Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓര്‍മകള്‍ ഉറങ്ങാതെ പുല്ലുമേട്; ദുരന്തത്തിന് നാളെ 13 വയസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 01:54 am IST
inKerala

ഇടുക്കി: ശബരിമല തീര്‍ത്ഥാടനകാലത്തെ ഒന്നാകെ കണ്ണീരിലാഴ്‌ത്തിയ പുല്ലുമേട് ദുരന്തത്തിന് നാളെ 13 വയസ് തികയുന്നു. 102 പേരുടെ ജീവന്‍ നഷ്ടപ്പെട്ട ദുരന്തം സംബന്ധിച്ച ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. വണ്ടിപ്പെരിയാറിലെ വള്ളക്കടവ് ഉപ്പുപാറയിലാണ് ദുരന്തമുണ്ടായത്. പിന്നീടുതവരെ ഈ കാനനപാതവഴി തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. 2011 ജനുവരി 14ന് രാത്രി ഏഴരയോടെ മകരജ്യോതി ദര്‍ശിച്ച് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. വാഹനം പ്രവേശിക്കാതിരിക്കാന്‍ പുല്ലുമേട്ടിലെ കുന്നിന്‍ചരുവില്‍ പോലീസ് കെട്ടിയ ചങ്ങലയില്‍ത്തട്ടി തീര്‍ത്ഥാടകര്‍ വീണാണ് അപകടമുണ്ടായത്. മറ്റുള്ളവരുടെ ചവിട്ടേറ്റും വാരിയെല്ലുകള്‍ ഒടിഞ്ഞുമാണ് ഏറെപ്പേരും മരിച്ചത്. മൂന്ന് ലക്ഷത്തിലേറെ പേരാണ് അന്നിവിടെ എത്തിയതെന്നാണ് കണക്കുകള്‍. വെളിച്ചക്കുറവും അശാസ്ത്രീയ പാര്‍ക്കിങ്ങും പോലീസുകാരുടെ എണ്ണത്തിലുണ്ടായ കുറവുമാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്.

ആദ്യം കുമളി പോലീസും പിന്നീട് കോട്ടയം ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ വ്യാപകമായ പരിശോധന നടന്നെങ്കിലും മറിഞ്ഞ നിലയില്‍ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ പോലും കണ്ടെത്താനായിരുന്നില്ല. ഈ ബൈക്കാണ് അപകടത്തിന്റെ തോത് കൂട്ടിയതെന്ന് ആദ്യം തന്നെ സൂചനകള്‍ വന്നിരുന്നു. ദുരന്തത്തിന് കാരണം സര്‍ക്കാര്‍ വകുപ്പുകളുടെ ഗുരുതര വീഴ്ചയാണെന്ന് ജസ്റ്റിസ് എന്‍.ആര്‍. ഹരിഹരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും ആദ്യം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ നടപടി ഉണ്ടായില്ല. പുല്ലുമേട് എന്ന പേര് തന്നെ പിന്നീട് അപ്രസക്തമാകുന്ന കാഴ്ചയാണ് കാണാനായത്. ദുരന്തത്തിന് ശേഷം ഇവിടേക്കെത്തുന്നവര്‍ 10,000ല്‍ താഴെയായി.

ഇത്തവണ മകരവിളക്കിന് ഇടുക്കി ഭരണകൂടം ലക്ഷങ്ങള്‍ മുടക്കി വലിയ സജ്ജീകരണം ഒരുക്കിയിട്ടുണ്ടെങ്കിലും ദുരന്തഭയത്തില്‍ തീര്‍ത്ഥാടകര്‍ ഈ സ്ഥലത്തെ കൈയൊഴിയുകയാണ്. കുമളിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ഉച്ചയ്‌ക്ക് ഒരു മണി വരെ പുല്ലമേട്ടിലേക്ക് സര്‍വീസ് നടത്തും. വള്ളക്കടവ് ചെക്ക്‌പോസ്റ്റ് വഴി ഉച്ചയ്‌ക്ക് രണ്ട് വരെ മാത്രമെ ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. ശബരിമലയില്‍ നിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്‌ക്ക് 2 വരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

Tags: Sabarimala Pilgrimagepullumedu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.