Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി പട്ടിണിക്ക് പരിഹാരം കണ്ട നേതാവ്: സാധ്വി നിരഞ്ജന്‍ ജ്യോതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 01:01 am IST
inIndia
വാരാണസിയിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സാധ്വി നിരഞ്ജന്‍ ജ്യോതി സംസാരിക്കുന്നു

വാരാണസിയിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സാധ്വി നിരഞ്ജന്‍ ജ്യോതി സംസാരിക്കുന്നു

വാരാണസി: പട്ടിണി തുടച്ചുനീക്കുന്നതെങ്ങനെയെന്ന് കാട്ടിത്തന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി.

2014ല്‍ പ്രധാനമന്ത്രിയായതിന് ശേഷം അദ്ദേഹം ദരിദ്രര്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു. ഗരീബി ഹടാവോ എന്നത് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രമായിരുന്നപ്പോള്‍ മോദിക്ക് ജീവിതമായിരുന്നു, നിരഞ്ജന്‍ ജ്യോതി പറഞ്ഞു. അന്നം, വീട്, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി, കുടിവെള്ളം തുടങ്ങി മനുഷ്യന്റെ എല്ലാ ആവശ്യങ്ങളെയും അദ്ദേഹം മുന്നില്‍ക്കണ്ടു. ഇരക്കാനല്ല, ജീവിതം കരുപ്പിടിപ്പിക്കാന്‍ അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. ആരോഗ്യമുള്ള സമൂഹമായി വളരുന്നതിന് പ്രേരണ നല്കി. എല്ലാവരിലും ജീവിതത്തെക്കുറിച്ച് പ്രതീക്ഷയും ആത്മവിശ്വാസവും വളര്‍ത്തി, വാരാണസിയിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സാധ്വി ചൂണ്ടിക്കാട്ടി.

ആത്മീയതയും രാഷ്‌ട്രസുരക്ഷയും സമന്വയിപ്പിച്ചതാണ് മോദിയുടെ പ്രവര്‍ത്തനരീതി. മോദിക്ക് മുമ്പുള്ള പത്ത് കൊല്ലം എന്തായിരുന്നു എന്ന് ചിന്തിച്ചാല്‍ കാര്യങ്ങള്‍ മനസിലാകും. മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തില്‍ അവരുടെ പാര്‍ട്ടിക്കാര്‍ തന്നെ ഇതെന്ത് തരം സര്‍ക്കാരാണെന്ന് അലമുറയിടുകയായിരുന്നു. റിമോട് കണ്‍ട്രോളില്‍ ചലിക്കുന്ന സര്‍ക്കാരായിരുന്നു അതെന്ന് സാധ്വി പറഞ്ഞു.

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്‌ക്ക് തീയതി പറയാനാവില്ലെന്ന് പരിഹസിച്ച് മുദ്രാവാക്യം വിളിച്ച അതേ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രാണപ്രതിഷ്ഠയുടെ തീയതി നിശ്ചയിച്ച് അതില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചപ്പോള്‍ ബഹിഷ്‌കരിച്ചവരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എല്ലാവരിലും രാമനുണ്ട് എന്നാണ് സങ്കല്പം. അയോദ്ധ്യയിലേക്ക് എല്ലാവരെയും ക്ഷണിച്ചു. അന്ന് ബാലകരാമനെ ദര്‍ശിക്കാനാകാതിരുന്ന പലരും പിന്നീട് അവിടെയെത്തി. എന്നാല്‍ ഇക്കൂട്ടര്‍ ക്ഷണം നിരസിക്കുകയാണ് ചെയ്തത്. രാംലല്ലയെ സംബന്ധിച്ച അവരുടെ നിലപാട് സ്വാര്‍ത്ഥമാണ്. ചിലരെ അവര്‍ ഭയക്കുന്നു. സ്വന്തം വോട്ട് ബാങ്കിന് എന്തെങ്കിലും തോന്നിയാലോ എന്ന് പേടിച്ചിട്ടാണ് അവര്‍ വരാതിരുന്നത്. ഇത്തരക്കാര്‍ക്ക് രാമക്ഷേത്രത്തെക്കുറിച്ച് പറയാന്‍ പോലും അവകാശമില്ല, നിരഞ്ജന്‍ ജ്യോതി പറഞ്ഞു.

രാമക്ഷേത്രം അവര്‍ക്ക് നിര്‍മിക്കാമായിരുന്നു. ആരെങ്കിലും തടഞ്ഞോ? നിര്‍മിക്കാന്‍ തയാറാണെങ്കില്‍ തുണയ്‌ക്കാന്‍ നമ്മളും ഉണ്ടാകുമായിരുന്നു. ഞങ്ങള്‍ക്ക് കക്ഷിരാഷ്‌ട്രീയമല്ല, രാഷ്‌ട്രഭാവനയാണ് വലുത്. വിശ്വാസത്തെയും രാഷ്‌ട്രീയത്തെയും കൂട്ടിക്കുഴയ്‌ക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് സാധ്വി ചൂണ്ടിക്കാട്ടി.

രാമഭക്തര്‍ക്കെതിരെ വെടിയുതിര്‍ത്ത അതേ ആളുകള്‍ രാമക്ഷേത്രനിര്‍മാണത്തിനെതിരെ കോടതിയില്‍ വാദിച്ചു. രാമക്ഷേത്രം വന്നാല്‍ ഒരു വിഭാഗത്തിന്റെ വികാരങ്ങള്‍ മുറിവേല്ക്കുമെന്ന് അവര്‍ പറഞ്ഞു. എന്നിട്ട് എന്തായി? ഒരു വിഭാഗത്തിനും മുറിവേറ്റില്ല. എല്ലാവരും വിധിയെ സ്വീകരിച്ചു. രാമക്ഷേത്രം പോലെ പവിത്രമാണ് രാഷ്‌ട്രസുരക്ഷയും. പിഒകെ നമ്മുടേതാണെന്നത് വെറും വാക്കല്ല. പ്രധാനമന്ത്രി മോദി നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കി. നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചു. അതിര്‍ത്തി കടന്നെത്തിയ അക്രമികളെ അവരുടെ മടയില്‍ കയറി ഇല്ലാതാക്കി, സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു.

Tags: Narendra ModivaranasiLoksabha Election 2024Modiyude GuaranteeSadhvi Niranjan Jyoti
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.