Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രാജസ്ഥാന്‍ വീണു; ഹൈദരാബാദ് ഫൈനലില്‍, ജയം 36 റണ്‍സിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 01:05 am IST
inCricket

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആവേശ ജയവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. രണ്ടാം ക്വാളിഫയറില്‍ 36 റണ്‍സിനാണ് ഹൈദരാബാദിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത് 175 റണ്‍സേ നേടിയുള്ളുവെങ്കിലും ആദ്യ പത്തോവറില്‍ ആക്രമിച്ച് കളിച്ചതിന്റെ ഗുണം ഹൈദ്രാബാദിന് ലഭിയ്‌ക്കുന്ന കാഴ്ചയാണ് കണ്ടത്. 176 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 139 റണ്‍സ് മാത്രമേ നേടാനായുള്ളു. ധ്രുവ് ജുറേലും യശസ്വി ജൈസ്വാളും മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പൊരുതി നിന്നത്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്‍ പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഹൈദരാബാദിന്റെ കൂറ്റന്‍ സ്‌കോറിന് തടയിട്ടത്.

നാല് ഓവര്‍ എറിഞ്ഞ ബോള്‍ട്ട് 45 റണ്‍സ് വിട്ടുനല്‍കിയെങ്കിലും വമ്പന്‍ ഹിറ്റര്‍മാരായ അഭിഷേക് ശര്‍മ(അഞ്ച് പന്തില്‍ 12), രാഹുല്‍ ത്രിപാഠി(15 പന്തില്‍ 37), എയ്‌ദെന്‍ മാര്‍ക്രം(ഒന്ന്) എന്നിവരെ പുറത്താക്കി. ഒരുഭാഗത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കെ ചെറുത്തു നിന്ന് പൊരുതി തുടങ്ങിയ അപകടകാരിയായ ട്രാവിസ് ഹെഡിനെ(28 പന്തില്‍ 34) സന്ദീപ് ശര്‍മ പുറത്താക്കി.

പിന്നീട് ഹൈദരാബാദ് ഇന്നിങ്‌സില്‍ നിലയുറപ്പിച്ച് അര്‍ദ്ധസെഞ്ചുറി പ്രകടനത്തോടെ പിടിച്ചു നിന്ന ഹെന്റിച്ച് ക്ലാസനെയും(34 പന്തില്‍ 50) സന്ദീപ് ശര്‍മ പുറത്താക്കി. ശേഷിച്ച ബാറ്റര്‍മാരില്‍ വെടിക്കെട്ടിന് ശേഷിയുണ്ടായിരുന്ന നിതീഷ് റെഡ്ഡി(അഞ്ച്), ഷഹ്ബാസ് അഹമ്മദ്(18) അബ്ദുല്‍ സമദ്(പൂജ്യം) എന്നിവരെ ആവേശ് ഖാന്‍ പുറത്താക്കി.

നായകന്‍ പാറ്റ് കമ്മിന്‍സ്(അഞ്ച്) പുറത്താകാതെ നിന്നപ്പോള്‍ ജയദേവ് ഉനദ്ഘട്ട് അവസാന പന്തില്‍ റണ്ണൗട്ടായി. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 175 റണ്‍സ്.

മറുപടി പറഞ്ഞ രാജസ്ഥാന്‍ നന്നായി തുടങ്ങി. യശസ്വി ജയ്‌സ്വാള്‍ 42 റണ്‍സെടുത്തു. എന്നാല്‍ സ്പിന്നര്‍മാരെ എറിയിച്ചാണ് പാറ്റ് കമ്മിന്‍സ് മത്സരം തിരിച്ചുപിടിച്ചത്.

ടോം കോഹ്!ലര്‍കാഡ്‌മോര്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ 4 ഓവര്‍ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ ഓപ്പണര്‍മാര്‍ 24 റണ്‍സാണ് നേടിയത്. കോഹ്!ലര്‍ 16 പന്തില്‍ 10 റണ്‍സ് നേടി പുറത്തായ ശേഷം യശസ്വി ജൈസ്വാള്‍ അതിവേഗ സ്‌കോറിംഗ് നടത്തുന്ന കാഴ്ചയാണ് കണ്ടത്.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ യശസ്വി ജൈസ്വാള്‍ ഒരു സിക്‌സും മൂന്ന് ഫോറും നേടിയപ്പോള്‍ ഓവറില്‍ നിന്ന് 19 റണ്‍സാണ് വന്നത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ 51/1 എന്ന നിലയിലായിരുന്നു.

23 പന്തില്‍ 41 റണ്‍സ് നേടി യശസ്വി – സഞ്ജു കൂട്ടുകെട്ട് രാജസ്ഥാനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് ജൈസ്വാളിന്റെ വിക്കറ്റ് ടീമിന് നഷ്ടമായത്. 21 പന്തില്‍ 42 റണ്‍സായിരുന്നു യശസ്വിയുടെ സംഭാവന. തൊട്ടടുത്ത ഓവറില്‍ സഞ്ജു സാംസണിനെ പുറത്താക്കി അഭിഷേക് ശര്‍മ്മ രാജസ്ഥാന്റെ മൂന്നാം വിക്കറ്റ് നേടി.

യശ്വസി ജയ്‌സ്വാളും- സഞ്ജുവും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ മടങ്ങിയതിന് പിന്നാലെ എത്തിയ ധ്രുവ് ജുറല്‍ 29 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും പാഴായി. ജയ്‌സ്വള്‍ ആവേശം നിറക്കുന്ന പ്രകടനമായിരുന്നെങ്കിലും ഷഹബാസ് അഹമ്മദ്് എന്ന ഇടംകൈയ്യന്‍ സ്പിന്നറുടെ മുമ്പില്‍ വീണു.

റണ്‍സൊന്നുമില്ലാതെ ആര്‍ അശ്വിനും നാല് റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്‌മെയറും ആറ് റണ്‍സുമായി റോവ്മാന്‍ പവലും കളം വിട്ടു. റണ്‍സൊന്നും എടുക്കാനായില്ലെങ്കിലും ട്രന്റ് ബോള്‍ട്ട് ജുറലിനൊപ്പം അവസാന പന്തുവരെ നിന്നു.

മൂന്ന് വിക്കറ്റ് എടുത്ത ഷഹ്ബാസ് അഹമ്മദും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ഹൈദരാബാദിന്റെ വിജയം ഉറപ്പാക്കിയത്.

36 റണ്‍സിന്റെ വിജയത്തോടെ ഫൈനലിലേക്ക് സണ്‍റൈസേഴ്‌സ് പ്രവേശിച്ചപ്പോള്‍ ഒന്നാം ക്വാളിഫയറിന്റെ തനിയാവര്‍ത്തനം ആണ് ഇനി ഫൈനല്‍.

Tags: sunrisers hyderabadIndian Premier LeagueRajasthan Royals
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

പുതിയ വാര്‍ത്തകള്‍

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കാന്‍ പോകുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.