Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൈതൃകത്തിന്റെ അക്ഷയഖനികള്‍

ഈശാവാസ്യോപനിഷത്ത്: 'സ്വന്തം ദിവ്യതയിലേക്കുള്ള ജാലകം'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 06:32 pm IST
in Samskriti

ശിവകുമാര്‍

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മനുഷ്യനും, ജഗത്തും, സര്‍വശക്തനായ ഈശ്വരനും ഒന്നു തന്നെ എന്ന് വെളിവാക്കിയ സംസ്‌കൃതിയെ അത് അര്‍ഹിക്കുന്ന രീതിയില്‍ ഉള്‍ക്കൊള്ളു വാന്‍ ആധുനിക മനുഷ്യരെന്ന് അഭിമാനിക്കുന്ന നമുക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. സത്യത്തില്‍ നിന്ന് വളരെ ദൂരെയായാണ് നമ്മള്‍, ഇന്ന് കൂട് കൂട്ടുന്നത്. മനസ്സ് നിര്‍മ്മിക്കുന്ന ആ മിഥ്യയുടെ ലോകത്തേക്ക് എങ്ങനെയെങ്കിലും എത്തിച്ചേരുവാനായി ആയുസ്സ് കളഞ്ഞ് നമ്മള്‍ ശ്രമിക്കുകയാണ്. അതിനെ ജീവിതം എന്ന് വിളിക്കുകയും ആ വഴിയിലേക്ക് വരും തലമുറകളെ വാര്‍ത്തെടുക്കുകയും ചെയ്യുന്ന അശ്രാ ന്തപരിശ്രമത്തിലാണ് ഇവിടെ ഓരോ മനുഷ്യനും. ഇതിനിടയില്‍ ആരാണ് മനുഷ്യനെന്നോ, എന്താണ് ജീവിതമെന്നോ സ്വയം ചോദിക്കാന്‍ നമ്മള്‍ മറന്ന് പോയി. മരണം എന്ന മഹാസത്യം ഉള്ളിടത്തോളം കാലം മനുഷ്യജീവിതത്തില്‍ നിന്ന് ആ ചോദ്യങ്ങള്‍ മാറില്ല. നിങ്ങള്‍ എത്ര ആധുനികനായാലും അവയ്‌ക്ക് നേരെ കണ്ണുകള്‍ അടയ്‌ക്കുവാന്‍ കഴിയില്ല.

ജീവിക്കുവാനുള്ള ആര്‍ത്തികൊണ്ട് സത്യത്തെ അകറ്റിനിര്‍ത്തിയും, കള്ളത്തെ വാരി പ്പുണര്‍ന്നും, മിഥ്യയുടെ വഴിയില്‍കൂടി ജീവിച്ച്, അകാലങ്ങളില്‍ വീണ് മരിക്കുന്ന മനുഷ്യജന്മങ്ങള്‍, വളരെ വികലമായ ഒരു ജീവിതവീക്ഷണമാണ്, നമ്മെ ഇന്ന് നയിക്കുന്നത്. മനുഷ്യനും, അവന്റെ ജീവിതവും വളരെ ശ്രേഷ്ഠമാണെന്നും അതിനൊരു ലക്ഷ്യമുണ്ടെന്നും തെളിയിച്ചുതന്ന ഒരു വലിയ സംസ്‌കൃതിയുടെ ഭാഗമാണ് ഓരോ ഭാരതീയനും. നിങ്ങള്‍ ആകാശത്തേക്ക് ശാഖകളും ഉപശാഖകളുമായി പടര്‍ന്ന് നില്‍ക്കുന്ന ഓരോ വടവൃക്ഷങ്ങളാണ്. അത് തിരിച്ചറിയുവാനായി ചെല്ലേണ്ടത് സ്വന്തം വേരുകളിലേക്കാണ്. അപ്പോഴേ പൈതൃകത്തിന്റെ അക്ഷയഖനിയില്‍ നിന്ന് ഉയിര്‍കൊണ്ട ഭാരതീയന്റെ ചിത്രം നിങ്ങള്‍ക്ക് കിട്ടൂ. 4 വേദങ്ങള്‍, 18 പുരാണങ്ങള്‍ 108 ഉപപുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ജ്യോതിശാസ്ത്രം, ഗോളശാസ്ത്രം, ഭൂമിശാസ്ത്രം, ഉത്പത്തിശാസ്ത്രം, ജന്തുശാസ്ത്രം, നരവംശശാസ്ത്രം, വൈദ്യശാസ്ത്രം, ആദ്ധ്യാത്മികശാസ്ത്രം, തര്‍ക്കശാസ്ത്രം, ധര്‍മ്മശാസ്ത്രം, അനന്തമായ കാലഗണനകള്‍ തുടങ്ങി, അറിവിന്റെ അനേകം ശാഖകളായി പരന്നു കിടക്കുകയാണ് ആ സമ്പത്ത്. അതെല്ലാം, പ്രകൃതിയിലെ ഊര്‍ജ്ജം നേരിട്ട് വെളിപ്പെടുത്തിയതാണെന്ന്, അടുത്തറിഞ്ഞാലേ നമുക്ക് മനസ്സിലാകൂ.

കാലം കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായ ലോകക്രമത്തെ ഉണ്ടാക്കുമ്പോള്‍ കാലം തന്നെ ആ സങ്കീര്‍ണതകള്‍ക്ക് ഉത്തരമായി പലതും, സമ്പത്തിനോട് ചേര്‍ത്തുവച്ചിരുന്നു. അങ്ങനെയാണ് തത്ത്വത്തെ ലളിതമായി അവതരിപ്പിച്ച 18 പര്‍വങ്ങള്‍ അടങ്ങിയ മഹാഭാരതവും, അതിലെ 18 അധ്യായങ്ങള്‍ അടങ്ങിയ ഭഗവത്ഗീതയും എല്ലാം നമുക്ക് കിട്ടിയത്. അവിടെയാണ് വെറും 18 ശ്ലോകങ്ങളിലായി, തീര്‍ത്തും ഗഹനങ്ങളായ ശാസ്ത്രസത്യങ്ങളെ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന ഈശാവാസ്യോപനിഷത്ത് ഈ കാലത്തിനുള്ള ഉത്തരമാകുന്നത്.

ഇന്ന്, എങ്ങനെയാണ് ജീവിക്കേണ്ടത്? സത്യത്തെ എങ്ങനെയാണ് ഉള്‍ക്കൊള്ളേണ്ടത്? ഈശ്വരന്‍ തന്നെ ഉണ്ടോ? ഉണ്ടെങ്കില്‍ ഈ ജീവിതത്തില്‍ അതിന് എന്ത് പ്രസക്തിയാണുള്ളത്? തുടങ്ങിയ ഒരുപാട് ചിന്തകള്‍ക്ക് ഉത്തരമായി, ആധുനിക ജീവിതയാത്ര വിധിക്കപ്പെട്ട മനുഷ്യരെല്ലാം തീര്‍ച്ചയായും കയ്യില്‍ കരുതേണ്ട ജീവദായകമായ ഒരൗഷധമാണ് ഈ ഉപനിഷത്ത്.

ഇതിനെ ശ്രേഷ്ഠമാക്കുന്നത്, ഇതിലുള്ള തനത് പഠനസമ്പ്രദായമാണ്. ഇത് ജ്ഞാനത്തെ വെറുതേ പറഞ്ഞ് പോകുകയല്ല, എന്താണോ പഠിച്ചത് അതിനെ പ്രയോഗത്തില്‍ വരുത്തുന്നതിനായി, കടന്നുപോയ വഴികളില്‍കൂടി പുതിയ കാഴ്ചയുമായി വീണ്ടും നടത്തിച്ചുകൊണ്ട്, പരിശീലിപ്പിക്കുന്ന ഒരു രീതിയാണ് അവലംബിച്ചിരിക്കുന്നത്. ആയതിനാല്‍ വളരെ സങ്കീര്‍ണമെന്ന് തോന്നിപോകുന്ന ഈ ഉപനിഷത്തിനെ സുഗമമായും, വ്യക്തമായും മനസ്സിലാക്കുന്നതിന്, പുരാണഭാഗമെന്നും, ശാസ്ത്രഭാഗമെന്നുമുള്ള രണ്ട് സാങ്കല്പിക വഴികളിലൂടെ നമുക്ക് സമീപിക്കാം. എന്നാല്‍ ആദ്യഭാഗത്തിന് ശേഷം അവ ഒത്ത് ചേര്‍ത്താണ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊന്ന് ഈ 18 പടവുകളുള്ള യാത്രയില്‍ രണ്ട് ഭാഗത്ത് പഠിതാക്കളുടെ ശ്രദ്ധ കൂടുതല്‍ ആവശ്യപ്പെടുന്നതിനാല്‍ രണ്ട് താവളങ്ങളായാണ് അവിടം വിഭാവന ചെയ്തിരിക്കുന്നത്.
(തുടരും)

 

Tags: DevotionalHinduismUpanishad PrinciplesHeritageInexhaustible mines
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Samskriti

സംന്യാസിമാരും കാവിവസ്ത്രവും

Samskriti

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.