Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി പറയുന്നു, കേരളം ചര്‍ച്ച ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2024, 01:43 am IST
in Kerala

ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് പോരിന്റെ കളം മാറുകയാണ്. അജണ്ടകള്‍ ബിജെപി സെറ്റ് ചെയ്യുകയും അതിന് പിന്നാലെ പരാജയഭീതി പൂണ്ട ഇടത് വലതുനേതാക്കള്‍ പരക്കം പായുകയും ചെയ്യുന്നു. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ സ്വരം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബിജെപിക്കെതിരെ സംസാരിക്കുന്നത് ഒറ്റ സ്വരത്തില്‍. രണ്ടുകൂട്ടര്‍ക്കും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് പറയാന്‍ മറ്റൊന്നുമില്ല. ഇതാദ്യമായാണ് കേരളത്തിന്റെ തെരഞ്ഞെടുപ്പ് കളത്തില്‍ ബിജെപിക്ക് ഇത്രമേല്‍ മേല്‍ക്കൈ കിട്ടുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകരും കണക്കുകള്‍ നിരത്തുന്നു.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്കും എതിരെ വ്യാജ ആരോപണങ്ങളുമായി എതിരാളികള്‍ രംഗത്തുവരുന്നു. നിയമനടപടിക്ക് ഒരുങ്ങിയപ്പോള്‍ തരൂര്‍ പറഞ്ഞത് വിഴുങ്ങുന്നു. രാജീവിനെതിരെ ആരോ പറഞ്ഞുകേട്ടത് പറയുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ ‘ആഗോള നായകന്‍’ ചാനലിന് മുന്നില്‍ കുമ്പസരിക്കുന്നത്. അനില്‍ ആന്റണിയെ തോല്പിക്കാന്‍ എണ്‍പത്തിനാല് കഴിഞ്ഞ ആന്റണിയെത്തന്നെ കളത്തിലിറക്കി. പോരാത്തതിന് സൂര്യനെല്ലി പീഡനത്തില്‍ ആരോപണ വിധേയനായ പി.ജെ. കുര്യനെയും വിവാദ ഇടനിലക്കാരെയും വരെ പോരുകോഴികളാക്കി. ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനെതിരെ ചാനല്‍ മുതലാളിമാരെ രംഗത്തിറക്കി കള്ളവാര്‍ത്തകള്‍ സൃഷ്ടിച്ചു. ആറ്റിങ്ങലില്‍ വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ഗുണ്ടകളെ അഴിച്ചുവിട്ടു.

തൃശ്ശൂരില്‍ സുരേഷ്‌ഗോപി നടക്കുന്നതും ഇരിക്കുന്നതും ചിരിക്കുന്നതും വരെ വിവാദമാക്കി. അദ്ദേഹത്തിന്റെ മകളുടെ കല്യാണം മുതല്‍ പള്ളിയിലെയും അമ്പലത്തിലെയും സന്ദര്‍ശനങ്ങള്‍ വരെ ചാനല്‍ ചര്‍ച്ചക്കാരുടെ ഗുസ്തിമുറികളില്‍ കോലാഹലം സൃഷ്ടിച്ചു. ആലത്തൂരിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്രഖ്യാപനംതന്നെ പലരെയും അലോസരപ്പെടുത്തി. പ്രൊഫ. ടി.എന്‍. സരസു രംഗത്തെത്തിയതോടെ എല്‍ഡിഎഫിന്റെ അക്രമരാഷ്‌ട്രീയം വീണ്ടും ചര്‍ച്ചയായി. കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിനെയും പൊന്നാനിയില്‍ അഡ്വ. നിവേദിതാ സുബ്രഹ്മണ്യനെയും എസ്എഫ്‌ഐക്കാരെ ഇളക്കിവിട്ട് അവഹേളിക്കാന്‍ ശ്രമിച്ചു.

പ്രധാനമന്ത്രി കേരളത്തില്‍ വരുന്നത് മുതല്‍ ദൂരദര്‍ശനില്‍ കേരളസ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത് വരെ ഇടതിനെയും വലതിനെയും വല്ലാതെ പേടിപ്പിക്കുന്നു. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി അതിരൂപതയ്‌ക്കെതിരെ, പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ തലശ്ശേരി, താമരശ്ശേരി രൂപതകള്‍ക്കെതിരെയൊക്കെ രാഷ്‌ട്രീയ അസഭ്യങ്ങളുമായി നേതാക്കള്‍ രംഗത്തിറങ്ങി. സിഎഎയുടെ പേരും പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പിന്നെയും മതവര്‍ഗീയത ഇളക്കിവിടുന്നു. എല്ലാറ്റിനുമൊടുവില്‍ പിണറായിയുടെയും സതീശന്റെയും നേതാവ് രാഹുല്‍ മത്സരിക്കുന് വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ഗണപതിവട്ടം എന്ന് പറഞ്ഞതും അവരെ പേടിപ്പിക്കുന്നു.

വികസനത്തിന്റെ മോദി ഗ്യാരന്റിയുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന എന്‍ഡിഎയുടെ പ്രഭാവമാണ് എവിടെയും ചര്‍ച്ചാവിഷയം. മുന്‍കാലങ്ങളില്‍ ഇടതും വലതും പരസ്പരം മത്സരിച്ചിടുന്നിടത്തുനിന്ന് ഇപ്പോള്‍ രണ്ടുകൂട്ടരും ചേര്‍ന്ന് ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുന്നു. ബിജെപി നേതാക്കള്‍ എന്ത് പറയുന്നുവെന്ന് നോക്കി അത് ചര്‍ച്ചയാക്കാനാണ് മാധ്യമങ്ങളും മത്സരിക്കുന്നത്.

Tags: GanapathivattombjpK Surendrankerala story movieLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

India

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

Kerala

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.