Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മാര്‍ച്ച് 21 മുന്‍പ് നല്‍കണമെന്ന് എസ് ബിഐയോട് നിര്‍ദേശിച്ച് സുപ്രീംകോടതി; ബോണ്ട് നമ്പറും നല്‍കണം

ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മാര്‍ച്ച് 21 ന് മുന്‍പ് സമര്‍പ്പിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് (എസ് ബിഐ) നിര്‍ദേശിച്ച് സുപ്രീംകോടതി. ഇലക്ടറല്‍ ബോണ്ടുകളില്‍ തീരെ ചെറിയ വലിപ്പത്തില്‍ അച്ചടിച്ചിരിക്കുന്ന നമ്പറുകളും നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 08:49 pm IST
in India

ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മാര്‍ച്ച് 21 ന് മുന്‍പ് സമര്‍പ്പിക്കാന്‍ എസ് ബിഐയോട് നിര്‍ദേശിച്ച് സുപ്രീംകോടതി. 2019 മുതല്‍ 2024 വരെ വാങ്ങപ്പെട്ട 22217 ഇലക്ടറല്‍ ബോണ്ടുകളുടെ രഹസ്യ നമ്പര്‍, വാങ്ങിയ തീയതി, തുക, സംഭാവന ചെയ്ത വ്യക്തിയുടെ പേര്, സംഭാവന നല്‍കിയ രാഷ്‌ട്രീയപാര്‍ട്ടികളുടെ പേര് എന്നിവ കൂടി വെളിപ്പെടുത്തണമെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ് ബിഐയോട് ആവശ്യപ്പെട്ടു. ലഭ്യമായ എല്ലാ വിവരങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് എസ് ബിഐയുടെ  ചെയര്‍മാന്‍ ദിനേഷ്കുമാര്‍ ഖാര സുപ്രീംകോടതിയില്‍ മാര്‍ച്ച് 21 വ്യാഴാഴ്ച അഞ്ച് മണിക്ക് മുന്‍പ് സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നിര്‍ദേശിച്ചു..

ഇലക്ടറല്‍ ബോണ്ടുകളുടെ പേരില്‍ കള്ളപ്പണം ഉണ്ടാകരുതെന്ന് ഉറപ്പുവരുത്താനാണിതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇലക്ടറല്‍ ബോണ്ടിന്റെ നമ്പറുകള്‍ (ആല്‍ഫാ ന്യൂമറിക് നമ്പര്‍) പുറത്തുവിടരുതെന്ന് സീനിയര്‍ അഭിഭാഷകനായ മുകുള്‍ രോഹ്തഗി സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഫിക്കി, അസോചെം എന്നീ വ്യവസായികളുടെ സംഘടനകളെ പ്രതിനിധീകരിച്ചാണ് മുകുള്‍ രോഹ്തഗി ഹാജരായത്.

ഇലക്ടറല്‍ ബോണ്ടുകളിലെ ഈ ആല്‍ഫാ ന്യൂമറിക് നമ്പറുകള്‍ പുറത്തായാല്‍ ഏത് വ്യവസായി ഏത് രാഷ്‌ട്രീയപാര്‍ട്ടിക്കാണ് ഇലക്ടറല്‍ ബോണ്ട് വാങ്ങിയത് എന്ന കാര്യം പുറത്താവും. ഇലക്ടറല്‍ ബോണ്ട് വാങ്ങുന്ന വേളയില്‍ ബോണ്ട് വാങ്ങുന്ന വ്യവസായികളുടെ പേരുകള്‍ രഹസ്യമാക്കി വെയ്‌ക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നുവെന്നും മുകുള്‍ രോഹ്തഗി പറഞ്ഞു. എന്നാല്‍ 2019 ഏപ്രില്‍ 12ന് ഈ വ്യവസ്ഥ മാറ്റിയതെന്നും മുഴുവന്‍ വിവരങ്ങളും റെക്കോഡ് ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നെന്നും അതിനാലാണ് 2019 ഏപ്രിലിന് മുന്‍പുള്ള ബോണ്ടുകളുടെ വിശദാംശങ്ങള്‍ കോടതി ആവശ്യപ്പെടാത്തതെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ അര്‍ധസത്യങ്ങളും നുണകളും പ്രചരിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എന്നാല്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ താങ്ങാന്‍ കരുത്തുള്ള ചുമല്‍ സുപ്രീംകോടതിയ്‌ക്കുണ്ടെന്നായിരുന്നു ചന്ദ്രചൂഡിന്റെ മറുപടി. ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്നും ഹബ് പവര്‍ എന്ന കമ്പനി പുല്‍വാമ ആക്രമണത്തിന് പ്രത്യുപകാരമായി 95 ലക്ഷം രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ബിജെപി സര്‍ക്കാരിന് വേണ്ടി വാങ്ങിയതായി വ്യാജവാര്‍ത്ത പരന്നിരുന്നു. മോദി വിരുദ്ധ ജേണലിസ്റ്റുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ആണ് ഇത് പ്രചരിപ്പിച്ചത്. ഇക്കാര്യം മനസ്സില്‍ വെച്ചുകൊണ്ടായിരുന്നു സോളിസിറ്റര്‍ ജനറല്‍ ആശങ്ക ഉയര്‍ത്തിയത്. എന്നാല്‍ ഇതിനെ സുപ്രീംകോടതി തള്ളിക്കളയുകയായിരുന്നു.

എന്നാല്‍ 2018 മാര്‍ച്ച് ഒന്ന് മുതല്‍ 2019 ഏപ്രില്‍ 11 വരെയുള്ള ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങളും പുറത്തുവിടാന്‍ എസ് ബിഐയോട് നിര്‍ദേശിക്കണമെന്ന് സീനിയര്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷണും സിറ്റിസണ്‍സ് റൈറ്റ്സ് ട്രസ്റ്റും അഭ്യര്‍ത്ഥിച്ചെങ്കിലും അത് സുപ്രീംകോടതി മുഖവിലക്കെടുത്തില്ല. 2019 ഏപ്രില്‍ 12 മുതലുള്ള ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി വ്യവസ്ഥ ഭേദഗതി ചെയ്തതിനാല്‍ അതു മുതലുള്ള ബോണ്ടുകളുടെ വിശദാംശങ്ങളെ ഇപ്പോള്‍ ആവശ്യപ്പെടുകയുള്ളൂ എന്ന് ചന്ദ്രചൂഡ് പറഞ്ഞു. ഇത് ഈ ഭരണഘടനാ കോടതിയുടെ ബോധപൂര്‍വ്വമായ തീരുമാനമാണെന്നും ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.

2018 മാര്‍ച്ച് ഒന്ന് മുതല്‍ 2019 ഏപ്രില്‍ 11 വരെയുള്ള കാലഘട്ടത്തില്‍ 9159 ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ടെന്നും ഇത് 4000 കോടി രൂപയോളും വരുമെന്നും ഈ ബോണ്ടുകളുടെ രഹസ്യ നമ്പര്‍, വാങ്ങിയ തീയതി, തുക, സംഭാവന ചെയ്ത വ്യക്തിയുടെ പേര്, സംഭാവന നല്‍കിയ രാഷ്‌ട്രീയപാര്‍ട്ടികളുടെ പേര് എന്നിവ കൂടി വെളിപ്പെടുത്തണെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെയും സിറ്റിസണ്‍സ് റൈറ്റ്സ് ട്രസ്റ്റും ആവശ്യപ്പെട്ടത്.

 

Tags: Supreme CourtSBIelectoral bondElectoralbondsPrashanth Bhushan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

India

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.