Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിന്മയ വിശ്വവിദ്യാപീഠം കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 01:54 am IST
in Kerala
ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയുടെ പിറവം ഓണക്കൂര്‍ പെരിയപ്പുറത്തെ ലളിതവിദ്യാ പ്രതിഷ്ഠാനത്തിലെ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ചിന്മയ മിഷന്‍ ആഗോള അധ്യക്ഷനും സര്‍വകലാശാല ചാന്‍സലറുമായ
സ്വാമി സ്വരൂപാനന്ദ സരസ്വതി നിര്‍വഹിക്കുന്നു

ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയുടെ പിറവം ഓണക്കൂര്‍ പെരിയപ്പുറത്തെ ലളിതവിദ്യാ പ്രതിഷ്ഠാനത്തിലെ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ചിന്മയ മിഷന്‍ ആഗോള അധ്യക്ഷനും സര്‍വകലാശാല ചാന്‍സലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി നിര്‍വഹിക്കുന്നു

കൊച്ചി: കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ കല്‍പിത സര്‍വകലാശാലയായ ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയുടെ ഓണക്കൂറിലെ പെരിയപ്പുറത്തെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു. ലളിത വിദ്യാപ്രതിഷ്ഠാനം എന്ന പേരില്‍ 80 ഏക്കറില്‍ പരന്ന് കിടക്കുന്ന കെട്ടിട സമുച്ചയമാണ് ആദി ശങ്കരാചാര്യരുടെ ജന്മദിനത്തില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

ചിന്മയ മിഷന്‍ ഗുരുജിയും സര്‍വകലാശാലയുടെ സ്ഥാപക ചാന്‍സലറുമായ സ്വാമി തേജോമയാനന്ദയുടെ സാന്നിധ്യത്തില്‍ ചിന്മയ മിഷന്‍ ആഗോള അധ്യക്ഷനും സര്‍വകലാശാല ചാന്‍സലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം നിര്‍വഹിച്ചു. ചിന്മയ മിഷന്‍ കേരള അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി സന്നിഹിതാനായിരുന്നു. ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ചിന്മയ മിഷനുമായി കൈകോര്‍ത്തവരെ സാക്ഷിയാക്കിയായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍. ആറുനിലകളില്‍ അത്യാധുനീക സൗകര്യങ്ങളോടെ ലോകോത്തര നിലവാരത്തില്‍ നിര്‍മിച്ച അക്കാദമിക് ബ്ലോക്ക്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റല്‍ സൗകര്യം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് സ്വാമി ചിന്മയാനന്ദ കണ്ട സ്വപ്‌നം ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയിലൂടെ യാഥാര്‍ത്ഥ്യമാകുമെന്ന് ചിന്മയ മിഷന്‍ ആഗോള അധ്യക്ഷനും സര്‍വകലാശാല ചാന്‍സലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ചിന്മയ വിശ്വവിദ്യാപീഠം ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ സ്ഥാപിതമായ സര്‍വകലാശാലയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ പാരമ്പര്യത്തില്‍ ഊന്നിയ സര്‍വകലാശാലയെന്ന സ്വപ്‌നം പൂര്‍ണതോതില്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും ഒരുപാട് ദൂരം താണ്ടാനുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

മൂല്യങ്ങളെ കൈവിടാതെയുള്ള കാഴ്‌ച്ചപ്പാടുകളാണ് രാജ്യത്തിന്റെ വികസനത്തിന് അത്യാന്താപേക്ഷിതമാകുന്നതെന്ന് ചിന്മയ മിഷന്‍ ഗുരുജിയും സര്‍വകലാശാലയുടെ സ്ഥാപക ചാന്‍സലറുമായ സ്വാമി തേജോമയാനന്ദ തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. രാജ്യപുരോഗതി ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസമാകും ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല ഓരോ വിദ്യാര്‍ത്ഥിക്കും ഉറപ്പ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിലും ഗുരുവിലും ഉറച്ച് വിശ്വസിച്ച് സ്വന്തം കര്‍മം അനുഷ്ഠിച്ചാല്‍ വിജയം തേടിയെത്തുമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു.

സര്‍വകലാശാല മാനേജിങ് ട്രസ്റ്റി ഡോ. അപ്പാറാവു മുക്കാമല സ്വാഗതവും, വൈസ്ചാന്‍സലര്‍ പ്രൊഫ. അജയ് കപൂര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി ഗുരുപാദുകപൂജ എന്നിവ സംഘടിപ്പിച്ചു. ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ആചാര്യന്‍ സ്വാമി ശാരദാനന്ദ സരസ്വതി നേതൃത്വം നല്‍കി.

അനൂപ് ജേക്കബ് എംഎല്‍എ, ചിന്മയ മിഷനിലെ മുതിര്‍ന്ന സ്വാമിമാരും, സര്‍വകലാശാല ഡീന്‍ പ്രോഫ. ടി.അശോകന്‍, പ്രൊവോസ്റ്റ് പ്രൊഫ. സുധീര്‍ ബാബു യാര്‍ലഗഡ ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല ട്രസ്റ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി എന്‍.എം. സുന്ദര്‍, സെന്‍ട്രല്‍ ചിന്മയ മിഷന്‍ ട്രസ്റ്റ് സിഇഒ മനീഷ കെമലനിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഓണക്കൂറിലെ പെരിയപ്പുറത്താണ് 80 ഏക്കറില്‍ സര്‍വകലാശാലയുടെ കെട്ടിട സമുച്ചയം ഒരുങ്ങിയിരിക്കുന്നത്. നിലവില്‍ ബിടെക്ക് കോഴ്‌സുകളും, ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാമുകളും ഇവിടെ നടക്കുന്നുണ്ട്. ഈ ആദ്ധ്യയന വര്‍ഷത്തോടെ സര്‍വകലാശാലയിലെ കൂടുതല്‍ പഠനവകുപ്പുകള്‍ ഓണക്കൂറിലെ ലളിത വിദ്യാപ്രതിഷ്ഠാനത്തിലേയക്ക് മാറും. അത്യാധൂനീക സൗകര്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏറ്റവും ആധുനിക സാങ്കേതിക വിദ്യയില്‍ തയ്യാറാക്കിയ ലാബുകള്‍, ക്ലാസ്മുറികള്‍, ലൈബ്രറി, എന്നിവയെല്ലാം ലളിത വിദ്യാപ്രതിഷ്ഠാനത്തിന്റെ പ്രത്യേകതയാണ്. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ കലാ, കായിക മേഖലയിലെ മികവ് വളര്‍ത്തുന്നതിനുള്ള വിപുലമായ സൗകര്യങ്ങളും ഓണക്കൂറിലെ ലളിത വിദ്യാപ്രതിഷ്ഠാനത്തില്‍ ഒരുക്കിയിട്ടുണ്ട്.

പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അടുക്കളയാണ് ലളിത വിദ്യാപ്രതിഷ്ഠാനത്തിന്റെ മറ്റൊരു പ്രത്യേകത. ഒരേ സമയം 500ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിന് സൗകര്യമുള്ള അന്നക്ഷേത്ര (കാ
ന്റീന്‍)യും ഒരുക്കിയിട്ടുണ്ട്.

മലിനജലം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റുകള്‍ ഒരുക്കിയിട്ടുണ്ട്, അതോടൊപ്പം പ്രകൃതിയുടെ ജലസ്രോതസായ കുളങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് കെട്ടിടങ്ങളുടെ നിര്‍മാണം. പൂര്‍ണമായും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയിലാണ് കെട്ടിടങ്ങളുടെ നിര്‍മാണം. ലളിത വിദ്യാപ്രതിഷ്ഠാനത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.

 

Tags: kochiChinmaya MissionChinmaya Vishwavidyapeethinaugurated the building complex
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

Kerala

കെഎസ്ആര്‍ടിക്കെതിരെ പ്രതിഷേധവുമായി ഡേവിസിന്റെ ‘ലിറ്റില്‍ ഫ്‌ളവര്‍’; പുരുഷന്മാര്‍ക്ക് നാളെ സൗജന്യ ബസ് യാത്ര

Kerala

അസമിൽ നിന്ന് കൊണ്ടുവന്ന് പെരുമ്പാവൂരിൽ വിൽപന; ഹെറോയിനുമായി യുവതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.