Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂരിന് ജനങ്ങളുടെ പ്രിയ നായകന്‍; 2019ൽ പരാജയപ്പെട്ടെങ്കിലും തൃശൂരിന്റെ വികസനത്തിന് പ്രത്യേക ശ്രദ്ധ ചെലുത്തി സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 03:26 pm IST
in Thrissur
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടില്‍ സുരേഷ്‌ഗോപി ഭക്തര്‍ക്ക് ഭക്ഷണം വിളമ്പുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടില്‍ സുരേഷ്‌ഗോപി ഭക്തര്‍ക്ക് ഭക്ഷണം വിളമ്പുന്നു

തൃശൂര്‍ : സുരേഷ് ഗോപിക്ക് ഇത് ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാമൂഴം. സിനിമയിലും രാഷ്‌ട്രീയത്തിലും ഒരുപോലെ സൂപ്പര്‍സ്റ്റാറായ സുരേഷ് ഗോപി 2019 ല്‍ തൃശ്ശൂരില്‍ മത്സരിച്ചിരുന്നു. 2016 മുതല്‍ 2022 വരെ രാജ്യസഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. രാജ്യസഭാംഗം എന്ന നിലയില്‍ തൃശ്ശൂരിന്റെ വികസനത്തിനു വേണ്ടി വലിയ ഇടപെടലുകള്‍ നടത്തി.

2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും വിജയിക്കാനായില്ല. തോറ്റിട്ടും കഴിഞ്ഞ അഞ്ചുവര്‍ഷവും മണ്ഡലത്തില്‍ തുടര്‍ച്ചയായി നടത്തിയ വികസന-ജനക്ഷേമ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സുരേഷ് ഗോപിയെ ജനപ്രിയനാക്കുന്നു. ഇക്കുറി തൃശ്ശൂരില്‍ നിന്ന് വിജയിച്ചാല്‍ കേന്ദ്ര ക്യാബിനറ്റില്‍ സുരേഷ് ഗോപി ഇടം പിടിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

90 കളിലാണ് സുരേഷ് ഗോപി മലയാള സിനിമയില്‍ സൂപ്പര്‍സ്റ്റാറായി വളര്‍ന്നത്. ഇരുപതാം നൂറ്റാണ്ടിലെ വില്ലന്‍ ശേഖരന്‍ കുട്ടിയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. കമ്മീഷണറിലെ നായകന്‍ ഭരത് ചന്ദ്രന്‍ ഐപിഎസാണ് സുരേഷ് ഗോപിയെ സൂപ്പര്‍ സ്റ്റാറാക്കിയത്. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ നായകനായി തിളങ്ങി. മലയാളത്തിന്
പുറമേ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സിനിമ ഇന്നിംഗ്സ് പോലെ തന്നെ ജനപ്രിയമായിരുന്നു രാജ്യസഭാംഗമായുള്ള ഇന്നിംഗ്സും. കലാകാരന്‍ എന്ന നിലയില്‍ നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടാണ് രാജ്യസഭയില്‍ എത്തിയതെങ്കിലും തെരഞ്ഞെടുക്കപ്പെട്ട എം.പി.മാരേക്കാള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. പാര്‍ലമെന്റില്‍ 74 ശതമാനമാണ് ഹാജര്‍. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിമാരുടെ ശരാശരി ഹാജര്‍ നില 50 ശതമാനത്തില്‍ താഴെയായിരിക്കുമ്പോഴാണ് ഇത്. പാര്‍ലമെന്റ് ചര്‍ച്ചകളില്‍ സജീവമായി ഇടപെട്ടിരുന്നയാളാണ് സുരേഷ് ഗോപി. ഇംഗ്ളീഷും ഹിന്ദിയും അനായാസം വഴങ്ങുമെന്നതു കൊണ്ട് സംസ്ഥാനത്തിന്റെ പല പ്രശ്നങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനായി.

കോവിഡ് കാലത്ത് എം.പി എന്ന നിലയില്‍ ഒട്ടേറെപ്പേര്‍ക്ക് കരുതലും ആശ്വാസവുമായിരുന്നു അദ്ദേഹം. രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ച നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിമാരില്‍ ഒരാളാണ്. വിദ്യാഭ്യാസം, ആരോഗ്യം, വികസന പദ്ധതികള്‍ തുടങ്ങിയ മേഖലകളിലായിരുന്നു കൂടുതല്‍ ഇടപെടലുകള്‍.
പിന്നാക്ക വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് പ്രശ്നം, കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ ഭാവി സംബന്ധിച്ച പ്രശ്നം, കോവിഡ് വാക്സിന്‍ വിതരണം, പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുകൂല്യം ലഭ്യമാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം രാജ്യസഭയില്‍ ഉയര്‍ത്തി.

2019 ല്‍ പരാജയപ്പെട്ടിട്ടും തൃശൂരിന്റെ വികസനത്തിന് പ്രത്യേക ശ്രദ്ധ ചെലുത്തി. ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിന് ഒരു കോടി രൂപ നല്കി. തൃശൂര്‍ നഗരത്തിന് അമൃത്പദ്ധതിയില്‍ 400 കോടിയോളം കേന്ദ്രം അനുവദിച്ചതിന്റെ പിന്നില്‍ സുരേഷ് ഗോപിയുടെ ഇടപെടലുകളുണ്ട്. പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ നഗരത്തിന് 350 കോടിയിലേറെ ലഭ്യമാക്കി.

തൃശൂര്‍,ഗുരുവായൂര്‍, ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷനുകള്‍ക്ക് വേണ്ടി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ പലവട്ടം സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് ഓക്സിജന്‍ നിര്‍മ്മാണ യൂണിറ്റ് നല്കി. കോവിഡ് കാലത്ത് ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലും കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തി. കരുവന്നൂരില്‍ പണം നഷ്ടമായി ദുരിതത്തിലായ പലര്‍ക്കും സാന്ത്വനമായി. മരുന്നിനും ചികിത്സക്കും സഹായമെത്തിച്ചു. ജപ്തി നടപടികള്‍ ഒഴിവാക്കുന്നതിന് സഹായമെത്തിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി തൃശൂര്‍ നെട്ടിശേരിയിലെ വീട്ടില്‍ മാസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും എത്തി ജനങ്ങളെ കാണും.

കേരളത്തിനകത്തു നിന്നും പുറത്തുനിന്നും ഒട്ടേറെ പേരാണ് ദിവസവും സുരേഷ് ഗോപിയെ തേടി സഹായത്തിനായി എത്തുന്നത്.

Tags: Thrissurcandidatesuresh gopiLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.