Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഇരകളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 12:46 am IST
in Kerala
സാറാമ്മ ലാലു, ഉഷ ഗോപാലകൃഷ്ണന്‍

സാറാമ്മ ലാലു, ഉഷ ഗോപാലകൃഷ്ണന്‍

ആലപ്പുഴ: മാന്നാറില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ശ്രീദേവിയമ്മ ആത്മഹത്യ ചെയ്യാന്‍ കാരണമായ സാമ്പത്തികത്തട്ടിപ്പു കേസിലെ പ്രതികളായ സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍ എന്നിവര്‍ മഹിളാ കോണ്‍ഗ്രസിന്റെ സജീവനേതാക്കള്‍. ഇവരുടെ തട്ടിപ്പിനിരയായ കുടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്.

സാമ്പത്തിക തട്ടിപ്പുകേസില്‍ വീയപുരം പോലീസ് അറസ്റ്റുചെയ്ത ഇരുപ്രതികളെയും മാവേലിക്കര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ പല്ലവനക്കാട്ടില്‍ സാറാമ്മ ലാലു (മോളി-58) നേരത്തെ മഹിളാകോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായിരുന്നു. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ കോണ്‍ഗ്രസ് മെമ്പറാണ് മാന്നാര്‍ കുരട്ടിക്കാട് നേരൂര്‍ വീട്ടില്‍ ഉഷാ ഗോപാലകൃഷ്ണന്‍ (50). സാമ്പത്തികത്തട്ടിപ്പിനിരയായി ഏപ്രില്‍ 28ന് ജീവനൊടുക്കിയ മാന്നാര്‍ കുരട്ടിക്കാട് ഓങ്കാറില്‍ ശ്രീദേവിയമ്മയടക്കം പലരില്‍ നിന്നായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുനടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസരപ്രദേശങ്ങളിലും തട്ടിപ്പുനടത്തിയത്. വിഷ്ണുവിന്റെ ബാങ്ക് മാനേജര്‍ ചമഞ്ഞുള്ള വാചകമടിയിലാണ് മിക്കവരും തട്ടിപ്പില്‍ വീണതെന്ന് പറയപ്പെടുന്നു. ശ്രീദേവിയമ്മ മരിക്കുന്നതിനു മുന്‍പു തന്നെ ഇതുമായി ബന്ധപ്പെട്ട് മാന്നാര്‍ പോലീസിലും കോടതിയിലും പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം തൃപ്തികരമല്ലായിരുന്നു. ഈ വിവരം കാണിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണിന് ശ്രീദേവിയമ്മ പരാതി നല്‍കിയതോടെയാണ് അന്വേഷണച്ചുമതല വീയപുരം പോലീസ് ഇന്‍സ്പെക്ടര്‍ക്കു കൈമാറിയത്. ശ്രീദേവിയമ്മയുടെ മരണശേഷമാണ് വീയപുരം പോലീസ് അന്വേഷണം തുടങ്ങിയത്.

ഒളിവിലായിരുന്ന പ്രതികളെ തിരുവല്ല കുറ്റൂരുള്ള ഒരു വീട്ടില്‍ നിന്നാണ് അറസ്റ്റുചെയ്തത്. ഇവര്‍ അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത ജേക്കബിന്റെ വീട്ടിലാണ് ഒളിവില്‍ കഴിഞ്ഞത്. തട്ടിയെടുത്ത പണം ഒരാഴ്ചയ്‌ക്കുള്ളില്‍ നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ അവിടെ തങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ സ്വയംതൊഴില്‍ പദ്ധതിയില്‍ നിന്ന് ലക്ഷങ്ങള്‍ വായ്‌പ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ തട്ടിയെടുത്തത് മൂന്നുകോടിയോളം രൂപയും സ്വര്‍ണാഭരണങ്ങളുമാണ്. നിരവധിയാളുകളില്‍ നിന്നാണ് പണവും ആഭരണങ്ങളും തട്ടിയത്. ആത്മഹത്യചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ശ്രീദേവിയമ്മയുടെ 65 ലക്ഷം രൂപയും 40 പവനും അര്‍ധസൈനിക സേവനത്തിനുശേഷം വിരമിച്ച കുരട്ടിക്കാട് ഏനാത്ത് വടക്കേതില്‍ എ.സി. ശിവന്‍പിള്ളയുടെ 36 ലക്ഷം രൂപയും 16 പവനുമാണ് ഇവര്‍ തട്ടിയത്. കുടുതല്‍ പേര്‍ പരാതിയുമായി വരുന്നുണ്ട്.

 

Tags: alappuzhaMahila Congress leadersFinancial Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.