ന്യൂഡൽഹി : വിജയദശമി ആഘോഷങ്ങൾക്കിടെ ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ 20 അടി ഉയരമുള്ള രൂപം കത്തിച്ചതിന് ക്രാന്തികാരി യുവ സംഗതൻ പ്രവർത്തകരായ നിരവധിപ്പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മോഡൽ ടൗണിന് സമീപമുള്ള സംഗമം പാർക്കിലായിരുന്നു സംഭവം.
പ്രതിഷേധങ്ങൾ നടത്താൻ മുൻകൂട്ടി അനുമതി വാങ്ങിയിരുന്നില്ലെന്നും ജനവാസ മേഖലയ്‌ക്ക് സമീപം രൂപം കത്തിച്ചതിനെ തുടർന്നാണ് നടപടിയെടുത്തതെന്നും പോലീസ് പറഞ്ഞു.എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് രൂപം കത്തിച്ച് പ്രതിഷേധിച്ചതെന്നും പോലീസ് വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു എന്നും KYS ആരോപിച്ചു. കസ്റ്റഡിയിലെടുത്ത 10 മുതൽ 12 വരെയുള്ള വിദ്യാർത്ഥികളെയും പ്രവർത്തകരെയും പിന്നീട് മണിക്കൂറുകൾക്കുള്ളിൽ പോലീസ് മോചിപ്പിച്ചു.
















