Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യെമനില്‍ ഹൂതി തീവ്രവാദികളെ തകര്‍ക്കാന്‍ വന്‍ ആക്രമണം അഴിച്ചുവിട്ട് അമേരിക്കയും ബ്രിട്ടനും; തിരിച്ചടിക്കുമെന്ന് ഇറാന്‍; ലോകയുദ്ധഭീതി പരക്കുന്നു

ഹൂതി തീവ്രവാദികള്‍ ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ ആക്രമിക്കുന്നത് പതിവാക്കിയതോടെ ഹൂതികേന്ദ്രങ്ങള്‍ തകര്‍ക്കാതെ രക്ഷയില്ലെന്ന് അറിഞ്ഞ അമേരിക്കയും ബ്രിട്ടനും യെമനില്‍ ആക്രമണം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2024, 08:08 pm IST
inWorld

സനെ: ഹൂതി തീവ്രവാദികള്‍ ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ ആക്രമിക്കുന്നത് പതിവാക്കിയതോടെ ഹൂതികേന്ദ്രങ്ങള്‍ തകര്‍ക്കാതെ രക്ഷയില്ലെന്ന് അറിഞ്ഞ അമേരിക്കയും ബ്രിട്ടനും യെമനില്‍ ആക്രമണം നടത്തി. വ്യാഴാഴ്ച രാത്രിയിലാണ് യെമനിലെ ഹൂതി തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചത്. തുടര്‍ന്ന് യെമനിലെ വിവിധ ഹൂതി കേന്ദ്രങ്ങളില്‍ ഡ്രോണുകളും മിസൈലുകളും ഇടതടവില്ലാതെ വര്‍ഷിക്കുകയായിരുന്നു.

റഷ്യ-ഉക്രൈന്‍ യുദ്ധം, ഇസ്രയേല്‍-ഹമാസ് യുദ്ധം, യെമനെതിരെ യുഎസ്,യുകെ യുദ്ധം- ഈ മൂന്ന് യുദ്ധങ്ങളും ചേര്‍ന്ന് മൂന്നാം ലോകമഹായുദ്ധം?

ഇതോടെ തിരിച്ചടിക്കുമെന്ന് പരസ്യപ്രസ്താവനയുമായി ഇറാന്‍ രംഗത്ത് വന്നിരിക്കുകയാണ്. നേരത്തെ ഹമാസിനെ തുടര്‍ച്ചയായി ആക്രമിക്കുന്ന ഇസ്രയേലിനെതിരെ പ്രത്യാക്രമണം നടത്തുമെന്നും ഇറാന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്നോട്ട് വന്നിരുന്നില്ല. ഇപ്പോള്‍ വീണ്ടും ഇറാന്‍ ഭീഷണി ഉയര്‍ത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന ഭീതിയിലാണ് ലോകം. പല വിദേശകാര്യവിദഗ്ധരും ഒരു ലോകയുദ്ധം പ്രവചിക്കുന്നു. ഇപ്പോള്‍ രണ്ട് യുദ്ധങ്ങള്‍ സമാന്തരമായി നടന്നുകൊണ്ടിരിക്കുന്നു. റഷ്യ-ഉക്രൈന്‍ യുദ്ധം, ഇസ്രയേല്‍-ഹമാസ് യുദ്ധം. അതിന് പുറമെയാണ് അമേരിക്ക, ബ്രിട്ടന്‍ യെമനെതിരെ ആയുധം പ്രയോഗിച്ചിരിക്കുന്നത്.

ഈ യുദ്ധങ്ങളിലെല്ലാം ലോകശക്തികള്‍ വിരുദ്ധ ചേരികളില്‍ നിലകൊള്ളുന്നുമുണ്ട്. ഒരു വശത്ത് റഷ്യയും ചൈനയും വടക്കന്‍ കൊറിയയും ഇറാനും. മറുവശത്ത് യുഎസും യുകെയും ജപ്പാനും ഇസ്രയേലും. ഏത് നിമിഷവും കാര്യങ്ങള്‍ കൈവിട്ട് പോയി എല്ലാം ഒരു ലോകയുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക പരക്കെയുണ്ട്.

യെമന്‍ തലസ്ഥാനമായ സനെയില്‍ ടോംഹോക്ക് മിസൈല്‍ വര്‍ഷം, ഡ്രോണ്‍ ആക്രമണം

യെമന്റെ തലസ്ഥാനമായ സനെയില്‍ അമേരിക്കയും ബ്രിട്ടനും മിസൈല്‍ മഴയാണ് ചൊരിഞ്ഞത്. അനേകം ഹൂതി തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അവരുടെ ക്യാമ്പുകളും ആയുധസംഭരണശാലകളും നശിപ്പിക്കപ്പെട്ടതായി യുഎസും ബ്രിട്ടനും പറയുന്നു.ഇപ്പോള്‍ ആസ്ത്രേല്യും ഈ യുദ്ധത്തില്‍ ചേര്‍ന്നിരിക്കുകയാണ്. ചെങ്കടലില്‍ നങ്കൂരമിട്ട യുദ്ധക്കപ്പലുകളില്‍ നിന്നും മിസൈലും വഹിച്ചുള്ള യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളില്‍ നിന്നും ടോംഹോക്ക് മിസൈലുകളും മഴപോലെ യെമന് മേല്‍ വര്‍ഷിക്കുകയായിരുന്നു അമേരിക്കയും ബ്രിട്ടനും.

ഹമാസിനെതിരായ ഇസ്രയേല്‍ ആക്രമണം നിര്‍ത്താന്‍ ചെങ്കടലില്‍ ഭീഷണി ഉയര്‍ത്തുന്ന തന്ത്രവുമായി ഈയിടെയാണ് ഹൂതി തീവ്രവാദികള്‍ രംഗപ്രവേശം ചെയ്തത്. ചെങ്കടലിലൂടെ ഇസ്രയേല്‍ കൊടിയുള്ള കപ്പലുകളെ കടത്തിവിടില്ലെന്ന ഭീഷണിയില്‍ നിന്നായിരുന്നു തുടക്കം. ആദ്യം ഇസ്രയേല്‍ കപ്പലിനെ ആക്രമിക്കുന്ന് ഭീഷണിപ്പെടുത്തിയ ഹൂതികള്‍ പിന്നാലെ ജപ്പാന്റെയും അമേരിക്കയുടെയും ബ്രിട്ടന്റെയും ചരക്കുകപ്പലുകളെ ചെങ്കടലില്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് ഇതിന്റെ അടിവേരറുത്തില്ലെങ്കില്‍ പ്രശ്നമാകുമെന്ന് യുഎസും യുകെയും തിരിച്ചറിഞ്ഞത്. അങ്ങിനെയാണ് ഹൂതികള്‍ ഏകദേശം നിയന്ത്രണം പിടിച്ചെടുത്ത യെമന്‍ എന്ന രാജ്യത്തില്‍ ആക്രമണം നടത്താന്‍ ഇരുശക്തികളും തീരുമാനിച്ചത്. ചെങ്കടലിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടാല്‍ അത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യങ്ങളെ തള്ളിവിടുമെന്നതിനാലാണ് ഹൂതികളുടെ കേന്ദ്രമായ യെമന്‍ ആക്രമിക്കാന്‍ മറ്റ് നിവൃത്തിയില്ലാതെ യുഎസും യുകെയും തീരുമാനിച്ചത്.

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഇറാന്‍ കളിച്ചത് മരണക്കളി

കഴിഞ്ഞ ദിവസങ്ങളില്‍ ചെങ്കടലിലൂടെ പോകുന്ന ഇസ്രയേല്‍ കൊടിയുള്ള കപ്പലുകളെ ആക്രമിച്ച് പ്രതിഷേധം തുടങ്ങിയ ഹൂതികള്‍ പിന്നീട് യുഎസ്, ബ്രിട്ടന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കപ്പലുകളെക്കൂടി ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ ഗൗരവമായത്. 20 രാജ്യങ്ങളുടെ സഹകരണത്തോടെ ചെങ്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഹൂതികളെ ആക്രമിക്കാനായിരുന്നു ആദ്യം അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചത്. അങ്ങിനെ ഹൂതികള്‍ യാത്രാക്കപ്പലുകള്‍ക്ക് നേര്‍ക്കയച്ച
17ഓളം ഡ്രോണുകള്‍ വെടിവെച്ചിട്ടു. യുഎസിന്റെയും ബ്രിട്ടന്റെയും യുദ്ധക്കപ്പലുകള്‍ ആക്രമിക്കാനെത്തിയ ഹൂതികളുടെ ബോട്ടുകള്‍ തകര്‍ത്ത് ഹൂതികളെ കടലില്‍ മുക്കിക്കൊന്നു. എന്നിട്ടും ഹൂതികള്‍ അടങ്ങുന്നില്ലെന്ന് കണ്ടാണ് യെമനില്‍ ആക്രമണം നടത്തിയത്.

ഹമാസ്, ഹിസ്ബുള്ള, ഹൂതി- എല്ലാറ്റിനും പിന്നിലുള്ള ഇറാന്‍ ഇറങ്ങുമോ?

ഇറാനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയെന്ന് അമേരിക്ക കരുതുന്നു. ഈജിപ്തിലെ ഹിസ്ബുള്ള ഭീകരരേയും യെമനിലെ ഹൂതികളേയും ഉപയോഗിച്ച് ഇസ്രയേലിനും ചെങ്കടലിലെ ചരക്ക് കപ്പലുകള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുന്നത് ഇറാന്‍ തന്നെയാണെന്നാണ് അമേരിക്ക കരുതുന്നത്.

 

 

 

Tags: ThirdWorldWarIsraelusukHouthiYemen attackRedseaWorld War3
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.