ലഖ്നോ:: യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച് അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ. വാര്‍ത്താസമ്മേളനം കഴിഞ്ഞ പോകാനൊരുങ്ങുന്ന യോഗിയോട് എന്താ പത്രക്കാരുടെ ചോദ്യങ്ങള്‍ കേള്‍ക്കാത്തത് എന്ന രീതിയില്‍ ഉറക്കെ വിളിച്ചുചോദിക്കുകയായിരുന്നു ദിവ്യ ശ്രീവാസ്തവ. പക്ഷെ പിന്നീട് ദിവ്യ ശ്രീവാസ്തവ തിരിഞ്ഞുനിന്നു കള്ളപ്പുഞ്ചിരി പൊഴിക്കുന്നത് കാണാം. തന്റെ അജണ്ട നിര്‍വ്വഹിച്ചുകഴിഞ്ഞു എന്ന രീതിയിലായിരുന്നു ഈ പുഞ്ചിരി. ഇതോടെ ദിവ്യ ശ്രീവാസ്തവ എന്ന ജേണലിസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഉയരുകയാണ്.
സേവ സങ്കല്‍പ് അഭിയാനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ ശനിയാഴ്ച (സെപ്തം ബര്‍ 12) മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. പക്ഷെ പത്രക്കാരുടെ ചോദ്യങ്ങള്‍ അനുവദിച്ചിരുന്നില്ല. പ്രസംഗം കഴിഞ്ഞ പോകാനൊരുങ്ങവേയാണ് മുഖ്യമന്ത്രീ, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ പോകുന്നതെന്തുകൊണ്ട് എന്ന് ദിവ്യ ശ്രീവാസ്തവ എന്ന ജേണലിസ്റ്റ് ഉറക്കെ വിളിച്ചുചോദിച്ചത്. ഇതിന്റെ വീഡിയോ വൈറലായി പ്രചരിച്ചിരുന്നു.
പക്ഷെ പിന്നീട് പുറത്തിറങ്ങിയ ഒരു വീഡിയോയില്‍ യോഗിയോട് ചോദ്യം ചോദിച്ച ശേഷം ചെറു പുഞ്ചിരിയോടെ തിരിയുന്ന ദിവ്യ ശ്രീവാസ്തവയുടെ മുഖം കാണാമായിരുന്നു. ഇതോടെയാണ് ഇവര്‍ സമാജ് വാദി പാര്‍ട്ടിയുടെ നിര്ദേശപ്രകാരം ചോദ്യംചോദിച്ചതാണെന്ന ആരോപണം ഉയരുന്നത്.
ഇതോടെ ദിവ്യ ശ്രീവാസ്തവയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങലും പരിഹാസങ്ങളും ഉയരുകയാണ്. പ്രധാനമന്ത്രി മോദി നോര്‍വ്വേയില്‍ പോയപ്പോഴും ഇതേ രീതിയില്‍ ഒരു വനിതാ ജേണലിസ്റ്റ് മോദിയോട് ചോദ്യം ചോദിച്ച് വിവാദമുണ്ടാക്കിയിരുന്നു. അതേ രീതി തന്നെയാണ് ലഖ്നൗവിലും ആവര്‍ത്തിച്ചത്. ഇതോടെയാണ് ദിവ്യ ശ്രീവാസ്തവയുടേത് അജണ്ടയുടെ ഭാഗമായുള്ള ചോദ്യം ചോദിക്കലാണ് എന്ന രീതിയില്‍ വിമര്‍ശനം ഉയരുന്നത്.
.















