Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നടന്‍ എം.സി. കട്ടപ്പന അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 11:25 pm IST
inKerala, Entertainment

കട്ടപ്പന: പ്രശസ്ത നാടകനടന്‍ കട്ടപ്പന കുന്തളംപാറ മരങ്ങാട്ട് എം.സി. ചാക്കോ(എം.സി. കട്ടപ്പന -75) അന്തരിച്ചു. പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു. മുപ്പതോളം നാടകങ്ങളിലായി ഏഴായിരത്തോളം വേദികളില്‍ ചമയമിട്ടു.

2007ല്‍ മികച്ച നാടക നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടി. കൊല്ലം അരീനയുടെ ‘ആരും കൊതിക്കുന്ന മണ്ണ്’ എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു പു
രസ്‌കാരം. മലയോര കര്‍ഷകരുടെ കണ്ണീരില്‍ കുതിര്‍ന്ന കഥയായിരുന്നു ഇതിവൃത്തം. ഇതില്‍ എം.സി. കട്ടപ്പനയുടെ കര്‍ഷകന്റെ കഥാപാത്രം ഏറെ പ്രശംസ നേടി. 1977ല്‍ ആണ് എം.സി. കട്ടപ്പന പ്രൊഫഷനല്‍ നാടകവേദികളില്‍ അരങ്ങേറ്റം കുറിച്ചത്. ആറ്റിങ്ങല്‍ ദേശാഭിമാനിയുടെ നാടകത്തിലൂടെയുള്ള അരങ്ങേറ്റം. പകല്‍, കാഴ്ച, അമൃതം, പളുങ്ക്, കനകസിംഹാസനം, മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ഇരുപത്തഞ്ചോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

എം.സി. ചാക്കോയില്‍നിന്ന് എം.സി. കട്ടപ്പനയിലേക്കുള്ള കൂടുമാറ്റം ജയിലില്‍ വച്ചായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അനുഭവിച്ച ജയില്‍വാസമാണ് എം.സി. കട്ടപ്പനയെ നാടകലോകത്തേക്ക് നയിച്ചത്. നാല് ചുമരുകള്‍ക്കുള്ളിലെ ഏകാന്തവാസമാണ് ഉള്ളില്‍ ഒളിഞ്ഞുകിടന്ന അഭിനയവാസന പുറത്തെടുക്കുന്നതിലേക്ക് എത്തിച്ചത്.

അഭിനയമോഹം ഉള്ളില്‍ കൊണ്ടുനടന്ന കാലത്താണ് മൃഗസംരക്ഷണ വകുപ്പില്‍ ക്ലാര്‍ക്കായി ജോലി ലഭിച്ചത്. ഔദ്യോഗിക ജീവിതത്തിനിടയിലും നാടകാഭിനയവും സംവിധാനവും കൊണ്ടുപോയി. പിതാവും സഹോദരങ്ങളും ഇടുക്കിയിലെ കട്ടപ്പനയിലായിരുന്നതിനാല്‍ മണിമലയില്‍ നിന്ന് തന്റെ ജീവിതവും അവിടേക്ക് പറിച്ചുനട്ടു.

സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുമ്പോള്‍ നാടകത്തില്‍ അഭിനയിക്കുന്നവര്‍ പരസ്യപ്രചാരണങ്ങള്‍ക്കായി തന്റെ പേര് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അതിനാല്‍ സ്വന്തം പേരായ എം.സി ചാക്കോയില്‍ നിന്ന് ചാക്കോയെ ഒഴിവാക്കി സ്വന്തം സ്ഥലമായ കട്ടപ്പനയെ പേരിനോടൊപ്പം ചേര്‍ത്തു. മലയോര ജില്ലയില്‍ താമസക്കാരനായി എന്ന കാരണത്താല്‍ മാത്രം സിനിമയുടെയും സീരിയലിന്റെയും വെള്ളിവെളിച്ചത്തേക്ക് കൂടുതല്‍ കടന്നെത്താന്‍ കഴിയാതിരുന്ന കലാകാരനാണ് എം.സി.

കാഴ്ച, പളുങ്ക്, അമൃതം, പകല്‍ എന്നീ സിനിമകളിലും ഏതാനും സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു സമ്മാനം എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്ത എം.സി. കാഴ്ചയിലെ വക്കീല്‍ വേഷത്തിലൂടെയാണ് സിനിമയില്‍ ശ്രദ്ധേയനായത്. തന്റെ കൂടെ വേദികളില്‍ ആടിത്തിമിര്‍ത്തവര്‍ പലരും സിനിമയിലും സീരിയലുകളിലും സജീവമായിട്ടും എം.സി. പിന്മാറി നിന്നിരുന്നതിന്റെ കാരണം നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു.

വേദികളിലൂടെയുള്ള അലച്ചിലിന് ശാരീരികാസ്വാസ്ഥ്യം വിഘാതമാകുന്നതിനാലാണ് അവസാനകാലത്ത് നാടകത്തില്‍ നിന്ന് മാറി നിന്നത്.

2014ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. ഭാര്യ: സാറാമ്മ. മക്കള്‍: ഷീജ, എം.സി. ബോബന്‍(അമൃത ടിവി).

Tags: passed awayActor M.C. Kattappana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

Kerala

പദ്മശ്രീ എന്‍. പുരുഷോത്തമ മല്ല്യ അന്തരിച്ചു

Kerala

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

പുതിയ വാര്‍ത്തകള്‍

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.