ലണ്ടന്‍: ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്ക്. അപ്രതീക്ഷിതമായ നീക്കമാണ് ഋഷി സുനകില്‍ നിന്നുണ്ടായത്. സര്‍ക്കാരിന് എട്ട് മാസം കാലാവധി ബാക്കി നില്‍ക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാജാവിന്റെ അനുമതി ലഭിച്ചു.ഈ സാഹചര്യത്തില്‍ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ സര്‍വേകളില്‍ സുനക്ക് പിന്നിട്ടു നില്കുമ്പോഴാണ് പ്രഖ്യാപനം.
ഋഷി സുനക്ക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: