Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ഒരു പൂ കൊഴിയും പോലെ…യോദ്ധയ്‌ക്ക് ഒരു രണ്ടാം ഭാഗം എന്ന സ്വപ്നം ബാക്കിയാക്കി സംഗീത് ശിവൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 10:26 am IST
inMollywood, Entertainment

എല്ലാവരുടെയും കാഴ്ചയില്‍ തെളിയുന്നതല്ല യഥാര്‍ത്ഥ കാഴ്ചയെന്ന് പഠിപ്പിച്ച അച്ഛന്റെ മകനാണ് സംഗീത്. കാഴ്ചയില്‍ സംഗീതം നിറച്ചവന്‍. പരിചിതമല്ലാത്ത കാഴ്ചകളെ പതിവുരീതികള്‍ വിട്ട് അവതരിപ്പിച്ചപ്പോള്‍ മലയാളം സംഗീതിനെ കൗതുകത്തോടെ നോക്കി. മലയാളത്തിന്റെ സൗന്ദര്യത്തെയും നേപ്പാളിന്റെ വനസൗമ്യതയെയും കൂട്ടിയിണക്കി, ചിരിയും കൗതുകവും സമാസമം ചേര്‍ത്ത് സംഗീത് വിരിയിച്ച യോദ്ധയിലുണ്ട് അക്കാലമത്രയും പഠിച്ച വിരുതുകളും അച്ഛന്‍ പകര്‍ന്ന കാഴ്ചകളും.

വിഖ്യാത സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാനെ മലയാളത്തിലേക്ക് കൊണ്ടുവന്നത് സംഗീത് ശിവനാണ്. കുനുകുനെ ചെറുകുറുനിരകള്‍, മാമ്പൂവേ മഞ്ഞുതിരുമ്പോള്‍, പടകാളിച്ചണ്ഡിച്ചങ്കരി പോര്‍ക്കലി ഭഗവതി…. കേരളം പാടുകയും ആടുകയും ചെയ്ത പാട്ടുകള്‍… പുതുമയുടെ ശീലുകള്‍ തേടിയുള്ള യാത്രയിലാണ് റഹ്മാനെ കാണുന്നതെന്ന് സംഗീത് ശിവന്‍ മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കാവിലെ പാട്ടുമത്സരത്തിന് പാട്ടൊരുക്കുന്നതിന് റഹ്മാനെ നാടോടിപ്പാട്ടുകളത്രയും കേള്‍പ്പിച്ച അനുഭവവും അതില്‍ പങ്കുവച്ചു. ആ നാടന്‍ ശീലുകളില്‍ നിന്നാണ് പടകാളിച്ചണ്ഡിച്ചങ്കരി അധരങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് പകര്‍ന്നേറിയത്.

കല ആര്‍ജിച്ചതല്ല, ജന്മംകൊണ്ട് സിദ്ധമായതാണെന്ന് ഒരിക്കല്‍ അദ്ദേഹം എഴുതി. സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ വിസ്മയം തീര്‍ത്ത ശിവന്റെ മകന്‍, ഛായാഗ്രഹണത്തിലും സിനിമയിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ച സഹോദരങ്ങള്‍ സന്തോഷ് ശിവനും, സഞ്ജീവും…. സംഗീതിന്റെ വഴി വേറെയാവാന്‍ തരമില്ലായിരുന്നു. സിനിമയില്‍ സംഗീത് ശിവന്‍ പരീക്ഷിച്ചതത്രയും വ്യത്യസ്തമായ വഴികളായിരുന്നു. കണ്ടുപരിചയത്തില്‍ നിന്ന് വേറിട്ട ഒരു ശൈലി. നിരൂപകര്‍ പലരും അതിനെ പരീക്ഷണച്ചിത്രങ്ങള്‍ എന്ന് വിളിച്ചു.
വ്യൂഹമായിരുന്നു തുടക്കം. രഘുവരനും സുകുമാരനും കേന്ദ്രകഥാപാത്രങ്ങളായ ക്രൈം സ്റ്റോറി. തീയറ്ററില്‍ ആളു കൂടിയില്ലെങ്കിലും പടം ചര്‍ച്ച ചെയ്യപ്പെട്ടു. നവാഗതന്റെ പകപ്പല്ല, പരിചയസമ്പന്നന്റെ പക്വത ആദ്യപടത്തില്‍ തന്നെ അനുഭവിക്കാനാവുന്നതെന്ന് പലരും നിരീക്ഷിച്ചു. പിന്നെയും കുറേ മലയാളം പടങ്ങള്‍… ഡാഡി, ഗാന്ധര്‍വം, ജോണി…. സണ്ണി ഡിയോളിനെ നായകനാക്കി സോറിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം. അവിടെയും എട്ടോളം ചിത്രങ്ങള്‍… പിന്നെ ഡോക്യുമെന്ററികള്‍… തിരക്കുള്ളതായിരുന്നു സംഗീതിന്റെ ജീവിതം.

കാവും കുളവുമുള്ള ഒരു തനി നാട്ടിന്‍പുറത്തുനിന്ന് ലാമയുടെ നാട്ടിലേക്കാണ് യോദ്ധയിലൂടെ കാണികളെ സംഗീത് ശിവന്‍ കൊണ്ടുപോയത്. തൈപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും നേപ്പാളിലെ കുട്ടിമാമയും റിംബോച്ചെ എന്ന കൊച്ചുലാമയും മഹാഭാരതം ഫെയിം പുനീത് ഇസര്‍ അവതരിപ്പിച്ച ദുര്‍മാന്ത്രികനുമൊക്കെ മലയാളമുള്ളകാലം വരെയും അനശ്വര കഥാപാത്രങ്ങളായി നിലനില്‍ക്കുന്നത് സംവിധായകപ്രതിഭയുടെ മിഴിവുകൊണ്ടാണ്. യോദ്ധയ്‌ക്ക് ഒരു രണ്ടാം ഭാഗം സംഗീതിന്റെ സ്വപ്‌നമായിരുന്നു. 1992ല്‍ പടം സൂപ്പര്‍താരനിരയെ വച്ച് ചെയ്യുമ്പോള്‍ വേണ്ടത്ര തിയറ്റര്‍ കളക്ഷന്‍ കിട്ടാതെ പോയതിന്റെ സങ്കടം രണ്ടാംവരവില്‍ തീര്‍ക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. സംഗീത് അപ്രതീക്ഷിതമായി പൊഴിയുമ്പോള്‍ ആ സ്വപ്‌നവും ബാക്കിയാണ്.

Tags: cinemaPhotographerdirectorSangeeth SivanYodha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

Bollywood

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.