Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനികള്‍ ആസക്തികളില്‍ അഭിരമിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 09:29 pm IST
inSamskriti

(കൃഷ്ണാര്‍ജുന സംവാദം)

പരമാത്മാവിനെ പ്രാപിക്കുന്ന മഹാപുരുഷന്മാരുടെ ജ്ഞാനം, വ്യവഹാര കാലത്ത് എങ്ങനെയായിരിക്കും?
തത്വജ്ഞാനിയായ മഹാപുരുഷന്‍, വിദ്വാനും വിനയാന്വിതനുമായ ബ്രാഹ്മണന്‍, പശു, ആന, നായ, ചണ്ഡാലന്‍ ഇവരിലെല്ലാം സമരൂപത്തില്‍ പരമാത്മാവിനെയാണ് കാണുന്നത്, അല്ലാതെ കഴിക്കുക, കുടിക്കുക പോലുള്ള വ്യവഹാരത്തില്‍ അവയുമായി ഏകത കാണുകയല്ല.

സമദര്‍ശി ആയാല്‍ എന്തു സംഭവിക്കും?
ആരുടെ മനസ്സാണോ സമഭാവത്തില്‍ സ്ഥിതി ചെയ്യുന്നത്, അവര്‍ ഈ ജീവിതത്തില്‍ത്തന്നെ സംസാരത്തെ ജയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ബ്രഹ്മം ദോഷരഹിതവും സമവും (ഏകരസമായ തത്ത്വം) ആണ്. അതിനാല്‍ അവര്‍ സച്ചിദാനന്ദഘന പരമാത്മാവില്‍ വര്‍ത്തിക്കുന്നു.

ഈ സാമ്യാവസ്ഥയില്‍ സ്ഥിതി ചെയ്യാന്‍ ഉപായമെന്താണ്?
വ്യവഹാരത്തില്‍ ഇഷ്ടലാഭത്തില്‍ സന്തോഷിക്കാതെയും, അനിഷ്ടമായതു വരുമ്പോള്‍ വ്യാകുലപ്പെടാതെയുമിരിക്കുന്ന സ്ഥിരബുദ്ധികളും സംശയരഹിതരും ബ്രഹ്മജ്ഞാനികളുമായവര്‍ സച്ചിദാനന്ദഘന പരബ്രഹ്മ പരമാത്മാവില്‍ ഏകീഭാവത്തോടെ സദാ സ്ഥിതിചെയ്യുന്നു.

ഭഗവാനെ, ഈ സ്ഥിതി ഏതു ക്രമത്തിലാണ് പ്രാപ്തമാവുന്നത്?
ബാഹ്യവിഷയങ്ങളില്‍ ആസക്തിരഹിതമായ അന്തഃകരണത്തോടു കൂടിയ സാധകന് ആദ്യം ആത്മാവില്‍ കുടികൊള്ളുന്ന ധ്യാനജന്യമായ സാത്ത്വികാനന്ദം ലഭിക്കുന്നു. പിന്നീട് ബ്രഹ്മത്തില്‍ ഐക്യം പ്രാപിച്ച ആത്മാവോടുകൂടിയ അയാള്‍ അനശ്വരമായ ആനന്ദം അനുഭവിക്കുന്നു.

ബാഹ്യ പദാര്‍ത്ഥങ്ങളോടുള്ള ആസക്തിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?
ഇന്ദ്രിയ വിഷയ സംയോഗത്തില്‍ നിന്നുണ്ടാകുന്ന സുഖാനുഭവങ്ങള്‍ ഏതൊക്കെയാണോ, അവയെല്ലാം വിഷയാസക്തന് സുഖമായി തോന്നുമെങ്കിലും, അവ നിശ്ചയമായും ദുഃഖകാരണങ്ങള്‍ തന്നെ. അവയ്‌ക്ക് ആദിയും അന്തവും ഉണ്ട്. (വരികയും പോകയും ചെയ്യും). ഇക്കാരണത്താല്‍, അര്‍ജുനാ, ജ്ഞാനി അതിലൊന്നും അഭിരമിക്കുന്നില്ല.

ഭഗവാനെ ഭോഗങ്ങളില്‍ രമിക്കാത്ത ആ മനുഷ്യരുടെ വിശേഷത എന്താണ്?
ഏതൊരു സാധകന്‍ ശരീരമുപേക്ഷിക്കുന്നതിനുമുന്‍പ് ഇവിടെവച്ചുതന്നെ കാമ ക്രോധങ്ങളില്‍ നിന്നുണ്ടാകുന്ന വികാരത്തെ സഹിക്കാന്‍ ശക്തനാകുന്നുവോ, ആ മനുഷ്യന്‍ യോഗിയാകുന്നു; അയാള്‍ മാത്രമാണ് സന്തുഷ്ടനായ മനുഷ്യന്‍.

അങ്ങനെ ആയാല്‍ എന്തു സംഭവിക്കും?
കാമത്തിന്റെയും ക്രോധത്തിന്റെയും വികാരം ഉണ്ടാകാതിരിക്കുന്നതിനാല്‍, അവര്‍ക്ക് പരമാത്മതത്വത്തിന്റെ സുഖം ലഭിക്കുന്നു, അവര്‍ പരമാത്മതത്വത്തില്‍ തന്നെ രമിക്കുന്നു, അവരുടെ ജ്ഞാനം എപ്പോഴും അചഞ്ചലമായി നിലകൊള്ളുന്നു. അങ്ങനെ ബ്രഹ്മസ്വരൂപമായിത്തീരുന്ന സാധകന്‍ ശാന്തബ്രഹ്മത്തെ പ്രാപിക്കുന്നു.

ആ ശാന്തബ്രഹ്മത്തെ മറ്റാരൊക്കെ പ്രാപിക്കുന്നു?
പാപം നശിച്ചവരും ജ്ഞാനത്തിനാല്‍ സംശയങ്ങളെല്ലാം നീങ്ങിയവരും സര്‍വജീവികളുടെയും നന്മയില്‍ തത്പരരും, മനസ്സ് പരമാത്മാവില്‍ നിശ്ചലഭാവത്തോടെ ലയിച്ചവരുമായ ബ്രഹ്മജ്ഞാനികള്‍ നിര്‍വാണ ബ്രഹ്മത്തെ പ്രാപിക്കുന്നു.

നിര്‍വാണ ബ്രഹ്മത്തെ പ്രാപിക്കുന്നവരുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
അവര്‍ കാമക്രോധരഹിതരും മനസ്സിനെ നിയന്ത്രിച്ചവരും പരബ്രഹ്മപരമാത്മാവിനെ സാക്ഷാത്കരിച്ചവരുമാണ്. അത്തരം സാംഖ്യ യോഗികള്‍ക്ക് ജീവനുള്ളപ്പോഴും മരിച്ചാലും ‘ബ്രഹ്മനിര്‍വാണം’അനായാസേന ലഭ്യമാണ്.

(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)

 

Tags: Bhagavat gitaGita pressGeetha Madhuryam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

India

ഉഡുപ്പിയില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭക്തന്‍ സമര്‍പ്പിച്ചത് സ്വര്‍ണ്ണപ്പാളിയില്‍ കൊത്തിയെടുത്ത ഭഗവദ്ഗീത; വില രണ്ട് കോടി രൂപ

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

India

റഷ്യന്‍ ഭാഷയിലുള്ള ഭഗവദ്ഗീത പുടിന് സമ്മാനിച്ച് മോദി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.