Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവദ്ഗീത: ഹിന്ദുത്വത്തിന്റെ അടിസ്ഥാന ഗ്രന്ഥം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 06:58 pm IST
inSamskriti

മഹാഭാരതമെന്ന ഇതിഹാസ കാവ്യത്തിന്റെ ഹൃദയമാണ് ശ്രീമദ് ഭഗവദ്ഗീത. ഭഗവദ്ഗീത സര്‍വോപനിഷത്സാരവും അനു ത്തമോപനിഷത്തുമാകുന്നു. കൂടെത്തന്നെ സമസ്ത വേദാര്‍ത്ഥ സാര സംഭൃതവുമാണെന്ന് ഭാഷ്യകാരനായ ഭഗവാന്‍ ശ്രീ ശങ്കരാചാര്യര്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

കര്‍മ്മശാസ്ത്രമെന്നോ ധര്‍മ്മശാസ്ത്രമെന്നോ ആചാരശാസ്ത്രമെന്നോ എല്ലാം പറയാവുന്ന ഈ ഗ്രന്ഥത്തില്‍ കഥാഖ്യാനവും തത്ത്വോപദേശവും സമഞ്ജസമായി സമ്മേ ളിച്ചിരിക്കുന്നു. അഷ്ടാദശാദ്ധ്യായിനിയായ ഇതില്‍ ഗംഭീരങ്ങളായ ദാര്‍ശനിക സത്യങ്ങള്‍ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. ആത്മാ വിന്റെ മരണമില്ലായ്‌മയാണ് ഗീതയിലെ മുഖ്യ വിഷയം. വ്യക്തി ആത്മാവാണ്, ശരീരമല്ല. ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ് മരണം.

ആത്മാവിന് മരണമില്ല. ശരിയായ ജ്ഞാനം എന്താണെന്നും അതു നേടുന്നതിനുള്ള ഉപായങ്ങളെന്തെന്നും പരി വര്‍ത്തന പ്രവണമായ ജീവിതത്തില്‍ അപരിവര്‍ത്തിതമായ സത്യം എന്തെന്നും ഭഗവദ്ഗീത വിശദമാക്കുന്നു. പരമസത്യത്തെ അനുസന്ധാനം ചെയ്യാനുള്ള മാര്‍ഗങ്ങളെന്ന നിലയില്‍ ജ്ഞാനം, കര്‍മ്മം, ഭക്തി എന്നിവയെ അവതരിപ്പിക്കുന്നു. ധ്യാനം, സംന്യാസം, കര്‍മ്മ സംന്യാസം എന്നിവയുടെ യഥാര്‍ത്ഥമായ രൂപമെന്തെന്നു ഗീത മനസ്സിലാക്കിത്തരുന്നു. ഉത്തമനായ വ്യക്തിയുടെ വിശിഷ്ടഗുണ ങ്ങളും ആസുരവൃത്തികളായ തമോഗുണികളുടെ നീചഗുണങ്ങളും വേര്‍തിരിച്ചു കാണിക്കുന്നു.

മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കള്‍ കാമക്രോധാദികളാണെന്നും സംശയവും ദൗര്‍ബല്യവും മനുഷ്യന് വിനാശഹേതുകമാണെന്നും ഗീത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരും അമൃതസ്വരൂപികളാണെന്നും താന്‍ തന്നെയാണ് തന്നെ ഉദ്ധരിക്കേണ്ടത്, എന്നും സ്വയം പാപിയെന്നോ കഴിവുകെട്ടവനെന്നോ കരുതി വിഷാദഭാവം പൂണ്ട് ഇരുന്നുപോവരുത്, എന്നും ഗീത നമ്മെ താക്കീതു ചെയ്യുന്നു. മറ്റുള്ളവരെയും തനിക്ക് തുല്യരായി കാണണമെന്നും ഏതെങ്കിലും പോരായ്‌മകള്‍ ഉണ്ടെന്ന് വന്നാല്‍ കൂടി സ്വധര്‍മ്മം എല്ലായ്‌പ്പോഴും അനുഷ്ഠിക്കണമെന്നും ഗീത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സത്ത്വരജസ്തമോഗുണങ്ങളുടെയും ഗുണികളുടെയും പ്രത്യേകതകളും അവരുടെ ആഹാരക്രമങ്ങളും വരെ ഗീത നമ്മെ പഠിപ്പിക്കുന്നു. ഈ വിധത്തില്‍ എന്തെല്ലാം വിലപ്പെട്ട കാര്യങ്ങളാണ് ഗീതാചാര്യന്‍ നമ്മെ ആദ്യവസാനം ഉദ്‌ബോധിപ്പിക്കുന്നത്. ഇവയ്‌ക്കെല്ലാം പുറമേ കാലസ്വരൂപനായ ഈശ്വരന്റെ വിശ്വരൂപദര്‍ശനം അര്‍ജുനന് കാട്ടിക്കൊടുക്കുന്നതുപോലെ നമുക്കും ദിവ്യദൃഷ്ടി നല്കി അനുഭൂതിപരമായ വര്‍ണനയില്‍ക്കൂടി ആ പ്രത്യക്ഷദര്‍ശനം സാധിതമാക്കിയിരിക്കുന്നു. നാമാരും ദുഃഖിക്കേണ്ട വരല്ലെന്ന് (മാശുചഃ) കാര്യകാരണസഹിതമായും യുക്തിഭദ്രമായും നമ്മെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രബോധിപ്പിക്കുന്ന ഇത്തരമൊരു ഗ്രന്ഥം വേറെ ഇല്ല തന്നെ. മറ്റുള്ള ഉപനിഷത്തുകള്‍ പ്രായേണ സംന്യാസിമാരേയും അദ്ധ്യാത്മമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ ആഗ്ര ഹിക്കുന്നവരേയും ഉദ്ദേശിച്ച് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണ്. എന്നാല്‍ ഗീത മുഖ്യമായും ലൗകികന്മാരായ സാധാരണക്കാര്‍ക്കു വേണ്ടി രചിക്കപ്പെട്ടിട്ടുള്ള ഉപനിഷത്താണ്. അതുകൊണ്ട് ഇതിനെ അനുത്തമോനിഷത്തെന്ന് നേരത്തേ വിശേഷിപ്പിച്ചിട്ടുള്ളത്.

അതുകൊണ്ടുതന്നെയാണ് വിസ്തൃതമായ വൈദികസാഹിത്യവും പ്രാഗ്‌വൈദികമായ ആഗമസാഹിത്യവും വായിക്കാന്‍ കഴിവി ല്ലെങ്കിലും കഴിഞ്ഞില്ലെങ്കിലും വിഷമിക്കേണ്ടതില്ല. ഒരേ സമയം കാവ്യവും ശാസ്ത്രവും ഉപദേശസംഹിതയും കൂടിയായ ശ്രീമദ് ഭഗവദ്ഗീത എന്ന ഒരേയൊരു ഗ്രന്ഥം അനുസന്ധാനം ചെയ്താല്‍ മാത്രം മതിയാകും, എന്ന് ഗുരുതുല്യരായ മഹാത്മാക്കള്‍ വീണ്ടും വീണ്ടും നമ്മെ ഉദ്‌ബോധിപ്പിച്ചിട്ടുള്ളത്. ഇങ്ങനെ ഉദ്‌ബോധിപ്പിച്ചിട്ടുള്ളത് ഭഗവദ്ഗീത അത്രയ്‌ക്ക് ആധികാരികവും സമന്വിതവും സമഗ്രവുമായതുകൊണ്ടാണ്. ഓരോ അദ്ധ്യായത്തിന്റേയും അവസാനം ഗീതയുടെ ഈ അനന്യവൈശിഷ്യങ്ങള്‍ സൂചിപ്പിച്ചിട്ടുമുണ്ട്. ‘ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു ബ്രഹ്മവിദ്യായാം യോഗ ശാസ്ത്ര ശ്രീകൃഷ്ണണാര്‍ജ്ജുനസംവാദേ…..’ എന്നിങ്ങനെ.
(തുടരും)

(പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരിയുടെ ‘ ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തില്‍ നിന്ന്)

 

Tags: Bhagavad GitaHinduismProf. K.K. Krishnan NamboothiriFoundational Text of Hinduism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

Samskriti

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.