Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആഗ്രഹം പൂർത്തീകരിച്ചു, വിചിത്രമായ ഒരു പൊരുത്തം ഞങ്ങൾക്കിടയിലുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 08:43 am IST
inEntertainment

കളിയാക്കലുകൾ ഇനി അവസാനിപ്പിക്കാം… അങ്ങനെ നീണ്ട പരിശ്രമത്തിലൂടെ സുരേഷ് ​ഗോപിക്ക് തൃശൂർ ലഭിച്ചു. രാഷ്‌ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് തൃശൂരിൽ സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞു. നേമം നിയമസഭാ മണ്ഡലത്തിൽ ഒ. രാജഗോപാൽ വിജയിച്ചതിനുശേഷം ബിജെപിയുടെ ചരിത്രനേട്ടമാണിത്. ബിജെപിയുടെ പ്രമുഖ നേതാക്കൾക്ക് ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത വിജയം. കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുന്നത് ഇതാദ്യം.

പ്രിയ താരത്തിന് ആശംസകൾ നേർന്ന് സിനിമാലോകം മുഴുവനും എത്തിയിട്ടുണ്ട്. യുവ താരങ്ങൾ മുതൽ ഒരു കാലത്ത് സുരേഷ് ​ഗോപിയുടെ സഹപ്രവർത്തകർ ആയിരുന്നവർ‌ വരെ താരത്തിന് ആശംസകൾ നേർന്ന് എത്തി. അക്കൂട്ടത്തിൽ മലയാള സിനിമയിലെ സകലകലാവല്ലഭനായ ബാലചന്ദ്രമേനോൻ പങ്കിട്ട അഭിനന്ദന കുറിപ്പാണ് വൈറലാകുന്നത്.

താനും സുരേഷ് ​​ഗോപിയും തമ്മിലുള്ള വിചിത്രമായ ഒരു പൊരുത്തെ കുറിച്ചും അഭിനന്ദന കുറിപ്പിൽ ബാലചന്ദ്രമേനോൻ വിവരിച്ചിട്ടുണ്ട്. ഇത് ഞാൻ എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ ഒരു അഭിനന്ദന സന്ദേശമാണ്. കാരണം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു. ഇപ്പോൾ കഴിഞ്ഞ ഇലക്ഷനിൽ അദ്ദേഹം കൈവരിച്ച വിജയം തന്നെ. ആ വിജയം എങ്ങിനെയോ അദ്ദേഹത്തിന് കരഗതമായതല്ല.

രണ്ട് തവണ ശ്രമിച്ച് വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു. ബിജെപിയെ പ്രതിനിധീകരിച്ച് കേരള സംസ്ഥാനത്തിന്റെ സാന്നിധ്യം ലോക്സഭയിൽ ആദ്യമായി അറിയിക്കാൻ കഴിഞ്ഞ മലയാളിയായ ജനപ്രതിനിധിയാകാനുള്ള ഭാഗ്യവും സുരേഷിന് സ്വന്തം.

അതിന് തന്നെയാണ് ഈ അഭിനന്ദനവചനങ്ങളും. അധികം പടങ്ങളിൽ ഒന്നും ഞങ്ങൾ സഹകരിച്ചിട്ടില്ല. എന്നാൽ വിചിത്രമായ ഒരു പൊരുത്തം ഞങ്ങൾക്കിടയിലുണ്ട്. ക്ലാസ്മേറ്റ്സ്, റൂംമേറ്റ്സ്, കോളേജ്മേറ്റ്സ് എന്നൊക്കെ പറയുന്നത് പോലെ ഞങ്ങളെ വേണമെങ്കിൽ അവാർഡ് മേറ്റ്സെന്ന് വിളിക്കാം.

നല്ല നടനുള്ള ദേശീയ പുരസ്ക്കാരം സമാന്തരങ്ങൾ എന്ന ചിത്രത്തിന് വേണ്ടി ഞാൻ വാങ്ങിയപ്പോൾ കളിയാട്ടം എന്ന ചിത്രത്തിലൂടെ സുരേഷ്‌ ഗോപിയും ആ അവാർഡ് പങ്കിടാൻ ഉണ്ടായിരുന്നു. അതൊരു അപൂർവ്വമായ പൊരുത്തം തന്നെയാണല്ലോ. എന്തായാലും മെമ്പർ ഓഫ് പാർലിമെന്റ് എന്ന ഈ പുതിയ ഉത്തരവാദിത്തം അങ്ങേയറ്റം കൃത്യതയോടെ നിർവഹിക്കാനുള്ള ശേഷിയും ആരോഗ്യവും സുരേഷിനുണ്ടാകട്ടെയെന്ന് ഞാൻ ആശംസിക്കുന്നു… പ്രാർത്ഥിക്കുന്നു.

കുടുംബാംഗങ്ങളോടും എന്റെ പ്രത്യേകമായ സ്നേഹാന്വേഷണങ്ങൾ… എന്നാണ് ബാലചന്ദ്രമേനോൻ പങ്കിട്ട അഭിനന്ദന കുറിപ്പിൽ എഴുതിയിരിക്കുന്നത്. ബാലചന്ദ്രമേനോന്റെ കുറിപ്പിന് താഴെ സുരേഷ് ​ഗോപിയെ അഭിനന്ദിച്ചുള്ള ആരാധകരുടെ ആശംകളുടെ പ്രവാഹമാണ്.‍ അതേസമയം സ്വന്തം നാടായ തിരുവനന്തപുരത്താണ് സുരേഷ് ഗോപി ഇപ്പോഴുളളത്.

Tags: national awardBalachandra Menonsuresh gopi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

Kerala

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

Kerala

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.