ന പ്രതിച്ഛായയിലേക്ക് ഉയരും. ആളോഹരി വരുമാനം 4516 ഡോളര്‍ മുതല്‍ 14005 ഡോളര്‍ വരെ നേടിയാല്‍ ഇന്ത്യ ഇടത്തരം സമ്പദ് ഘടനയുള്ള രാജ്യമെന്ന പദവി ഇന്ത്യ സ്വന്തമാക്കും. ഒരു വികസിത രാഷ്‌ട്രമായി ഉയരണമെങ്കില്‍ ആളോഹരി വരുമാനം 34000 ഡോളര്‍ ആയി ഉയരണം.” – മൈക്കേല്‍ പാത്ര പറഞ്ഞു.

എങ്ങിനെയാണ് ഇന്ത്യ യുഎസിനെ മറികടന്ന് 2048ല്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാവുക?- ഇതേക്കുറിച്ച് മൈക്കേല്‍ പാത്ര വിശദീകരിക്കുന്നത് താഴെ പറയും പ്രകാരമാണ്.

“ഇപ്പോള്‍ ഇന്ത്യന്‍ സമ്പദ് ഘടനയില്‍ കറന്‍സി വിനിമയനിരക്ക് ഏറ്റിറക്കങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അതിനാല്‍ ഈ വിനിമയനിരക്കിനെ ജിഡിപിയുടെ അടിസ്ഥാനമായി കണക്കാക്കരുത്. പകരം പര്‍ച്ചേസ് പവര്‍ പാരിറ്റി (പിപിപി)യെ ഉപയോഗപ്പെടുത്തണം. പിപിപി കണക്കിലെടുത്താല്‍ ഇന്ത്യ മൂന്നാമത്തെ ശക്തമായ രാജ്യമാണ്. 2027ല്‍ അഞ്ച് ലക്ഷം കോടി ഡോളര്‍ കൈവരിക്കുക എന്ന ലക്ഷ്യം സാധ്യമാക്കിയാല്‍ അത് പിപിപി അനുസരിച്ച് 16 ലക്ഷം കോടി ഡോളര്‍ ആണ്. പിപിപി നിരക്കില്‍ കാര്യങ്ങള്‍ കണക്കിലെടുത്താല്‍ 2048ല്‍ ഇന്ത്യ യുഎസിനെ പിന്നിലാക്കി ലോകത്തിലെ രണ്ടാമത്തെ ശക്തിയാകുമെന്നാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോപറേഷന്‍ ആന്‍റ് ഡവലപ് മെന്‍റ് (ഒഇസിഡി) കണക്ക് കൂട്ടുന്നത്. “- മൈക്കേല്‍ പാത്ര പറയുന്നു.

“മാര്‍ച്ച് 2024ന് ഇന്ത്യയുടെ സമ്പദ്ഘടന കറന്‍സി വിനിമയ നിരക്ക് കണക്കിലെടുത്താല്‍ 3.6 ലക്ഷം കോടി ഡോളര്‍ ആയി മാറി. എന്നാലും ഇന്ത്യ താഴേത്തട്ടിലുള്ള ഇടത്തരം-വരുമാന ഗ്രൂപ്പില്‍ഉള്‍പ്പെട്ട രാജ്യമാണ്. കാരണം ഇന്ത്യയുടെ ആളോഹരി വരുമാനം 2500 ഡോളര്‍ (2,07030 രൂപ) മാത്രമാണ്”. – മൈക്കേള്‍ പാത്ര ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പ്രഭാഷണത്തിന്റെ വിഷയം “ഭാവിയിലേക്ക് ഒരുങ്ങിയ ഇന്ത്യയുടെ സാമ്പത്തി നയം എന്നതായിരുന്നു.

“ഇന്ത്യയിലെ നാണയപ്പെരുപ്പവും ഇന്ത്യയ്‌ക്ക് പുറത്തുള്ള ആഗോള നാണയപ്പെരുപ്പവും ഒരുപോലെ ആക്കി മാറ്റണം. അതായത് ഇന്ത്യയുടെ നാണയപ്പെരുപ്പത്തെ ആഗോള നാണയപ്പെരുപ്പത്തിന് സമമാക്കി നിര്‍ത്തണം. എങ്കില്‍ ഇന്ത്യന്‍ രൂപയുടെ വില ഇന്ത്യയ്‌ക്കകത്തും പുറത്തും ഒന്നായിരിക്കും. അങ്ങിനെയെങ്കില്‍ രൂപയെ ഒരു അന്താരാഷ്‌ട്ര കറന്‍സിയാക്കി മാറ്റാന്‍ എളുപ്പമാണ്. ഇതോടെ നാളത്തെ ലോകത്തിലെ വന്‍സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റാനാവും.”- മൈക്കേല്‍ പാത്ര പറഞ്ഞു.

 

 

 

 

Tags: developed countryIndian economic policyIndian RupeeGDPInflationIndian economyPPPper capita incomeMichael Patra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

India

കരുത്തോടെ ഭാരത സമ്പദ് വ്യവസ്ഥ; അംഗീകരിച്ച് ജപ്പാന്‍ വായ്‌പത്തിരിച്ചടവ് ശേഷി ഉയര്‍ത്തി

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

India

ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആര്‍എസ്എസിന്റെ രാഷ്‌ട്രീയ പദ്ധതിയാണെന്ന് പി ജയരാജന്‍ ; ഹിന്ദുക്കളുടെ വിശേഷാവസരങ്ങളിൽ മാത്രമുള്ള ന്യായീകരണം

ഇസ്ലാമിലെ സ്ത്രീകളെ കുറിച്ച് പറഞ്ഞതിൽ പിശക് പറ്റി ; പക്ഷെ അതിശക്തമായ സ്ത്രീപക്ഷ നിലപാടാണ് വി ഡി സതീശന്റേതെന്ന് മാലാ പാർവതി

എല്ലാം ദ്രുതഗതിയില്‍ വേണം; 21 ദിവസത്തിൽ ബിസിനസ് പദ്ധതികൾ നടപ്പാക്കാൻ ബിൽ അവതരിപ്പിച്ച് തമിഴ്നാട്

തീയേ തലൈവിയേ;ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്ത്

ബാബറിലും ഔറംഗസേബിലും വിശ്വസിക്കുന്നവർക്ക് സനാതന ധർമ്മത്തെ ബഹുമാനിക്കാൻ കഴിയില്ല : മഥുരയിൽ ജന്മാഷ്ടമി ദിനത്തിൽ ഗർജ്ജിച്ച് മുഖ്യമന്ത്രി യോഗി 

‘കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കള്‍ എവിടെ? പോലീസ് മര്‍ദനക്കേസില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ വിഎസ് സുജിത്

ചർച്ചകളെ അട്ടിമറിച്ച് വിവാദങ്ങളാക്കുന്നു : പ്രവർത്തകർ വൈകാരികമായി പ്രതികരിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

ഇസ്ലാമിനെയും, പ്രവാചകനെയും അവഹേളിച്ചു ; ബിഗ് ടിവിയ്‌ക്കെതിരെ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയ്‌ക്ക് പരാതി നൽകി ജിഹാദികൾ

മെലോഡി സൗഹൃദം അത്രമേൽ മധുരം : ഏറ്റവും കൂടുതൽ കാലം ഇറ്റാലിയൻ പ്രധാനമന്ത്രിയായെന്ന റെക്കോർഡ് നേടിയ മെലോണിക്ക് മോദിയുടെ അഭിനന്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.