Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആധുനികവല്‍ക്കരണവുമില്ല; എച്ച്പി വര്‍ധന അനുവദിക്കുന്നില്ല; തടിമില്ലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

മത്സരാധിഷ്ഠിത കാലഘട്ടത്തില്‍ മേഖലയില്‍ കടുത്ത വെല്ലുവിളി നേരിടുകയും പലരും തടിമില്‍ വ്യവസായത്തോട് വിടപറയുകയാണെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 10:18 pm IST
in Kerala

കണ്ണൂര്‍: സംസ്ഥാനത്തെ തടിമില്ലുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍. മില്ലുകളുടെ പ്രവര്‍ത്തന ശേഷി കൂട്ടാന്‍ ആവശ്യമായ എച്ച്പി വര്‍ധന അനുവദിക്കണമെന്ന ആവശ്യം ഇതുവരെ അധികൃതര്‍ പരിഗണിച്ചിട്ടില്ല. മില്ലുകള്‍ ആരംഭിച്ച കാലഘട്ടത്തിലെ പവര്‍ കൂട്ടുന്നതിന് അനുമതിയില്ലാത്തതു കാരണം ആധുനികവല്‍ക്കരണം നടപ്പാക്കാന്‍ സാധിക്കുന്നില്ല. മത്സരാധിഷ്ഠിത കാലഘട്ടത്തില്‍ മേഖലയില്‍ കടുത്ത വെല്ലുവിളി നേരിടുകയും പലരും തടിമില്‍ വ്യവസായത്തോട് വിടപറയുകയാണെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു.

2002ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തടിമില്ലുകള്‍ക്ക് എച്ച്പി വര്‍ധിപ്പിച്ച് നല്‌കേണ്ടതില്ലെന്ന് തീരുമാനമെടുത്തതാണ് വ്യവസായത്തിന് തിരിച്ചടിയായത്. ഫോറസ്റ്റിനെ അപേക്ഷിച്ച് മില്ലുകള്‍ അധികമാണെന്ന നിഗമനമായിരുന്നു 12 വര്‍ഷം മുമ്പത്തെ തീരുമാനത്തിന് അടിസ്ഥാനം. അതിനാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈസന്‍സ് എടുക്കുമ്പോള്‍ അനുവദിച്ച നിരക്കിലും ശേഷിയിലുമുള്ള ആധുനിക മെഷീനുകളും മറ്റും പുതുതായി മില്ലുകളില്‍ സ്ഥാപിക്കാനാവാത്ത സ്ഥിതിയാണ്. ഇത് വ്യവസായത്തെ ബാധിച്ചിരിക്കുകയാണെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

പരമ്പരാഗത മേഖലയെ ഉത്തേജിപ്പിക്കാന്‍ ആവശ്യമായ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും വ്യവസായം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും ഓള്‍ കേരള സോമില്‍ ആന്റ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. സംസ്ഥാനത്ത് 25,000 ത്തോളം തടിമില്ലുകളുണ്ടായിരുന്നു. എന്നാല്‍ നൂറുകണക്കിന് മില്ലുകള്‍ ഇതിനകം പൂട്ടി. ഫോറസ്റ്റ്, ലേബര്‍, ഫാക്ടറി തുടങ്ങി നിരവധി വകുപ്പുകളുടെ ലൈസന്‍സുകള്‍ വര്‍ഷംതോറും പുതുക്കി നേടിയെടുത്ത് വേണം തടിമില്ലുകള്‍ പ്രവര്‍ത്തിക്കാന്‍. വൈദ്യുതി നിരക്കിലെ ഭീമമായ വര്‍ധനയും പരിശീലനം സിദ്ധിച്ച തൊഴിലാളികളുടെ അപര്യാപ്തതയും മേഖല നേരിടുന്ന മറ്റ് വലിയ പ്രശ്‌നങ്ങളാണെന്നും പറയുന്നു.

മരലഭ്യതക്കുറവും മേഖലക്ക് പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ്. വിദേശങ്ങളില്‍ നിന്ന് വന്‍ മരത്തടികള്‍ എത്തിയിരുന്ന കാലം ഉണ്ടായിരുന്നു. അത് മില്ലുകളിലെത്തിച്ച് ഈര്‍ച്ച നടത്തി വീട് നിര്‍മാണത്തിനും ഫര്‍ണിച്ചര്‍ നിര്‍മാണത്തിനും മറ്റും ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് സാങ്കേതിക വിദ്യ വികസിച്ചതോടെ വിദേശങ്ങളില്‍ നിന്ന് പൂര്‍ണമായും വൃത്തിയാക്കി മരം കഷണങ്ങളാക്കി സംസ്ഥാനത്തേക്ക് എത്തുകയാണ്. അതിനാല്‍ സാങ്കേതിക രംഗത്ത് മത്സരിക്കാന്‍ സാധിക്കാതെ സംസ്ഥാനത്തെ മില്ലുകള്‍ക്ക് പ്രവര്‍ത്തനം കുറയുകയും വലിയ പ്രതിസന്ധി നേരിടുകയുമാണെന്ന് തടിമില്ലുടമകള്‍ പറയുന്നു.

Tags: keralasawmill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

പുതിയ വാര്‍ത്തകള്‍

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.