പാലക്കാട്: സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ മണ്ണാര്‍ക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി ആദര്‍ശ് (17) ആണ് മരിച്ചത്. പാണ്ടിക്കാട് സ്വദേശി അനില്‍കുമാറിന്റെ മകനാണ്.
സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ എം.ഇ.എസ് കല്ലടി കോളേജിന് സമീപത്ത് വെച്ചാണ് ആദര്‍ശ് പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മണ്ണാര്‍ക്കാട് വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
















