തിരുവനന്തപുരം: അന്തരിച്ച ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന്റെ ഭൗതികദേഹം നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെയും സ്വയംസേവകരുടെയും ജന്മഭൂമി പ്രവർത്തകരുടെയും സാന്നിധ്യത്തിൽ സംസ്കരിച്ചു. തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്ന ചടങ്ങുകൾക്ക് മകൾ പ്രകുല, മരുമകൻ രതീഷ് എന്നിവർ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു.
കാലത്ത് 8 മണി മുതൽ 11 വരെ ഭൗതികദേഹം തൈക്കാട്ട് ജന്മഭൂമി ഓഫീസിൽ പൊതുദർശനത്തിന് വച്ച ശേഷം 11 മണി മുതൽ ഒരു മണിക്കൂർ തരുവനന്തപുരം പ്രസ് ക്ലബ്ബിലെത്തിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വ്യവസായ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി, ഗതാഗത വകുപ്പ് മന്ത്രി സി. പി ജോൺ, വി. മുരളീധരൻ എം എൽ എ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. 12 മണിക്ക് തിരുമലയിലെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ അന്ത്യോപചാരം അർപ്പിച്ചു.
വൈകിട്ട് നാലു മണിയോടെയായിരുന്നു ശവസംസ്കാരം. തിങ്കളാഴ്ച (07-09-2026) വൈകിട്ട് വീട്ടിൽ വീണു. രാത്രിയോടെ ബോധക്ഷയമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. 1968-ലെ തളിപ്പറമ്പിൽ ഗുരുജി ഗോൾവാൾക്കർ പങ്കെടുത്ത ആർ എസ് എസ് ശിബിരത്തിൽ പങ്കെടുത്തു. ഉറച്ച സ്വയം സേവകനായിമാറി. ഹൈസ് കൂൾ വിദ്യാഭ്യാസത്തിനുശേഷം ഭാരതീയ ജനസംഘത്തിന്റെമുഴുവൻ സമയ പ്രവർത്ത കനായി കാസർകോട്, കണ്ണൂർ താലൂക്കുകളിൽ പ്രവർത്തിച്ചു.
അടിയന്തരാവസ്ഥയ്‌ക്കു ശേഷം യുവജനത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. യുവമോർച്ചയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആയിരുന്നു. പേരാവൂർ, കണ്ണൂർ നിയോ ജകമണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ദീർഘകാലമായി ബിജെപി സംസ്ഥാന സമിതിയംഗം, മീഡിയ കൺവീനർ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ, കണ്ണൂർ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി, ഫിലിം സെൻ സർ ബോർഡ് അംഗം, ടെലികോം അഡ്വൈസറി ബോർഡ് അംഗം, പത്രപ്രവർത്തക അക്രഡിറ്റേഷൻ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.
















