അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന പുണ്യദിനമാണ് വിജയദശമിയും വിദ്യാരംഭവും. തിന്മയ്ക്കു മേൽ നന്മയുടെയും, അജ്ഞതയ്ക്കുമേൽ അറിവിന്റെയും വിജയത്തെ അടയാളപ്പെടുത്തുന്ന ഈ വിശേഷദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ വെളിച്ചത്തിലേക്ക് ആദ്യ ചുവടുവെക്കുന്നത്.
ഒമ്പത് ദിവസം നീണ്ടുനിന്ന നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിക്കുന്ന ദിനം കൂടിയാണിന്ന്. കേരളത്തിൽ മഹാനവമി കഴിഞ്ഞ് വരുന്ന ദിവസം വിജയദശമി വിദ്യാരംഭമായി കണക്കാക്കുന്നു. നെല്ലരിയിലും മണലിലും ‘ഹരിശ്രീ ഗണപതയെ നമഃ’ എന്ന് കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പിഞ്ചോമനകൾക്കും ജന്മഭൂമിയുടെ ഹൃദയം നിറഞ്ഞ വിജയദശമി – വിദ്യാരംഭ ആശംസകൾ.











