Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം

കെ.പി. ഹരിദാസ്byകെ.പി. ഹരിദാസ്
Feb 25, 2024, 01:36 am IST
inEditorial, Parivar
അന്തരിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ കെ. പുരുഷോത്തമന് ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി ആദരാഞ്ജലി അര്‍പ്പിക്കുന്നു

അന്തരിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ കെ. പുരുഷോത്തമന് ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി ആദരാഞ്ജലി അര്‍പ്പിക്കുന്നു

വെളുപ്പിന് 5.30 മണിക്ക് എഴുന്നേറ്റ് ഫോണ്‍ നോക്കുമ്പോള്‍ ആദ്യ വാര്‍ത്ത പുരുഷേട്ടന്‍ യാത്രയായി എന്നതായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി പുരുഷേട്ടന് അല്‍പ്പം അസുഖം കൂടുതലാണെന്നും ശുചീന്ദ്രയില്‍ പോയി സാധിക്കുമെങ്കില്‍ കാണാമെന്നുമുള്ള വിവരങ്ങള്‍ കിട്ടിയിരുന്നു. പക്ഷേ യാത്രയിലായിരുന്നതിനാല്‍ അതു സാധിചച്ചില്ല. ഞാന്‍ 66 ല്‍ ജനിച്ചു. പുരുഷേട്ടന്‍ 67ല്‍ പ്രചാരകനായി. എന്റെ വയസ്സും പുരുഷേട്ടന്റെ പ്രചാരക വയസ്സും ഏതാണ്ട് സമാനം. പുരുഷേട്ടനുമായി ഇരിങ്ങാലക്കുട ജില്ലാ പ്രചാരകനായിരിക്കുന്ന കാലം മുതലുള്ള പരിചയമാണ്. എന്റെ വീട്ടിലും പുരുഷേട്ടന് വലിയ സ്വാധീനമായിരുന്നു. മുത്തച്ഛനും മുത്തശ്ശിയും ജീവിച്ചിരുന്ന കാലം മുതലുള്ള ബന്ധങ്ങള്‍. ഒരാള്‍ വന്നാല്‍ താമസിക്കാനോ പ്രാഥമികകാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങളോ ഒന്നും ഇല്ലാതിരുന്ന കാലത്ത് എത്രയോ തവണ പുരുഷേട്ടന്‍ വീട്ടില്‍ വന്ന് താമസിച്ചിട്ടുണ്ട്. ഈ ബന്ധം കാരണം 1990 ല്‍ 24-ാമത്തെ വയസ്സില്‍ എന്നെ പ്രചാരകനാക്കാനും പുരുഷേട്ടന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോള്‍ മിക്കവാറും ഒരു ഫോണ്‍ വരും.

”അവിടെയുണ്ടോ…വന്നാല്‍ ഒരു ഗോതമ്പു ദോശ കിട്ടുമോ…മധുരമില്ലാത്ത ഒരു കാപ്പി കിട്ടിയാല്‍ സന്തോഷം.”
അഥവാ ഞാന്‍ യാത്രയിലാണെങ്കില്‍ വീട്ടില്‍ അനിയനായ പ്രവീണ്‍ ഉണ്ടാകും. വേണ്ടകാര്യങ്ങള്‍ ചെയ്തു കൊടുക്കും. അവനും പുരുഷേട്ടനെ വലിയ ഇഷ്ടമാണ്. എന്റെ വീട്ടില്‍ വരാന്‍ പുരുഷേട്ടന് ഞാന്‍ വേണമെന്നൊന്നുമില്ല. വീട്ടില്‍ അമ്മയ്‌ക്കും കൊച്ചമ്മക്കുമൊക്കെ പുരുഷേട്ടനെ വലിയ കാര്യമായിരുന്നു. എന്റെ മരിച്ചു പോയ അനിയന്‍ ഗിരീഷിനും പുരുഷേട്ടന്‍ എന്നാല്‍ ജീവനായിരുന്നു. ഇന്ന് രാവിലെ പുരുഷേട്ടന്‍ മരിച്ചു എന്ന വിവരം വീട്ടില്‍ പറയുമ്പോള്‍ അമ്മയുടെയും കൊച്ചമ്മയുടേയും മുഖം മ്ലാനമാകുന്നത് ഞാന്‍ കണ്ടു. ഏതാണ്ട് 40 വര്‍ഷക്കാലത്തെ പുരുഷേട്ടനുമായുള്ള ബന്ധത്തിന് വിട…
ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച, പലരുടേയും ഹൃദയത്തില്‍ ഇടം നേടിയ, പഴയകാല പ്രവര്‍ത്തകരുടെ ആരാധനാപാത്രമായ, സാധാരണക്കാരിലെ ഒരസാധാരണക്കാരന്‍. പുരുഷേട്ടന്‍ പൗരുഷത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും അതേ സമയം നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായിരുന്നു. സംഘര്‍ഷം മുറ്റിനില്‍ക്കുന്ന കാലഘട്ടങ്ങളില്‍ പ്രത്യേകിച്ചും തൃശ്ശിവപേരൂര്‍ ജില്ലയിലെ തീരദേശ മേഖലയിലെല്ലാം ആശ്വാസത്തിന്റെ സാന്ത്വനത്തിന്റെ തുരുത്തായി പുരുഷേട്ടന്‍ ഉണ്ടാവുമായിരുന്നു. അധികാരപ്പെട്ട സ്ഥാനങ്ങളില്‍ കടന്നു ചെന്ന് സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും അതേ സമയം നമുക്ക് ന്യായമായി ലഭിക്കേണ്ട നീതി പിടിച്ചു വാങ്ങുവാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അദ്ദേഹം ആരെയും ആകര്‍ഷിക്കുന്ന ബൗദ്ധിക് നടത്തുന്ന ഒരാളായിരുന്നില്ല. പക്ഷേ പറയുന്ന കാര്യത്തില്‍ ഹൃദയത്തില്‍ നിന്ന് വരുന്ന ആത്മാംശമുണ്ടാവുമായിരുന്നു. അദ്ദേഹത്തിന്റെ ചില സന്ദര്‍ഭങ്ങളിലെ സംസാരം നമുക്ക് മനസ്സിലാവില്ല. പക്ഷേ അതില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും കാമ്പുണ്ടാവും. അദ്ദേഹത്തിന്റെ എഴുത്താകട്ടെ നമുക്ക് വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ആ അക്ഷരങ്ങളില്‍ ആശയാദര്‍ശങ്ങളുണ്ടാകും.

പുരുഷേട്ടന്‍ എറണാകുളം വിഭാഗ് പ്രചാരകനായി പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ പെരുമ്പാവൂരില്‍ താലൂക്ക് പ്രചാരകനാണ്. ഒരിക്കല്‍ രണ്ട് ഡയറിയുമായി വന്നു. ഇതില്‍ ഒന്ന് ഹരിക്ക്. ഒരെണ്ണത്തില്‍ റിപ്പോര്‍ട്ട് എഴുതണം. ഡയറിയില്‍ കോളമെല്ലാം വരച്ച് പുരുഷേട്ടനുവേണ്ടി വിഭാഗിലെ ഓരോ താലൂക്കിന്റെയും റിപ്പോര്‍ട്ട് എഴുതേണ്ട ഉത്തരവാദിത്വം അങ്ങനെ എന്നില്‍ നിക്ഷിപ്തം. പെരുമ്പാവൂരില്‍ നിന്ന് മാറുന്നതുവരെ ഇത് തുടര്‍ന്നു. 99ല്‍ എനിക്ക് പുരുഷേട്ടന്‍ തന്ന ഒരു ഡയറി കഴിഞ്ഞ 25 വര്‍ഷമായി എന്റെ മേശപ്പുറത്ത് ഇതാ ഇപ്പോഴും ഇരിക്കുന്നു.

കാലം കടന്നുപോകുമ്പോള്‍ നമ്മെ നാമാക്കിയ, ചേര്‍ത്തുപിടിച്ച, സ്‌നേഹം തന്ന, സംഘം എന്തെന്ന് പഠിപ്പിച്ച പ്രചാരകനല്ലെങ്കിലും അതേപോലെ പ്രവര്‍ത്തിക്കാന്‍ ആത്മ പ്രേരണയേകുന്ന ഓരോരുത്തരായി വിടപറയുന്നു. പുരുഷേട്ടന് ഒരു പിടി കണ്ണുനീര്‍ പൂക്കള്‍…

(ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

 

Tags: RSSJanmabhumiK Purushothaman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

പുതിയ വാര്‍ത്തകള്‍

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.