Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശരണമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ മാനത്ത് വട്ടുമിട്ടു പറന്ന ശ്രീകൃഷ്ണപ്പരുന്തിനെ സാക്ഷിയാക്കി എരുമേലി പേട്ടതുള്ളലിന് അമ്പലപ്പുഴ സംഘം യാത്രതിരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 11:18 pm IST
inKerala
എരുമേലി പേട്ടതുള്ളലിന് എഴുന്നെള്ളിക്കാനുള്ള തങ്കത്തിടമ്പ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേല്‍ശാന്തി കണ്ണമംഗലം കേശവന്‍ നമ്പൂതിരി അമ്പലപ്പുഴ സംഘത്തിന് കൈമാറുന്നു

എരുമേലി പേട്ടതുള്ളലിന് എഴുന്നെള്ളിക്കാനുള്ള തങ്കത്തിടമ്പ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേല്‍ശാന്തി കണ്ണമംഗലം കേശവന്‍ നമ്പൂതിരി അമ്പലപ്പുഴ സംഘത്തിന് കൈമാറുന്നു

അമ്പലപ്പുഴ: ശരണമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ മാനത്ത് വട്ടുമിട്ടു പറന്ന ശ്രീകൃഷ്ണപ്പരുന്തിനെ സാക്ഷിയാക്കി അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കമായി.

എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കുവാനുള്ള തങ്കത്തിടമ്പ് പ്രത്യേകം തയാറാക്കി അലങ്കരിച്ച രഥത്തില്‍ എഴുന്നള്ളിച്ചാണ് രഥയാത്ര ആരംഭിച്ചത്. രഥത്തിനു പിന്നാലെ ഇരുമുടിക്കെട്ടേന്തിയ സ്വാമിമാരും മാളികപ്പുറങ്ങളും നടന്നു നീങ്ങി. ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി 250 പേരാണ് യാത്രയില്‍ പങ്കെടുക്കുന്നത്.

ഇന്നലെ രാവിലെ ക്ഷേത്രചുറ്റുവിളക്കുകള്‍ തെളിയിച്ച് പ്രത്യേക വഴിപാടുകളും നടത്തി. പ്രഭാത ശീവേലിക്കുശേഷം കിഴക്കേ ഗോപുര നടയില്‍ മേല്‍ശാന്തി കണ്ണമംഗലം കേശവന്‍ നമ്പൂതിരി തിടമ്പ് സമൂഹപ്പെരിയോന്‍ എന്‍. ഗോപാലകൃഷ്ണപിള്ളക്ക് കൈമാറി. മുന്‍ സമൂഹപ്പെരിയോനും രക്ഷാധികാരിയുമായ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സംഘത്തെ യാത്രയാക്കി. ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പത്തുനാള്‍ നീളുന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് 16ന് രാത്രി സംഘം മലയിറങ്ങും.

പന്ത്രണ്ടിനാണ് ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍. 14 ന് പമ്പ സദ്യ നടത്തി മല കയറുന്ന സംഘത്തെ മരക്കൂട്ടത്തില്‍ സ്വീകരിച്ച് വരി നില്‍ക്കാതെ പടികയറുന്നതിനും ദര്‍ശനത്തിനും ദേവസ്വം ബോര്‍ഡ് ക്രമീകരണം ചെയ്യും. മകരവിളക്കു ദിവസം രാവിലെ അമ്പലപ്പുഴയിലെ സ്വാമിമാര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവന്ന നെയ്തേങ്ങയിലെ നെയ്യ് പ്രത്യേകമായി അഭിഷേകം ചെയ്യും. അത്താഴപ്പൂജക്ക് സ്വാമിമാര്‍ കൊണ്ടുവന്ന കാരയെള്ള്, ശര്‍ക്കര, നെയ്യ്, തേന്‍, കല്‍ക്കണ്ടം മുന്തിരി ഇവ ചേര്‍ത്തു തയ്യാറാക്കുന്ന എള്ളു പായസം മഹാനിവേദ്യമായി ദേവന് സമര്‍പ്പിക്കും. രാത്രിയില്‍ കര്‍പ്പൂരാഴി പൂജയും നടത്തും.

16ന് വൈകിട്ട് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്നും പതിനെട്ടാം പടിയിലേക്ക് ശീവേലി എഴുന്നെള്ളത്തും തുടര്‍ന്ന് പടിയില്‍ കര്‍പ്പൂരാരതിയും നടത്തി തിരുവാഭരണം ചാര്‍ത്തിയ വിഗ്രഹം കണ്ട് ദര്‍ശനം നടത്തുന്നതോടെ തീര്‍ത്ഥാടനത്തിന് സമാപനമാകും. സന്നിധാനത്ത് താമസ സൗകര്യവും ഭക്ഷണവും ദേവസ്വം ബോര്‍ഡ് നല്‍കും. സംഘം പ്രസിഡന്റ് ആര്‍. ഗോപകുമാര്‍, സെക്രട്ടറി കെ. ചന്ദ്രകുമാര്‍, ഖജാന്‍ജി ബിജു സാരംഗി, വൈസ്പ്രസിഡന്റ് ജിതിന്‍ രാജ്, ജോ. സെക്രട്ടറി വിജയ് മോഹന്‍, രഥയാത്രാ ചെയര്‍മാന്‍ വേണുഗോപാല്‍, ജോ. കണ്‍വീനര്‍ മധു വേലംപറമ്പ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Tags: AmbalapuzhaSabarimala PilgrimageErumeli Pettatullal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.