Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒറ്റക്കണ്ണന്‍ മാധ്യമക്കൂട്ടങ്ങള്‍…മേഘ എഞ്ചി. 584 കോടി ബിജെപി നല്‍കിയത് കുറ്റം; സാന്‍റിയാഗോ മാര്‍ട്ടിന്‍ ഡിഎംകെയ്‌ക്ക് 506 കോടി കൊടുത്തത് കുറ്റമല്ല

മേഘ എഞ്ചിനീയറിംഗ് ലിമിറ്റഡ് എന്ന ഹൈദരാബാദിലെ കമ്പനി 966 രൂപ ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയതില്‍ 584 കോടി രൂപ ബിജെപിയ്‌ക്ക് നല്കിയതില്‍ മുഴുവന്‍ കുറ്റവും കണ്ടെത്തി ഒറ്റക്കണ്ണന്‍ മാധ്യമക്കൂട്ടായ്‌മ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 10:50 pm IST
inIndia

മേഘ എഞ്ചിനീയറിംഗ് ലിമിറ്റഡ് എന്ന ഹൈദരാബാദിലെ കമ്പനി 966 രൂപ ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയതില്‍ 584 കോടി രൂപ ബിജെപിയ്‌ക്ക് നല്കിയതില്‍ മുഴുവന്‍ കുറ്റവും കണ്ടെത്തി ഒറ്റക്കണ്ണന്‍ മാധ്യമക്കൂട്ടായ്‌മ. അതേ സമയം സാന്‍റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി വീരന്‍ ഡിഎംകെയ്‌ക്ക് 506 കോടി കൊടുത്തത് ഈ മാധ്യമക്കൂട്ടായ്‌മയ്‌ക്ക് കുറ്റമേയല്ല. മമത ബാനര്‍ജിയുടെ പാര്‍ട്ടിക്ക് ബംഗാളിലെ മിര്‍സാ ഗാലിബ് തെരുവിലെ വരവ് ചെലവ് കണക്ക് പോലും നല്‍കാത്ത കമ്പനികള്‍ കോടികളുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങി നല്‍കിയതും കുറ്റമല്ല.

ജോര്‍ജ്ജ് സോറോസിന് വിടുപണി ചെയ്യുന്ന മാധ്യമസംഘങ്ങള്‍

ബിജെപിയ്‌ക്കെതിരെ ഇലക്ടറല്‍ ബോണ്ട് വാര്‍ത്തകള്‍ തിരിച്ചുവിടുന്ന മാധ്യമക്കൂട്ടായ്‌മയില്‍ പലരും ജോര്‍ജ്ജ് സോറോസിന്റെ വിവിധ കമ്പനികളില്‍ നിന്നും ഫണ്ട് പറ്റുന്നവരാണ്. മോദിയെ ദുര്‍ബലപ്പെടുത്തുക എന്ന സോറോസിന്റെ അജണ്ടയാണ് അതുവഴി അവര്‍ നടപ്പാക്കുന്നത്. ഇതില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ ചൈനീസ് പണം വാങ്ങിയെന്ന ആരോപണത്തില്‍ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്തയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത് മറക്കാറായിട്ടില്ല. ഇലക്ടറല്‍ ബോണ്ടിന്റെ പേരില്‍ സുപ്രീംകോടതിയെ സമീപിച്ച ത്രിലോചന്‍ ശാസ്ത്രിയും സോറോസില്‍ നിന്നും ഫണ്ട് വാങ്ങിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നു കഴിഞ്ഞു.

മോദിയെ ലാക്കാക്കി മേഘയ്‌ക്കെതിരെ

മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലെ സോജില്ല ടണല്‍ പണിതു എന്നതിനാലാണ് മേഘ എഞ്ചിനീയറിംഗ് കമ്പനിയെ വലിയ കുറ്റവാളിയായി മാധ്യമസംഘം അവതരിപ്പിക്കുന്നത്. ഇതേ മേഘ എഞ്ചിനീയറിംഗ് തെലുങ്കനായിലെ മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ ബിആര്‍എസ് പാര്‍ട്ടിക്ക് 195 കോടി നല്‍കിയിട്ടുണ്ട്.
തെലുങ്കാനയിലെ കാളീശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി മേഘ എഞ്ചിനീയറിംഗ് കമ്പനിക്ക് നല്‍കിയത് ചന്ദ്രശേഖരറാവു തെലുങ്കാന മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ വലിയ ജലസേചന പദ്ധതി എന്നാണ് അറിയപ്പെടുന്നത്. സി& എജി റിപ്പോര്‍ട്ടില്‍ 2,600കോടി രൂപയുടെ അഴിമതി ചൂണ്ടിക്കാണിച്ചതും, ഹിന്ദു പത്രം ‘ദ ബിഗ്ഗസ്റ്റ് നാഷണല്‍ സ്‌കാം’ എന്ന് റിപ്പോര്‍ട്ട് ചെയ്ത പദ്ധതിയുമാണിത്. ഈ പദ്ധതിയിലെ അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ടത് ബിജെപി മാത്രമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ബിജെപിയുടെ അദിലാബാദ് എംഎല്‍എ പായല്‍ ശങ്കര്‍ ഈ പദ്ധതിയിലെ അഴിമതിയെ കുറിച്ച് സിബിഐ അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭം നയിക്കുക പോലും ഉണ്ടായി. എന്നിട്ടും മെഗാ എന്‍ജിനീയറിങ് കമ്പനിക്കെതിരെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡി അന്വേഷണം പ്രഖ്യാപിക്കുന്നില്ല.

ആന്ധ്ര പ്രദേശ് സര്‍ക്കാരില്‍ നിന്നും 4385 കോടി രൂപയുടെ പൊലാവരം പദ്ധതി നേടിയതും ഇതേ മേഘ എഞ്ചിനിയറിംഗ് കമ്പനിയാണ്. ഇതേ മേഘ എഞ്ചിനീയറിംഗ് കമ്പനി 85 കോടി രൂപ ഡിഎംകെയ്‌ക്കും നല്‍കിയിട്ടുണ്ട്.

സാന്‍റിയാഗോ മാര്‍ട്ടിനില്‍ നിന്നും സ്റ്റാലിന്‍ 506 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയത് കുറ്റമല്ല

ഏറ്റവും തമാശ ഡിഎംകെ എന്ന തമിഴ്നാട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു രാഷ്‌ട്രീയപാര്‍ട്ടി ഇലക്ടറല്‍ ബോണ്ട് വഴി വാങ്ങിയ തുകയാണ്. 656.5 കോടി രൂപയാണ് ഡിഎംകെ വാങ്ങിയത്. ഇതില്‍ ഇതില്‍ 509 കോടിയും സ്റ്റാലിന്റെ പാര്‍ട്ടിക്ക് സംഭാവന ചെയ്തത് ലോട്ടറി ബിസിനസ് രംഗത്തെ വമ്പനായ സാന്‍റിയാഗോ മാര്‍ട്ടിന്‍ ആണ്. ഇദ്ദേഹം വലിയ തട്ടിപ്പുകാരനും കള്ളപ്പണക്കാരനുമാണ്. മുന്‍പ് കേരളത്തിലെ സിപിഎമ്മിന് രണ്ട് കോടി സംഭാവന നല്‍കിയ ആളാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍. സ്റ്റാലിന്റെ പാര്‍ട്ടി നടത്തിയ ഈ ഇടപാടില്‍ ഈ ജേണലിസ്റ്റുകളോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോ ഒരു ശബ്ദവും മുഴക്കുന്നില്ല. ഹിന്ദു പോലുള്ള അഴിമതിക്കെതിരെ പടപൊരുതുന്നവര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും ഡിഎംകെയ്‌ക്ക് എതിരെ മിണ്ടുന്നില്ല. ഈ ഡിഎംകെ തന്നെ അവരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കേരളത്തിലെ സിപിഎമ്മിന് 25 കോടി രൂപ സംഭാവന നല്‍കിയതായി പറഞ്ഞിട്ടുണ്ട്. ഈ തുക സാന്‍റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ തുകയില്‍ നിന്നും എടുത്തുകൊടുത്തതാണെന്ന് പറയുന്നു.
സ്റ്റാലിന്റെ എതിരാളിയായ അന്തരിച്ച ജയലളിതയുടെ പാര്‍ട്ടിയായ എഐഎഡിഎംകെ വാങ്ങിയത് വെറും 6.05 കോടിയുടെ ഇല്കടറല്‍ ബോണ്ടാണെന്നും നമ്മള്‍ അറിയേണ്ടതുണ്ട്. അപ്പോഴാണ് സ്റ്റാലിന്‍ എന്ന ഇന്ത്യാമുന്നണിയുടെ മുന്‍നിരപ്പോരാളിയുടെ തനിനിറം മനസ്സിലാവുക.

ഇലക്ടറല്‍ ബോണ്ടിന് പിന്നിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് പൊളിഞ്ഞു

ഇലക്ട്രറല്‍ ബോണ്ടിലെ മുഴുവന്‍ വിവരങ്ങളും പുറത്തുവരുന്നതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാനാവാത്ത അവസ്ഥ വരുമെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച്, ഇലക്ടറല്‍ ബോണ്ട് വഴി വന്‍തുക സമാഹരിച്ച ശേഷം കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് കൂടുതല്‍ തെളിയുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ കേന്ദ്രസര്‍ക്കാരിനെ അടിക്കാനുള്ള വടിയായി വിഷയത്തെ ഉപയോഗിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം പൊളിഞ്ഞത് ഇലക്ട്രറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ മുഴുവന്‍ വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെയാണ്. രാജ്യത്തെ എല്ലാ പാര്‍ട്ടികളും ബോണ്ടുകള്‍ സ്വീകരിച്ചിരുന്നുവെന്ന് തെളിഞ്ഞതോടെ വിഷയത്തെ രാഷ്‌ട്രീയ ആയുധമാക്കാനുള്ള നീക്കം ദുര്‍ബലമായി.

 

 

Tags: Zojilla tunnelMartin SantiagoBRSMamata BanerjeeElectoral bondsMegha EngineeringMEILChandrasekhara raoKaleeswaram project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)
India

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.