Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപി അതിവേഗം കുതിക്കുന്നു; ചുവപ്പു നാടയില്‍ നിന്ന് ചുവപ്പു പരവതാനി സംസ്‌കാരത്തിലേക്ക്: പ്രധാനമന്ത്രി

പത്ത് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 10:08 pm IST
inIndia
ഉത്തര്‍പ്രദേശില്‍ പത്ത് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു

ഉത്തര്‍പ്രദേശില്‍ പത്ത് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് അതിവേഗം വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് പത്ത് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍ പ്രദേശില്‍ ജനജീവിതത്തിനൊപ്പം തന്നെ ബിസിനസും എളുപ്പമാക്കുന്നതിന് ഊന്നല്‍ നല്കുകയും ക്ഷേമ പദ്ധതികള്‍ പൂരിതമാക്കാനും ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. അതാണ് യഥാര്‍ത്ഥ നീതി, യഥാര്‍ത്ഥ മതേതരത്വം. ഏഴ് വര്‍ഷത്തിനുള്ളില്‍, ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ വന്നതിന് ശേഷം ഉത്തര്‍പ്രദേശ് ചുവപ്പു നാടയില്‍ നിന്ന് ചുവപ്പു പരവതാനി സംസ്‌കാരത്തിലേക്ക് മാറി.

കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായെന്ന് മാത്രമല്ല വ്യാവസായിക വ്യാപാര രംഗത്ത് അവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഒരു സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും ഒരു ഗുണഭോക്താവിനെപ്പോലും ഒഴിവാക്കരുതെന്നതാണ് ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ലക്ഷ്യം പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒട്ടുമിക്ക മേഖലകളിലേക്കും ഉത്തര്‍പ്രദേശില്‍ നിക്ഷേപം വന്നുകൊണ്ടിരിക്കുകയാണ്. വികസിത ഭാരതത്തിനായി വികസിത ഉത്തര്‍ പ്രദേശ് നിര്‍മിക്കുകയെന്ന ദൃഡനിശ്ചയത്തോടെയാണ് നാം ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത്. യുപിയിലെ നാനൂറിലധികം നിയമസഭാ സീറ്റുകളിലൂടെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്നത്തെ ഈ ചടങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏഴ്, എട്ട് വര്‍ഷം മുന്‍പ് ഇത്തരമൊരു അന്തരീക്ഷം യുപിയിലുണ്ടാകുമെന്ന് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.

അന്ന് ഇവിടുത്തുകാര്‍ക്ക് കൊള്ള, കലാപം, ആക്രമണങ്ങള്‍ എല്ലാം നിരന്തര വാര്‍ത്തകളായിരുന്നു. യുപി വികസിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ പോലും ആരും തയാറായിരുന്നില്ല. എന്നാലിന്ന് കോടികളുടെ നിക്ഷേപമാണ് ഇവിടേക്കെത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തര്‍ പ്രദേശില്‍ പത്ത് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. യുപി ആഗോള നിക്ഷേപ ഉച്ചകോടിയിലെ കരാര്‍ പ്രകാരമുള്ള 14,000 പ്രൊജക്ടുകള്‍ക്കാണ് ആരംഭമായത്. വിദ്യാഭ്യാസം, ഉത്പാദനം, പുനരുപയോഗ ഊര്‍ജം, ഭക്ഷ്യ സംസ്‌കരണം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യരംഗം, വിനോദം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ഇതില്‍ 1,26,000 കോടി രൂപ അയോദ്ധ്യ, കാശി, മധുര തുടങ്ങി ചെറുതും വലുതുമായ ക്ഷേത്രനഗരങ്ങളുടെ വികസനത്തിനായാണ് ചെലവഴിക്കുക. തറക്കല്ലിടല്‍ ചടങ്ങുകള്‍ക്ക് മുമ്പായി ഭൂമി പൂജ നടന്നു.

മധുരയിലെ വികസന പദ്ധതികള്‍ക്കായി 15,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അയോദ്ധ്യയില്‍ 10,155 കോടി രൂപയുടെയും, വാരാണസിയില്‍ 15,313 കോടി രൂപയുടെയും പദ്ധതികളാണ് നടപ്പാക്കുക. പദ്ധതികളിലൂടെ സംസ്ഥാനത്ത് 33.59 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ നിരവധി വ്യാവസായിക പ്രമുഖരും, ആഗോള-ഭാരതീയ കമ്പനികളുടെ പ്രതിനിധികളും വിവിധ വിദേശ രാജ്യങ്ങളുടെ അംബാസഡര്‍മാരും ചടങ്ങിന്റെ ഭാഗമായി.

Tags: UttarpradeshYogi AdityanathNaraendra ModiPehle Bharat Ghumo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

Kerala

അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

India

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.