ന്യൂദല്‍ഹി: രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നുവെന്നും പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുകയാണെന്നും വിമര്‍ശിച്ച് ബിജെപി എംപി അനുരാഗ് താക്കൂര്‍.
സുപ്രീംകോടതിയുള്‍പ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെ വെല്ലുവിളിക്കുകയാണ്. സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും പോലുള്ള ഭരണഘടനാസ്ഥാപനങ്ങളെ പ്രതിപക്ഷം ലക്ഷ്യമിടുകയാണ്. നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നവരാണ് തുടര്‍ച്ചയായി ഈ ഭരണഘടനാസ്ഥാപനങ്ങലെ വെല്ലുവിളിക്കുന്നത്. – അനുരാഗ് താക്കൂര്‍ പറഞ്ഞു.
1975ല്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ കൊന്നു, രാഷ്‌ട്രപതിക്ക് ആരോപണങ്ങളല്ലാതെ രാഹുല്‍ തെളിവുകൾ കൈമാറിയില്ല
കോൺഗ്രസ് 1975ൽ ജനാധിപത്യത്തെ കൊന്നതാണ്. രാഷ്‌ട്രപതിക്ക് ആരോപണങ്ങളല്ലാതെ തെളിവുകൾ കൈമാറാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ജനങ്ങൾക്ക് വേണ്ടത് തെളിവുകളാണ്, അല്ലാതെ ആരോപണങ്ങളല്ലെന്നും ബിജെപി നേതാവ് പറഞ്ഞു.
















