Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിഒകെ പിടിച്ചാല്‍ പാകിസ്ഥാന്‍ അണുബോംബിടുമെന്ന് ഫാറൂഖ് അബ്ദുള്ള; പാക് അനുകൂല നിലപാടുമായി കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 03:36 am IST
inIndia

ന്യൂദല്‍ഹി: പിഒകെയിലെ ജനങ്ങള്‍ ഭാരതത്തിനൊപ്പം വരാന്‍ തയാറാവുകയാണെന്ന പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ പാകിസ്ഥാന് വേണ്ടി രംഗത്തെത്തി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയും മകന്‍ ഒമര്‍ അബ്ദുള്ളയും. അത്തരം നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് പാകിസ്ഥാന്റെ കൈകളില്‍ വളകളല്ലെന്ന ഓര്‍മ വേണമെന്നും അവര്‍ ഭാരതത്തില്‍ അണുബോംബ് ഇടുമെന്നും ഫാറൂഖ് അബ്ദുള്ള ഭീഷണിപ്പെടുത്തി.

പ്രശ്നങ്ങള്‍ അവശേഷിക്കുകയാണെന്നും മേഖലയിലെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. അതിന് ശേഷം വേണം നമ്മുടെ കൈയിലില്ലാത്തതിന് വേണ്ടി ശ്രമിക്കേണ്ടതെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

അതിനിടെ മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ വെള്ളപൂശി കോണ്‍ഗ്രസ് രംഗത്തെത്തി. ഭീകരാക്രമണത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറെയെ കൊലപ്പെടുത്തിയത് അജ്മല്‍ കസബ് അല്ലെന്നും ആര്‍എസ്എസ് ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്നും മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് നേതാവ് വിജയ് വാദേടിവാര്‍ ആരോപിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ക്ലീന്‍ചിറ്റ് നല്കുന്ന നടപടിയാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

ഹേമന്ത് കര്‍ക്കറെയെ വെടിവച്ചത് ആര്‍എസ്എസിന്റെ നിര്‍ദേശ പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നത് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഉജ്ജ്വല്‍ നികത്തിന് അറിയാമെങ്കിലും മറച്ചുവച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. ഇതിന്റെ തുടര്‍ച്ചയായാണ് ഉജ്ജ്വല്‍ നികം ബിജെപി ടിക്കറ്റില്‍ മുംബൈയില്‍ മത്സരിക്കുന്നതെന്നും വിജയ് വാദേടിവാര്‍ പ്രസ്താവിച്ചു. സംഭവം വിവാദമായതോടെ പ്രസ്താവന തിരുത്തിയിട്ടുണ്ട്. താന്‍ പറഞ്ഞത് ഒരു ബുക്കിലെ കാര്യമാണെന്നാണ് പുതിയ ന്യായീകരണം.

കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് പിന്നിലെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. രാഷ്‌ട്രതാത്പര്യത്തേക്കാള്‍ കോണ്‍ഗ്രസിന് വലുത് വോട്ടുബാങ്കാണ്. കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ നടുക്കമുണ്ടാക്കുന്നതും വിശ്വസിക്കാന്‍ സാധിക്കാത്തതുമാണ്. രാഹുല്‍ പ്രധാനമന്ത്രിയാവാന്‍ പാകിസ്ഥാന്‍ പ്രാര്‍ത്ഥിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ബാട്ല ഹൗസ് ഏറ്റുമുട്ടല്‍, അഫ്സല്‍ ഗുരു, യാക്കൂബ് മേമന്‍, നക്സലുകള്‍ എന്നിവര്‍ക്ക് വേണ്ടി കരയുകയും ഉജ്ജ്വല്‍ നികത്തെ പോലുള്ള ദേശാഭിമാനികളെ കുറ്റപ്പെടുത്തുകയും പാക്കിസ്ഥാന് ക്ലീന്‍ ചിറ്റ് നല്കുകയുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥിരം പരിപാടിയെന്നും പൂനാവാല കുറ്റപ്പെടുത്തി.

വിജയ് വാദേടിവാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നാഗ്പൂര്‍ ലീഗല്‍സെല്‍ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും രംഗത്തെത്തി. ഭീകരാക്രമണകേസിലെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്കിയ അഭിഭാഷകനായ ഉജ്വല്‍ നികത്തെ ഒപ്പം നിര്‍ത്തുന്ന ബിജെപിയും അജ്മല്‍ കസബിനെ പിന്തുണയ്‌ക്കുന്ന കോണ്‍ഗ്രസുമാണ് രാജ്യത്തുള്ളതെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കുറ്റപ്പെടുത്തി. മുംബൈ ഭീകരാക്രമണകാലത്തെ സൗത്ത് മുംബൈ എംപിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദേവറ അടക്കമുള്ളവരും വിജയ് വാദേടിവാറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. നാണംകെട്ട പ്രവൃത്തിയാണ് വിജയ് നടത്തിയതെന്ന് ദേവ്റ കുറ്റപ്പെടുത്തി. മുംബൈ ആക്രമണത്തിലെ പാക് പങ്ക് മറച്ചുവച്ച് ആര്‍എസ്എസിനെ കുറ്റപ്പെടുത്തി പുസ്തകം പുറത്തിറക്കിയവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും ദേവ്റ ആരോപിച്ചു.

 

Tags: pakistancongressFarooq AbdullahPOKpro-Pak stance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

പുതിയ വാര്‍ത്തകള്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.