Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിയമസഭാ ഉപതെരഞ്ഞെടുപ്പ്: അമര്‍വാര കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 01:00 am IST
inIndia

ന്യൂദല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ അമര്‍വാര സീറ്റ് പിടിച്ചടുത്തതിനൊപ്പം ഹിമാചല്‍പ്രദേശിലെ ഹമീര്‍പൂരിലും ബിജെപി വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും നാല് സീറ്റുകളില്‍ വീതം വിജയിച്ചു. ഓരോ സീറ്റ് വീതം ആപ്പും ഡിഎംകെയും സ്വതന്ത്രനും നേടി.

അമര്‍വാരയില്‍ കമലേഷ് പ്രതാപ് ഷായും ഹമീര്‍പൂരില്‍ ആശിഷ് ശര്‍മയുമാണ് ബിജെപിക്കുവേണ്ടി വിജയക്കൊടി പാറിച്ചത്. മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന് ശക്തമായ സ്വാധീനമുള്ള ചിന്ദ്വാര ഉള്‍പ്പെട്ട മണ്ഡലമാണ് അമര്‍വാര. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിന്ദ്വാര മണ്ഡലത്തില്‍ കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് പരാജയപ്പെട്ടിരുന്നു. ഇവിടുത്തെ സിറ്റിങ് എംഎല്‍എയായിരുന്ന കമലേഷ് പ്രതാപ് ഷാ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. അദ്ദേഹത്തെ തന്നെ ബിജെപി മത്സരത്തിനിറക്കുകയും വിജയിക്കുകയുമായിരുന്നു. ഹമീര്‍പൂരിലെ സ്വതന്ത്ര എംഎല്‍എയായിരുന്ന ആശിഷ് ശര്‍മ കോണ്‍ഗ്രസിന് നല്‍കിയ പിന്തുണ പിന്‍വലിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുകയായിരുന്നു. രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം തന്നെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.

ഹിമാചല്‍പ്രദേശിലെ ഡെഹ്റ, നലഗഢ്, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗളൂരു എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഇതില്‍ ഡെഹ്റ, നലഗഢ് എന്നിവിടങ്ങളില്‍ സ്വതന്ത്ര എംഎല്‍എമാരായിരുന്നു ഉണ്ടായിരുന്നത്. ഡെഹ്റയില്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന്റെ ഭാര്യ കമലേഷ് ഠാക്കൂരാണ് വിജയിച്ചത്. ബദരീനാഥ് കോണ്‍ഗ്രസിന്റെയും മംഗളൂരു ബിഎസ്പിയുടെയും സിറ്റിങ് സീറ്റുകളായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന രാജേന്ദ്ര ഭണ്ഡാരി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതാണ് ബദരീനാഥില്‍ ഉപതെരഞ്ഞെടുപ്പിന് കാരണമായത്. ഇവിടെ കോണ്‍ഗ്രസിലെ ലഖപത് സിങ് ബുട്ടോല വിജയിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജേന്ദ്ര ഭണ്ഡാരി രണ്ടാമതെത്തി.

പശ്ചിമബംഗാളിലെ മണിക്തല, റായ്ഗഞ്ച്, രണഘട്ട് സൗത്ത്, ബഗ്ദ എന്നിവിടങ്ങളിലാണ് ടിഎംസി വിജയിച്ചത്. ടിഎംസി എംഎല്‍എയുടെ മരണത്തെത്തുടര്‍ന്നാണ് മണിക്തലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. എംഎല്‍എ ആയിരുന്ന സാധന്‍ പാണ്ഡെയുടെ ഭാര്യ സുപ്തിയാണ് ഇവിടെ വിജയിച്ചത്. റായ്ഗഞ്ച്, രണഘട്ട് സൗത്ത്, ബഗ്ദ എന്നിവിടങ്ങളിലെ ബിജെപി എംഎല്‍എമാര്‍ രാജിവെച്ച് ടിഎംസിയില്‍ ചേര്‍ന്നതാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്.

പഞ്ചാബ് ജലന്ധര്‍ വെസ്റ്റില്‍ ആപ്പും തമിഴ്നാട്ടിലെ വിക്രവണ്ടിയില്‍ ഡിഎംകെയും ബിഹാറിലെ റുപൗലിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയും വിജയിച്ചു. ജലന്ധര്‍ വെസ്റ്റ് ആപ്പിന്റെയും വിക്രവണ്ടി ഡിഎംകെയുടെയും സിറ്റിങ് സീറ്റായിരുന്നു. സിറ്റിങ് എംഎല്‍എ എന്‍. പുകഴേന്തിയുടെ മരണത്തെ തുടര്‍ന്നാണ് വിക്രവണ്ടിയില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡിഎംകെയുടെ അണ്ണിയൂര്‍ ശിവായാണ് ഇവിടെ വിജയിച്ചത്. ജെഡിയുവിന്റെ സിറ്റിങ് സീറ്റായിരുന്ന റുപൗലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശങ്കര്‍ സിങ്ങാണ് വിജയിച്ചത്. ജൂലൈ 10 നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

 

 

Tags: delhicongressAssembly by-electionBJP wrests Amarwara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.