Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസില്‍ ‘രാജി’ പ്രതിസന്ധി; മൂന്ന് പ്രമുഖര്‍ കൂടി സ്ഥാനങ്ങള്‍ രാജിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 01:31 am IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസിന് രാജിയുടെ ബുധനാഴ്ച. മൂന്നു സംസ്ഥാനങ്ങളിലെ പ്രമുഖരായ മൂന്നു നേതാക്കള്‍ വിവിധ സ്ഥാനങ്ങള്‍ രാജിവച്ചത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. പാര്‍ട്ടി ഭരിക്കുന്ന ഹിമാചല്‍പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ജയിച്ചതും കോണ്‍ഗ്രസിനെ വെട്ടിലാക്കി.

ഹിമാചല്‍ പൊതുമരാമത്തു മന്ത്രിയും മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെയും പിസിസി അധ്യക്ഷ പ്രതിഭ സിങ്ങിന്റെയും മകനുമായ വിക്രമാദിത്യ സിങ്, ആസാം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് റാണ ഗോസ്വാമി, ബംഗാളിലെ കോണ്‍ഗ്രസ് വക്താവ് കൗസ്തവ് ബാഗ്ചി എന്നിവരാണ് ഇന്നലെ രാജിവച്ചത്. വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും രാത്രിയോടെ പിന്‍വലിച്ചെന്നാണ് റിപ്പോര്‍ട്ട്. റാണാ ഗോസ്വാമി, കൗസ്തവ് ബാഗ്ചി എന്നിവര്‍ പാര്‍ട്ടി തന്നെ വിട്ടു. അവഗണനയാണ് രാജിക്കു കാരണമെന്ന് ഇവര്‍ പറയുന്നു.

രാഹുലിന്റെ ഭാരത് ജോഡോ യാത്ര കടന്നുപോയ വഴിയിലെല്ലാം പാര്‍ട്ടിക്കു കനത്ത തിരിച്ചടിയാണ്. ഇന്‍ഡി മുന്നണിയുടെ ഭാഗമായി ആം ആദ്മി, എസ്പിഎന്നിവയുമായുള്ള സീറ്റുപങ്കിടല്‍ സാധാരണ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.

ഹിമാചല്‍പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ തോല്‍വിക്കു പിന്നാലെയായിരുന്നു വിക്രമാദിത്യ സിങ്ങിന്റെ രാജി. പാര്‍ട്ടിക്കും സര്‍ക്കാരിനും കനത്ത ആഘാതമായിത്. അച്ഛന്റെ പേരുപയോഗിച്ചാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതെന്നും എന്നാല്‍ അദ്ദേഹത്തിന് അര്‍ഹമായ ആദരം നല്കാന്‍ പാര്‍ട്ടി തയാറാകുന്നില്ലെന്നും വിക്രമാദിത്യ സിങ് പറഞ്ഞു. വീരഭദ്ര സിങ്ങിന്റെ ഒരു പ്രതിമ സ്ഥാപിക്കാന്‍ പോലുമായില്ലെന്നും വിക്രമാദിത്യ സിങ് ആരോപിച്ചിട്ടുണ്ട്.

ആസാം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുസ്ഥാനം രാജിവച്ച റാണാ ഗോസ്വാമി അപ്പര്‍ ആസാമിലെ പ്രമുഖ നേതാവാണ്. വിവിധ ചുമതലകള്‍ രാജിവച്ചതിനു പിന്നാലെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും ജോര്‍ഹട്ടിലെ മുന്‍ എംഎല്‍എ കൂടിയായ റാണ രാജിവച്ചു.

ടിഎംസിയുമായി കോണ്‍ഗ്രസ് കൈ കോര്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ബാഗ്ചി പ്രതികരിച്ചു. ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന്, ബംഗാളില്‍ നിന്നു തൃണമൂല്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ ബിജെപിക്കേ കഴിയൂയെന്ന് പറയാനാഗ്രഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക് ചവാന്‍, സംസ്ഥാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ ബസവ രാജ് പാട്ടീല്‍, മിലിന്ദ് ദേവ്റ, ബാബ സിദ്ദിഖ്, ഗുജറാത്തില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ നരണ്‍ രത്വ, ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപിയും മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയുമായ ഗീത കോഡ, തമിഴ്നാട്ടിലെ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ എസ്. വിജയധരണി, ആസാം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കമലാഖ്യ ദേ പുര്‍കയസ്ത, എംഎല്‍എ ബസന്ത ദാസ് തുടങ്ങിയവര്‍ ഈയിടെയാണ് കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.

Tags: bjpLoksabha Election 2024crisis in Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.