Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

എസ്എഫ്‌ഐ നരഹത്യ: ഗവര്‍ണറുടെ നടപടി ധീരം

എഡിറ്റോറിയൽbyഎഡിറ്റോറിയൽ
Mar 4, 2024, 05:00 am IST
inEditorial

വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി അതി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡു ചെയ്തതുള്‍പ്പെടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ച നടപടികളെ മനസ്സാക്ഷിയുള്ള ഓരോ മലയാളിയും ശരിവയ്‌ക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. പൈശാചികമായ സംഭവത്തിന്റെ നടുക്കംവിട്ടുമാറാതെ കഴിയുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊരു നടപടിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. പൂക്കോട് കാമ്പസില്‍ എന്തൊക്കെയാണ് നടന്നതെന്ന് അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് ഗവര്‍ണര്‍ കത്തെഴുതുകയും ചെയ്തിരിക്കുന്നു. കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരം ഹൈക്കോടതി സിറ്റിങ് ജഡ്ജിയോ സുപ്രീംകോടതി ജഡ്ജിയോ ആണ് അന്വേഷിക്കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മണ്ണുത്തി സര്‍വകലാശാല വിസിയെ സസ്‌പെന്‍ഡ് ചെയ്തതിനു പുറമെ അവിടുത്തെ റിട്ട. പ്രൊഫസര്‍ ഡോ. പി.സി. ശശീന്ദ്രന് വിസിയുടെ അധിക ചുമതല നല്‍കിയതും, മണിക്കൂറുകള്‍ക്കകം ചുമതലയേറ്റതും സ്വാഗതാര്‍ഹമായ നടപടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും അനങ്ങാപ്പാറ നയത്തിനെതിരെ ഗവര്‍ണര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുത്തതോടെ പ്രതിക്കൂട്ടിലായ വകുപ്പ് മന്ത്രി ചിഞ്ചുറാണി ചില കാര്യങ്ങള്‍ ചെയ്‌തെന്നു വരുത്തിയിരിക്കുന്നു. വിദ്യാര്‍ത്ഥിയുടെ മരണം ബന്ധപ്പെട്ടവരെ സമയബന്ധിതമായി അറിയിക്കാതിരുന്ന കോളജ് ഡീനിനെ മാറ്റിനിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുയാണത്രേ. ഇതേ മന്ത്രി പക്ഷേ വിസിയെ സസ്‌പെന്‍ഡു ചെയ്ത ഗവര്‍ണറുടെ നടപടി അംഗീകരിക്കാത്തതില്‍ നിന്ന് ആത്മാര്‍ത്ഥതയില്ലായ്‌മ വ്യക്തമാകുന്നുണ്ട്.

വളരെ ഗുരുതരമായ വീഴ്ചകളാണ് വെറ്ററിനറി സര്‍വകലാശാല വിസിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് വ്യക്തമാണ്. സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മരിക്കുമ്പോള്‍ പൂക്കോട് കാമ്പസിലുണ്ടായിരുന്ന വിസി അതിനെക്കുറിച്ച് യാതൊന്നും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. മൂന്നു ദിവസമാണ് വിസി ഈ കാമ്പസിലുണ്ടായിരുന്നത്. അപ്പോള്‍ വിദ്യാര്‍ത്ഥിയുടെ മരണത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന് ഉറപ്പാണ്. എന്നിട്ടാണ് തിരിഞ്ഞുനോക്കാതിരുന്നത്. ആള്‍ക്കൂട്ട വിചാരണയില്‍ കൊലചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയുടെ ജഡം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കിടക്കുമ്പോള്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് വോട്ടുപിടിക്കാന്‍ നടക്കുകയായിരുന്നുവത്രേ ഈ വിസി. ഇതിനുവേണ്ടി നൂറിലധികം അധ്യാപകരുടെ അഭിമുഖം നടത്തിയശേഷം സ്ഥലംവിട്ട വിസി പിന്നീട് പൂക്കോടേക്ക് വന്നതുമില്ല. മനുഷ്യത്വം തൊട്ടുതീണ്ടാത്ത നടപടിയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഗവര്‍ണര്‍ അച്ചടക്ക നടപടിയെടുത്തപ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് സ്വയം ന്യായീകരിക്കാനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് വിസി ശ്രമിച്ചത്. ഡീനിനെയും മറ്റും താന്‍ സസ്‌പെന്‍ഡ് ചെയ്യാനിരിക്കെയാണ് തനിക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തതത്രേ. രാഷ്‌ട്രീയ യജമാനന്മാരുടെ നിര്‍ദേശപ്രകാരം രണ്ടാഴ്ചയോളം യാതൊരു നടപടിയും സ്വീകരിക്കാതിരുന്നയാളാണ് ഇങ്ങനെ പരാതിയുമായി രംഗത്തെത്തിയത്. ഗവര്‍ണര്‍ക്കെതിരെ ഇത്തരമൊരു നിലപാടെടുത്താല്‍ സര്‍ക്കാരിന്റെ പിന്തുണ തനിക്കു ലഭിക്കുമെന്നതാവാം ഈ മുന്‍ വിസിയുടെ മനസ്സിലിരിപ്പ്.

അത്യന്തം പൈശാചികമായ കൊലപാതകമാണ് പൂക്കോട് ക്യാമ്പസില്‍ നടന്നതെന്ന് ഇതുസംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ആവര്‍ത്തിച്ച് സ്ഥിരീകരിക്കുകയാണ്. കൊലയാളികള്‍ മുഴുവന്‍ സിപിഎമ്മിന്റെ സംഘടനയായ എസ്എഫ്‌ഐയില്‍പ്പെട്ടവരാണ്. രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായി പോലീസ് ആദ്യം പ്രതികളെ കണ്ടെത്തി പിടികൂടാന്‍ ആത്മാര്‍ത്ഥമായ യാതൊരു ശ്രമവും നടത്തിയില്ല. ഒടുവില്‍ ജനങ്ങളില്‍നിന്ന് കടുത്ത പ്രതിഷേധം ഉയരാന്‍ തുടങ്ങിയതോടെയാണ് പോലീസ് ചലിച്ചത്. അപ്പോഴും കൊടുംക്രൂരത കാണിച്ച പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന തരത്തിലുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിദ്ധാര്‍ത്ഥ് എന്ന മിടുക്കനായ വിദ്യാര്‍ത്ഥിയെ ചിത്രവധം ചെയ്ത് കൊലപ്പെടുത്തിയവരെ കഴിയാവുന്നവിധമൊക്കെ സംരക്ഷിച്ച കോളജ് അധികൃതര്‍ക്കെതിരെയും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടി ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്ന ജുഡീഷ്യല്‍ അന്വേഷണം എത്രയും വേഗം നടക്കണം. അതോടൊപ്പം ഇക്കാര്യത്തില്‍ സിബിഐ അന്വേഷണവും ആവശ്യമാണ്. മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബവും അത് ആവശ്യപ്പെട്ടിരിക്കുകയാണ്. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ ഈ പൈശാചിക സംഭവത്തിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവരികയുള്ളൂ. ആരൊക്കെയാണ് പ്രതികളെന്നും ആര്‍ക്കൊക്കെയാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും സിബിഐക്ക് കണ്ടെത്താനാവും. അക്രമികളെ രക്ഷകരായി കാണുന്ന ഒരു മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോള്‍ പോലീസിന്റെ അന്വേഷണം പ്രഹസനമായി കലാശിക്കും. കുറ്റവാളികളെ വിദഗ്ധമായി രക്ഷപ്പെടുത്തും. ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ കാലതാമസം കൂടാതെ സിബിഐ അന്വേഷിക്കുകയാണ് വേണ്ടത്.

 

Tags: Kerala GovernmentGovernor Arif Mohammad KhanVeterinary student sidharth death caseSFI Homicide
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

Kerala

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

Kerala

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

പുതിയ വാര്‍ത്തകള്‍

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.