Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാന് റോസാപ്പൂക്കൾ അയക്കുന്നതിന്റെ തിരക്കിലാണ് പ്രതിപക്ഷം ; ഇവർ രാജ്യത്തിന് അപമാനം, കാശ്മീരിൽ ഭീകരവാദം തിരിച്ചുവരണമെന്ന് അവർ ആഗ്രഹിക്കുന്നു 

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ കഴിയില്ലെന്നും ഉത്തരവിടാൻ ദൽഹിയിലെ തിഹാർ ജയിലിൽ പോകേണ്ടി വന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 08:23 am IST
inIndia
വെള്ളിയാഴ്ച ഗുരുദാസ്പൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

വെള്ളിയാഴ്ച ഗുരുദാസ്പൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

വെള്ളിയാഴ്ച ഗുരുദാസ്പൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

ജമ്മു : കശ്മീർ താഴ്‌വരയിൽ തീവ്രവാദവും വിഘടനവാദവും തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഇൻഡി ബ്ലോക്ക് പാർട്ടികൾ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ജമ്മു മേഖലയിലെ കത്വ ജില്ലയോട് അതിർത്തി പങ്കിടുന്ന പഞ്ചാബിലെ ഗുരുദാസ്പൂരിൽ നടന്ന വൻ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ പ്രതികരിച്ചത്.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്. പ്രതിപക്ഷം പാകിസ്ഥാനിലേക്ക് സൗഹൃദത്തിന്റെയും റോസാപ്പൂവിന്റെയും സന്ദേശങ്ങൾ അയക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

“ ഇൻഡി ബ്ലോക്ക് നേതാക്കൾ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. കശ്മീർ വീണ്ടും വിഘടനവാദികൾക്ക് കൈമാറാൻ അവർ ആഗ്രഹിക്കുന്നു. കാശ്മീരിൽ ഭീകരവാദം തിരികെ കൊണ്ടുവരണമെന്ന് അവർ ആഗ്രഹിക്കുന്നു. അവർ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വലിയ അപകടമാണ് ഉണ്ടാക്കുന്നത്,” – മോദി പറഞ്ഞു.

പാകിസ്ഥാൻ ബോംബ് സ്‌ഫോടനങ്ങൾ നടത്തുമ്പോൾ ഇൻഡി സഖ്യകക്ഷി നേതാക്കൾ പാക്കിസ്ഥാനിലേക്ക് സൗഹൃദത്തിന്റെയും റോസാപ്പൂവിന്റെയും സന്ദേശങ്ങൾ വീണ്ടും അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്ത് ഭീകരാക്രമണങ്ങൾ ഉണ്ടാകും, പക്ഷേ നമ്മൾ സംസാരിക്കണമെന്ന് കോൺഗ്രസ് പറയും. ഇതിനുള്ള അന്തരീക്ഷം കോൺഗ്രസ് സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. അവരുടെ നേതാക്കൾ പറയുന്നത് പാകിസ്ഥാനിൽ ആറ്റംബോംബ് ഉണ്ടെന്നാണ്. പാക്കിസ്ഥാനെ പേടിച്ച് ജീവിക്കേണ്ടി വരുമെന്ന് അവരുടെ ആളുകൾ പറയുന്നു. ഈ ഇൻഡി സഖ്യകക്ഷികൾ പാക്കിസ്ഥാന്റെ ഭാഷയാണ് സംസാരിക്കുന്നത്,”- പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസിന്റെ ആൾക്കാർ വിദേശത്തേക്ക് പോകുമ്പോൾ രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുമെന്ന് പറഞ്ഞു. കോൺഗ്രസിന് ഇന്ത്യയിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു രാഷ്‌ട്രമല്ലെന്ന് അവർ പറയുന്നു. അതിനാൽ, അവർ രാജ്യത്തിന്റെ സ്വത്വം മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദൽഹി-കത്ര എക്‌സ്‌പ്രസ് വേ മുതൽ അമൃത്‌സർ-പത്താൻകോട്ട് ദേശീയ പാതയുടെ നിർമ്മാണത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കൂടാതെ റെയിൽവേ സൗകര്യങ്ങളും ഗുരുദാസ്പൂരിന്റെയും പഞ്ചാബിന്റെയും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള തന്റെ പ്രതിബദ്ധത പ്രകടിപ്പിച്ചു.

പഞ്ചാബിലെ ഇൻഡി സഖ്യത്തിന്റെ ദുർഭരണത്തെയും മോദി ഉയർത്തിക്കാട്ടി. ഇൻഡി സഖ്യത്തിന്റെ യഥാർത്ഥ മുഖം പഞ്ചാബിനേക്കാൾ നന്നായി ആർക്കറിയാം. പഞ്ചാബിലാണ് ഏറ്റവും കൂടുതൽ മുറിവേറ്റത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള വിഭജനത്തിന്റെ മുറിവ്, സ്വാർത്ഥത മൂലമുള്ള ദീർഘകാല അസ്ഥിരത, പഞ്ചാബിൽ നീണ്ട അശാന്തി, പഞ്ചാബിന്റെ സാഹോദര്യത്തിന് നേരെയുള്ള ആക്രമണം, നമ്മുടെ വിശ്വാസത്തിന് അപമാനം, പഞ്ചാബിൽ കോൺഗ്രസ് കാട്ടികൂട്ടിയത് ഒരു പാടാണ്.

ഇവിടെ അവർ വിഘടനവാദത്തിന് ആക്കം കൂട്ടി. തുടർന്ന് അവർ ദൽഹിയിൽ സിഖുകാരെ കൂട്ടക്കൊല നടത്തി. കോൺഗ്രസ് കേന്ദ്രസർക്കാരിൽ ഉണ്ടായിരുന്നിടത്തോളം അവർ കലാപകാരികളെ രക്ഷിച്ചു. സിഖ് കലാപത്തിന്റെ ഫയലുകൾ തുറന്നത് മോദിയാണ്. കുറ്റവാളികളെ ശിക്ഷിച്ചത് മോദിയാണ്. എന്നാൽ ഇന്നും കോൺഗ്രസും സഖ്യകക്ഷിയും ഇതിൽ വിഷമത്തിലാണ്. അതുകൊണ്ടാണ് ഇവർ രാവും പകലും മോദിയെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ കഴിയില്ലെന്നും ഉത്തരവിടാൻ ദൽഹിയിലെ തിഹാർ ജയിലിൽ പോകേണ്ടി വന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

“ദൽഹി കേ ദർബാരി’ പഞ്ചാബിൽ പ്രവർത്തിക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രിക്ക് സ്വന്തമായി ഒരു തീരുമാനവും എടുക്കാനാകില്ല. അദ്ദേഹത്തിന്റെ ‘മാലിക്’ ജയിലിൽ പോയി, പഞ്ചാബ് സർക്കാർ അടച്ചുപൂട്ടാൻ തുടങ്ങി,”- എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റുചെയ്ത് തടവിലാക്കിയതിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

Tags: bjpcongressJammu and KashmirIndia blockModiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.